കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കർഷകശ്രീ കാർഷിക മേളയുടെ നാലാം ദിനമായ ഇന്നത്തെ രണ്ടാം സെഷനിൽ 'പെറ്റ്സ് : ആനന്ദത്തിനും ആദായത്തിനും' എന്ന വിഷയത്തിൽ സെമിനാർ നടന്നു.
കോട്ടയം ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഷാജി പണിക്കശേരി മോഡറേറ്ററായി. അരുമമൃഗങ്ങൾ എന്ന വിഷയത്തിൽ ഏറ്റുമാനൂർ സീനിയർ വെറ്ററിനറി സർജൻ ഡോ. പി.ബിജുവും അലങ്കാരപ്പക്ഷികൾ എന്ന വിഷയത്തിൽ സംരംഭകനായ ഫാ. ദീപു ഫിലിപ്പ് എള്ളായിലും ക്ലാസുകൾ നയിച്ചു.