മഴ കനക്കുന്നു: കാലാവസ്ഥാധിഷ്ഠിത കാർഷിക നിർദ്ദേശങ്ങൾ

rainy-season
SHARE
  • ഇടി മിന്നലിനു സാധ്യതയുള്ളതിനാൽ ഈ സമയങ്ങളിൽ കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും, കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടുന്നതും ഒഴിവാക്കുക.
  • മഴയ്ക്ക്‌ സാധ്യതയുള്ള സമയത്ത് വളപ്രയോഗം, കീടനാശിനി പ്രയോഗം മുതലായ വിള സംരക്ഷണ മാർഗങ്ങൾ താൽക്കാലികമായി നിറുത്തി വയ്ക്കുക.
  • കൃഷിയിടങ്ങളിൽ വെള്ളക്കെട്ട്  ഒഴിവാക്കുന്നതിനു ചാലുകൾ കീറി നീർവാർച്ചാ സൗകര്യം ഉറപ്പാക്കുക, പാടങ്ങളിലെ എല്ലാ ജലനിർഗമന ചാലുകളും തുറന്നിടുക.
  • മത്സ്യക്കൃഷി നടത്തുന്ന കർഷകർ കുളങ്ങൾ കവിഞ്ഞൊഴുകി മത്സ്യം നഷ്ടമാകുന്നത് ഒഴിവാക്കാൻ കുളത്തിലെ വെള്ളത്തിന്റെ സംഭരണശേഷിക്ക് അനുസരിച്ച് വെള്ളം ക്രമീകരിക്കുക.
  • കാറ്റിനു സാധ്യതയുള്ളതിനാൽ  വാഴ, പച്ചക്കറി  തുടങ്ങിയവയ്ക്കു താങ്ങുകാൽ നൽകി സംരക്ഷിക്കുക, പന്തലുകൾ ബലപ്പെടുത്തുക. വിളവെടുക്കാൻ പാകമായ പഴം, പച്ചക്കറി  വിളകൾ  എത്രയും പെട്ടെന്നു തന്നെ വിളവെടുക്കുക.
  • കാറ്റിൽ വീഴാൻ സാധ്യതയുള്ള മരങ്ങൾക്കടിയിലുള്ളതും, ഉറപ്പില്ലാത്തതുമായ തൊഴുത്തുകളിൽനിന്നും കന്നുകാലികളെ മാറ്റിപ്പാർപ്പിക്കുക.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}