കാലവർഷക്കെടുതി: സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

animal-husbandry
SHARE

കാലവർഷക്കെടുതിയിൽ ക്ഷീരവികസന മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്കുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി ആവശ്യമായ സഹായങ്ങൾ നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ വകുപ്പ് ഡയറക്ടർമാർക്ക് ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ചീഫ് വെറ്ററിനറി ഓഫീസർമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകളും, എല്ലാ ജില്ലകളിലും താലൂക്ക് തലത്തിലും ദ്രുത കർമ്മ സേനയും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 

പ്രകൃതിക്ഷോഭ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മൃഗങ്ങളെ മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്താകെ 40 മൃഗസംരക്ഷണ ക്യാമ്പുകളിലായി 574 മൃഗങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് ആവശ്യമായ ചികിത്സ, തീറ്റ എന്നിവയും നൽകുന്നുണ്ട്. ഇതിനോടകം 42.85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. കർഷകർക്ക് നഷ്ട പരിഹാരത്തുക എത്രയും വേഗത്തിൽ ലഭ്യമാക്കാൻ ദുരന്ത നിവാരണ വകുപ്പിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനായി നാം തന്നെ നമുക്ക് ചെയ്യാവുന്ന മുന്നൊരുക്കങ്ങൾ നടത്തുകയും അധികൃതരുടെ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുകയും വേണമെന്നും സർക്കാർ കൂടെയുണ്ടെന്നും മന്ത്രി പറഞ്ഞു.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}