പാൽ–ഭക്ഷ്യോൽപന്ന നിർമാണത്തിൽ പരിശീലനം: 26 വരെ അപേക്ഷിക്കാം

milk-products
Photo Contributor: pilipphoto/shutterstock
SHARE

കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആൻഡ് ഫുഡ് ടെക്നോളജിയില്‍ അവസാന വര്‍ഷ ബി.ടെക് (ഡെയറി ടെക്നോളജി), ബി.ടെക് (ഫുഡ് ടെക്നോളജി) വിദ്യാര്‍ഥികള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി നാലു ദിവസത്തെ പാല്‍- ഭക്ഷ്യോല്‍പ്പന്ന നിർമാണ പരിശീലനം നല്‍കുന്നു. 

മൂല്യ വർധിത ഉല്‍പ്പന്നങ്ങളായ പാല്‍പേഡ, ഗുലാബ് ജാമുന്‍, യോഗര്‍ട്ട്, പനീര്‍, പനീര്‍ അച്ചാര്‍, ശ്രീഖണ്ഡ്, ഐസ്ക്രീം, കുല്‍ഫി, കെച്ചപ്പ്, സ്ക്വാഷ്, ജെല്ലി, ജാം, മഫിന്‍സ് എന്നിവയുടെ നിര്‍മാണവും അനുബന്ധ നിര്‍മാണ ഉപകരണങ്ങളും വിപണന സാധ്യതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലന പരിപാടി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. 

റജിസ്ട്രേഷന്‍ ഫീസ് 2000 രൂപ. റജിസ്ട്രേഷന്‍ ചെയ്യാനുള്ള അവസാന തീയതി ഈ മാസം 26. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8848656355, 9895958226

English summary: Training for Value Addition of Milk and Milk Products

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS