കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കർഷകശ്രീ കാർഷിക മേളയുടെ നാലാം ദിനമായ ഇന്ന് രാവിലെ കന്നുകാലി, കോഴി, മത്സ്യം വളർത്തൽ മേഖലകളിലെ പുതുപ്രവണതകൾ ചർച്ച ചെയ്തു.
കോട്ടയം ജില്ല മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. ഒ.ടി. തങ്കച്ചൻ മോഡറേറ്റർ ആയ ചർച്ചയിൽ മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. കെ. ഷാജു ഡെയറിഫാം എന്ന വിഷയത്തിലും റിട്ട. അസി. ഡയറക്ടർ ഡോ. ഡി. ബീന പോത്ത്, എരുമ എന്ന വിഷയത്തിലും, അസി. ഡയറക്ടർ ഡോ. പി. കെ. മനോജ് കുമാർ അടുക്കള മുറ്റത്തെ കോഴിവളർത്തൽ എന്ന വിഷയത്തിലും കേന്ദ്ര സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി റിട്ട. ജോയിന്റ് ഡയറക്ടർ എം. ഷാജി മീൻ വളർത്തൽ എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു. ക്ലാസിന്റെ വിഡിയോ കാണാം.