ADVERTISEMENT

കോട്ടയം ജില്ലയിലെ പെറ്റ് ഷോപ്പ് ഉടമകൾക്കായി ഏകദിന പരിശീലനം തിങ്കളാഴ്ച (17–1–2022) രാവിലെ 10 മുതൽ തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ വച്ച് നടക്കും. പെറ്റ് ഷോപ്പുകൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതിന്റെ ഭഗമായി ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും വിശദമായ ക്ലാസുകൾ പരിശീലന പരിപാടിയിൽ ഉണ്ടായിരിക്കും.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ടി. തങ്കച്ചൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി എന്നിവർ ആവശ്യമായ നിർദേശങ്ങൾ നൽകും. 

ഏറ്റുമാനൂർ വെറ്ററിനറി ഹോസ്പിറ്റൽ സീനിയർ വെറ്ററിനറി സർജൻ ഡോ. പി. ബിജു ‘പെറ്റ് ഷോപ്പ് നിയമങ്ങളും ലൈസൻസിങ്ങും’ എന്ന വിഷയത്തിൽ ക്ലാസുകൾ നയിക്കും. എല്ലാ പെറ്റ് ഷോപ്പ് ഉടമകളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

റജിസ്ട്രേഷന്: 04829 234323, 9188522706 (വാട്സാപ്)

English summary: One Day Training Programme for Pet Shop Owners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com