ADVERTISEMENT

പാൽവില വർധന ആവശ്യപ്പെട്ട് ക്ഷീരകർഷകർ നടത്തുന്ന സെക്രട്ടേറിയറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിനിമാതാരം ജയറാം. സിനിമാ ജീവിതത്തിനു പുറത്ത് ക്ഷീരകർഷകൻ കൂടിയാണ് താനെന്നും അതുകൊണ്ടു തന്നെ കർഷകരുടെ ബുദ്ധിമുട്ട് മനസ്സിലാകുമെന്നും ജയറാം വിഡിയോയിൽ പറയുന്നു. 

ക്ഷീരകർഷകർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഒട്ടേറെയുണ്ട്. അതിനൊരു പരിഹാരം കണ്ടെത്തുന്നതിനാണ് ഈ സമരം. ഷൂട്ടിങ് തിരക്കുമായി ദൂരെ ആയതിനാൽ സമരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും ജയറാം അറിയിച്ചു. 

വിവിധ ക്ഷീരകർഷകസംഘടനകൾ സംയുക്തമായി രൂപീകരിച്ച സംയുക്ത ക്ഷീരകർഷക സമിതിയുടെ നേതൃത്വത്തിലാണ് ഈ മാസം 12 ന് സെക്രട്ടേറിയറ്റ് സമരം സംഘടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി ജില്ലകൾ തോറും സമരപരിപാടികൾ കലക്ടറേറ്റ് മാ൪ച്ചുകൾ നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com