ലോക ജന്തുജന്യരോഗ ദിനാചരണവുമായി ബന്ധപ്പെട്ട് ജൂലൈ ആറിന് മണ്ണുത്തി വെറ്ററിനറി കോളജ് പ്രതിരോധ വിഭാഗം, മണ്ണുത്തി വെറ്ററിനറി കോളജ് ഹോസ്പിറ്റലിലും കൊക്കാല വെറ്ററിനറി ഹോസ്പിറ്റലിലും രാവിലെ 9 മുതല്‍ 12 വരെ അരുമമൃഗങ്ങള്‍ക്ക് (നായ, പൂച്ച) സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് സംഘടിപ്പിക്കുന്നു. കോവിഡ് പ്രതിരോധ ചട്ടങ്ങള്‍ മാനിച്ചുകൊണ്ട് മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവരുടെ മൃഗങ്ങള്‍ക്കു മാത്രമേ സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ഉണ്ടായിരിക്കുകയുള്ളൂ.
താൽപര്യമുള്ളവര്ക്ക് നാളെ (ജൂലൈ 5) രാവിലെ 9.30 മുതല്‍ 12.30 വരെ റജിസ്റ്റർ ചെയ്യാം. ഫോൺ: 0487 2972065
English summary: Vaccinating against rabies to save lives