25 സെന്റ് വരെ ഫീസ് വേണ്ട; ഭൂമി തരം മാറ്റാൻ ശ്രദ്ധിക്കേണ്ടത്

land-convertion
SHARE

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ തടമ വില്ലേജിൽ 1984ലെ ഭാഗാധാരപ്രകാരം ലഭിച്ച സ്ഥലത്ത് ജിസിഡിഎയുടെയും തൃപ്പൂണിത്തുറ നഗരസഭയുടെയും അനുമതിയോടെ വീടുവച്ച് 1988 മുതൽസിച്ചുവരികയാണ് ഞാൻ. തരം മാറ്റിയതും ഭാഗികമായി തരം മാറ്റിയതും എന്നാണ് ഈ സ്ഥലം ഡേറ്റാ ബാങ്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇടയ്ക്കു വിറ്റതു കഴിച്ച്, 3 മീറ്റർ വീതിയുള്ള സ്വകാര്യവഴി ഉൾപ്പെടെ 47 സെന്റ് സ്ഥലമാണിപ്പോൾ കൈവശമുള്ളത്. ഫോർട്ട് കൊച്ചി ആർഡിഒയുടെ RDO CHN/2219/2019-K3 നമ്പർ ഉത്തരവുപ്രകാരം 5 സെന്റ് നിരത്തി 3000 ചതുരശ്രയടിയിൽ കുറവു വിസ്തീർണമുള്ള മറ്റൊരു വീടു വയ്ക്കുന്നതിന് എനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അതിന്മേലുള്ള നടപടികൾ കണയന്നൂര്‍ താലൂക്ക് ഓഫിസിൽ നടന്നുവരുന്നു. ഈ സാഹചര്യത്തിൽ എനിക്കു ചില സംശയങ്ങൾക്കു മറുപടി കിട്ടിയാൽ കൊള്ളാം.

എന്റെ പേരിലുള്ള മുഴുവൻ സ്ഥലവും പുരയിടമാക്കി മാറ്റുന്നതിന് അനുവാദം കിട്ടുമോ. അങ്ങനെയെങ്കിൽ 25 സെന്റ് കഴിഞ്ഞുള്ള സ്ഥലത്തിനു മാത്രം ന്യായവില പ്രകാരമുള്ള ഫീസ് അടച്ചാൽ മതിയോ. 3 മീറ്റർ വീതിയിൽ വഴിക്കായിട്ടിരിക്കുന്ന സ്ഥലം (ഏകദേശം 12 സെന്റ്) ഫീസിൽനിന്ന് ഒഴിവാക്കി കിട്ടുമോ. ഇപ്പോഴുള്ള വീട് വേലിയേറ്റവും വേലിയിറക്കവുമുള്ള പുഴയുടെ ഏകദേശം 5 മീറ്ററിനുള്ളിലാണ്. കാലപ്പഴക്കത്താൽ ഇടിഞ്ഞു വീഴാറായ ഈ വീട് പുതുക്കിപ്പണിയാൻ തീരദേശനിയമപ്രകാരം അനുവാദം കിട്ടുന്നതിനു തടസ്സമുണ്ടോ.

പി.ജെ.ജോർജ്, മരട്, കൊച്ചി

ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും രേഖകളും റവന്യൂ രേഖകളിൽ ചേർത്തിട്ടുള്ള വിവരങ്ങളും സമഗ്രമായി പരിശോധിച്ചാൽ മാത്രമേ നിങ്ങളുടെ ചോദ്യങ്ങൾക്കു വ്യക്തമായി ഉത്തരം പറയാനാവൂ. ഈ പംക്തിയിൽ അതിനു പരിമിതിയുണ്ട്. എന്നാൽ നിങ്ങളുടെ അറിവിലേക്ക് പൊതുവായ ചില കാര്യങ്ങൾ പറയാം. നെൽവ യൽ – തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ 27A എന്ന വകുപ്പും അതിലേക്ക് ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളും അനുസരിച്ചാണ് വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി സ്വഭാവവ്യതിയാനം വരുത്തുന്നതിന് റവന്യൂ ഡിവിഷനൽ ഓഫിസർ അനുമതി നൽകുന്നത്. വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി ആകണമെങ്കിൽ 1. വില്ലേജ് ഓഫിസിൽ സൂക്ഷിക്കുന്ന അടിസ്ഥാന നികുതി റജിസ്റ്ററിൽ നെൽവയലായോ, തണ്ണീർത്തട(Wet land)മായോ ഉൾപ്പെടുത്തിയിട്ടുള്ളതാവണം. 2. നെൽവയലായോ, തണ്ണീർത്തടമായോ ഡേറ്റാബാങ്കിൽ വിജ്ഞാപനം ചെയ്യാത്ത ഭൂമി ആയിരിക്കണം. 3. നിയമത്തിന്റെ പ്രാരംഭ തീയതി (12–08–2008)യിൽ നികത്തപ്പെട്ടു കിടക്കുന്നതായിരിക്കണം. പ്രാദേശികതല നിരീക്ഷണ സമിതിയുടെ റിപ്പോർട്ടനുസരിച്ച് നെൽവയൽ അല്ലാത്ത ഭൂമിയായിരിക്കണം. 4.04 ആർ വിസ്തീർണമുള്ള ഭൂമിയിൽ 120 ച.മീറ്റർ വിസ്തീർണമുള്ള വീടു നിർമിക്കുന്നതിനും 2.02 ആർ വിസ്തീർണമുള്ള വാണിജ്യ കെട്ടിടം നിർമിക്കുന്നതിനും അനുമതി ആവശ്യമില്ല. ഈ ഒഴിവാക്കൽ ഒരു പ്രാവശ്യം മാത്രമേ അനുവദിക്കുകയുള്ളൂ.

അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം അടുത്ത കാലത്ത് നമ്മുടെ ഹൈക്കോടതിയിലുണ്ടായ ഒരു വിധിയാണ്. അതനുസരിച്ച് 25 സെന്റ് വരെയുള്ള നെൽവയൽ (ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലാത്തത്) പുരയിടമാക്കി സ്വഭാവ വ്യതിയാനം വരുത്തുന്നതിന് ഫീസ് കൊടുക്കേണ്ട. ഡേറ്റാബാങ്കിൽ വിജ്ഞാപനം ചെയ്യപ്പെടാത്ത നെൽവയൽ പുരയിടമാക്കുന്നതിനും മറ്റാവശ്യങ്ങൾക്കു വിനിയോഗിക്കുന്നതിനും കൊടുക്കുന്ന അപേക്ഷകളിൽ സർക്കാർ വിവേചനം കാണിക്കുന്നു എന്നാരോപിച്ചുള്ള ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ വിധി.

English summary: land conversion kerala

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA