പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

veterinary
SHARE

മൃഗസംരക്ഷണരംഗത്ത് ഏറെ ശ്രദ്ധയാകർഷിച്ചു വരുന്ന മേഖലകളിലൊന്നാണ് വളർത്തുപക്ഷി സംരംഭങ്ങൾ. പൗൾട്രി മേഖലയിൽ ശാസ്ത്രീയ രീതിയിൽ ഊന്നിയുള്ള നൂതന ഫാമിങ്ങിനു പ്രസക്തിയേറുകയാണ്. ഇതിനാവശ്യമായ സാങ്കേതികവിദ്യകളിൽ പ്രാവീണ്യമുള്ള  മനുഷ്യ വിഭവശേഷി സൃഷ്ടിക്കുക എന്നതാണ് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി ആരംഭിച്ച ബിഎസ്‌സി പിപിബിഎം (പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ്‌ മാനേജ്മെന്റ്) എന്ന ത്രിവത്സര ബിരുദകോഴ്സിന്റെ ലക്ഷ്യം. 2014 മുതൽ സർവകലാശാലയുടെ പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാടിനടുത്തുള്ള തിരുവിഴാംകുന്ന് ക്യാംപസിൽ ഈ കോഴ്സ് നടന്നു വരുന്നു.

വിവിധ പക്ഷി വളർത്തലിലുള്ള വിദഗ്ധ പ്രാവീണ്യം, ഫാമുകൾ, ഹാച്ചറി, ഫീഡ്‌മിൽ, മാംസസംസ്കരണ പ്ലാന്റുകൾ, അനുബന്ധ ലാബുകൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രവർത്തിപരിചയം, വളർത്തുപക്ഷി മേഖലയിൽ സംരഭകരെ സജ്ജരാക്കുക എന്നതെല്ലാമാണ് ഈ  കോഴ്സിന്റെ ലക്ഷ്യങ്ങൾ. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ സ്ഥാപനങ്ങളായ കെഎസ്‌പിഡിസി, കുടുംബശ്രീ ചിക്കൻ, ബ്രഹ്മഗിരി കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ കൂടാതെ  കേരളത്തിനകത്തും പുറത്തും വിദേശത്തുമായി കോഴി വളർത്തൽ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളിൽ ധാരാളം തൊഴിലവസരങ്ങളുണ്ട്.

പ്ലസ് ടു /വിഎച്ച്എസ്ഇ പരീക്ഷയിൽ 50% മാർക്ക്‌ നേടിയ വിദ്യാർഥികൾക്ക് വെറ്റിനറി സർവകലാശാല നടത്തുന്ന  പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. 44 പേരെയാണ് ഈ ഡിഗ്രി കോഴ്സിലേക്ക് ഓരോ വർഷവും തിരഞ്ഞെടുക്കുന്നത്. ഒരു സെമെസ്റ്ററിന് 10500 രൂപയാണ് ഫീസ്. ഈ  അധ്യയനവർഷത്തെ പ്രവേശനത്തിന് ജൂലൈ 27 വരെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ വിവരങ്ങൾ യൂണിവേഴ്സിറ്റി വെബ്സൈറ്റ് https://application.kvasu.ac.in/ മുഖേന  ലഭ്യമാണ്.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS