ADVERTISEMENT

മാങ്ങ കിലോയ്ക്ക് 70 രൂപ, എന്നാൽ, അതേ മാവിന്റെ മാവില കിലോയ്ക്ക് 150 രൂപ! ചിരിച്ചു തള്ളാൻ വരട്ടെ. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ എന്ന സ്ഥലത്തെ മാവുടമകൾ കൊഴിഞ്ഞു വീഴുന്ന മാവില പെറുക്കിവിറ്റു കാശാക്കുകയാണ്.

ഗുണം മുഖ്യം

കേന്ദ്രസർക്കാരിന്റെ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന നീലേശ്വരത്തുള്ള കമ്പനിയാണ് പൽപൊടി ഉൽപാദനത്തിനും മറ്റുമായി മാമ്പഴത്തിന്റെ ഇലകൾ ശേഖരിച്ചു തുടങ്ങിയത്. കുറ്റ്യാട്ടൂർ മാവിലയ്ക്ക് മറ്റുള്ളവയെക്കാൾ കട്ടി കൂടുതലാണെന്നതും ഞെടുപ്പിനു പ്രത്യേക സുഗന്ധം പരത്താൻ കഴിയുമെന്നതും കമ്പനി കണക്കിലെടുത്തു.

പാഴായിപ്പോകുന്ന മാവിലയ്ക്ക് മാങ്ങയെക്കാൾ വില കിട്ടുമെന്നതിനാൽ കർഷകർ കൂട്ടമായി ഇലയുമായെത്തി. കുറ്റ്യാട്ടൂർ പഞ്ചായത്ത് സംഭരണത്തിനു വേണ്ട സഹായങ്ങൾ നൽകുന്നു. ഇതുവരെ 80 ക്വിന്റൽ ഇല കമ്പനി ശേഖരിച്ചു കഴിഞ്ഞു.

കുറ്റ്യാട്ടൂർ പെരുമ

കുറ്റ്യാട്ടൂർ മാമ്പഴം അടുത്തിടെ ഭൗമസൂചിക പദവി നേടിയിരുന്നു. അഴകും ഔഷധഗുണവും പോഷകമൂല്യവും മധുരവും രുചിയും സുഗന്ധവും ഒത്തിണങ്ങിയതാണു കുറ്റ്യാട്ടൂർ മാമ്പഴം. നൂറ്റാണ്ടുകൾക്കു മുൻപ് നീലേശ്വരം രാജകുടുംബത്തിൽനിന്നു കുറ്റ്യാട്ടൂർ വേശാലയിലെ കാവില്ലത്തും കുറ്റ്യാട്ടൂരിലെ ചാത്തോത്ത് തറവാട്ടിലും എത്തിയതാണു കുറ്റ്യാട്ടൂർ മാവ് എന്നാണ് ഐതിഹ്യം. ‘നമ്പ്യാർ മാങ്ങ’ എന്നും അറിയപ്പെട്ടിരുന്നു.

English summary: Kuttiattoor mango leaves cost more than mangoes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com