ADVERTISEMENT

അക്ഷരനഗരിയിലെ കാർഷിക മാമാങ്കത്തിൽ കേരളത്തിലെ ഏറ്റവും മികച്ച കർഷകപ്രതിഭയ്ക്കുള്ള കർഷകശ്രീ പുരസ്കാരം പാലക്കാട് എലപ്പുള്ളി മാരുതി ഗാർഡൻസിൽ പി. ഭുവനേശ്വരിക്കു സമ്മാനിച്ചു. കേരളത്തിലെ ഏറ്റവും മികച്ച കർഷക പ്രതിഭയ്ക്കു മലയാള മനോരമ നൽകുന്ന കർഷകശ്രീ പുരസ്കാരത്തിന്റെ 16–ാമത് ജേതാവാണ് പി. ഭുവനേശ്വരി.  

കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ആണ് ഭുവനേശ്വരിക്ക് പുരസ്കാരം സമർപ്പിച്ചത്. വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു സ്വാഗതവും എംപി തോമസ് ചാഴികാടൻ ആശംസയും നേർന്നു.

English summary: Karshakasree Karshikamela at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com