പൂവിട്ട് മക്കച്ചോളം: കേരള ഫീഡ്സിന്റെ പത്തേക്കർ ചോളക്കൃഷി മുതലമടയിൽ

Cultivation-of-Maize
കേരള ഫീഡ്സീന്റെ മുതലമടയിലെ ചോളക്കൃഷി. ചിത്രങ്ങൾ: Dairy Development Palakkad
SHARE

പൂവിട്ട് കേരള ഫീഡ്സിന്റെ മക്കച്ചോളക്കൃഷിയിടം. കേരള സർക്കാർ 2022-23 ബഡ്ജറ്റിൽ കേരള ഫീഡ്‌സിന് അനുവദിച്ച വിഹിതത്തിൽ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ചോളക്കൃഷിയാണ് മികച്ച രീതിയിൽ മുന്നേറുന്നത്. മുതലമട ക്ഷീരസംഘത്തിന്റെ പത്തേക്കർ സ്ഥലത്താണ് ചോളക്കൃഷി.

സാന്ദ്രീകൃത കാലിത്തീറ്റ നിർമാണത്തിന്റെ പ്രധാന അസംസ്കൃതഘടകങ്ങളിലൊന്നായ മക്കച്ചോളം സംസ്ഥാനത്തുതന്നെ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നിലവിൽ ഇതരസംസ്ഥാനങ്ങളെയാണ് ചോളത്തിനായി ആശ്രയിക്കുന്നത്. ചോളോൽപാദക സംസ്ഥാനങ്ങളിൽനിന്നുള്ള ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ ഉൽപന്നത്തിന്റെ വില ഉയരുകയും ചെയ്തു. കാലിത്തീറ്റയിൽ ഊർജസ്രോതസായിട്ടാണ് ചോളത്തിന്റെ പൊടി ഉപയോഗിക്കുന്നത്. മറ്റു ജീവികളുടെ തീറ്റയിലും ഇതേ ആവശ്യത്തിനായി ചോളം ചേർക്കുന്നുണ്ട്.

ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള മക്കച്ചോളവിത്ത് ഉപയോഗിച്ച് ICARന്റെ കീഴിലുള്ള IIMRലെ സാങ്കേതികവിദഗ്ധരായ ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിലാണ് ക്യഷി. കേരള ഫീഡ്‌സിന്റെ കാലിത്തീറ്റകൾ നിർമാണത്തിന് ആവശ്യമായ ചോളം ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതി വിജയമായാൽ കാലിത്തീറ്റയുടെ വിലക്കയറ്റം പിടിച്ചു നിർത്താനും ഗുണമേന്മയുള്ള കാലിത്തീറ്റ ക്ഷീരകർഷകർക്ക് ലഭ്യമാക്കാനും സാധിക്കും. 

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}