ADVERTISEMENT

കേരള വെറ്ററിനറി സർവകലാശാലയുടെ മീറ്റ് ടെക്നോളജി യൂണിറ്റ്,  2022  ജൂൺ 15, 16, 17 തീയതികളിൽ മാംസോൽപന്ന മേഖലയിൽ സംരംഭകത്വ വികസനത്തിനായി മാംസം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനം, കോഴി, പോത്ത്, പന്നി  ഇറച്ചി സംസ്കരണം എന്നിവയെക്കുറിച്ചുള്ള പരിശീലനം,  മാംസം കൈകാര്യം ചെയ്യുന്നവർക്കുള്ള ശുചിത്വവും ശാസ്ത്രീയവുമായ കശാപ്പ് രീതികളെക്കുറിച്ചുള്ള പരിശീലനം എന്നീ വിഷയങ്ങളിലും മൂന്ന്  ദിവസം നീണ്ടു  നിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 

meat-1

പൂർണമായും പ്രാക്ടിക്കൽ രീതിയിലുള്ള ഈ നൈപുണ്യ വികസന പരിശീലനപരിപാടി മാംസസംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന കശാപ്പുകാർ, വിതരണക്കാർ, കർഷകർ, കേരളത്തിനകത്തും പുറത്തും മാംസസംസ്കരണ വിപണന മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ, ഫുഡ് ടെക്നോളജി പഠിച്ചിട്ടുള്ള വിദ്യാർഥികൾ എന്നിവർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. 

ആദ്യം റജിസ്റ്റർ ചെയ്യുന്ന 15 പേർക്കു മാത്രമേ ജൂണിലെ ബാച്ചിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. പരിശീലന പരിപാടിയുടെ റജിസ്ട്രേഷൻ ഫീസ്, ട്രെയിനിങ് കിറ്റ് , ഭക്ഷണം എന്നിവ ഉൾപ്പടെ 5000 രൂപയാണ് ഫീസ്.

കൂടുതൽ വിവരങ്ങൾക്ക് 

ഡോ. എ. ഇർഷാദ് (irshad@kvasu.ac.in; 9895213500)

ഡോ. ടി. സതു (sathu@kvasu.ac.in; 9447293042)

ഡോ. ശിൽപ ശശി (silpa.s@kvasu.ac.in; 81379 58806)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com