പാൽ ഉൽപാദന ഇൻസെന്റീവ് പദ്ധതി: ക്ഷീരകർഷക റജിസ്ട്രേഷൻ ഡ്രൈവ് നാളെകൂടി

milk-1
SHARE

ക്ഷീരകർഷകർ ഉൽപാദിപ്പിക്കുന്ന പാലിന് ഇൻസെന്റീവ് നൽകുന്ന പദ്ധതിയിലേക്കുള്ള റജിസ്ട്രേഷൻ നാളെ അവസാനിക്കും. സംസ്ഥാനത്തെ 3600ൽപ്പരം ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന രണ്ടു ലക്ഷത്തിൽപ്പരം ക്ഷീരകർഷകരുടെ ഡാറ്റാ ബേസ് തയാറാക്കുകയാണ് ഇതിലൂടെ ക്ഷീരവികസന വകുപ്പ് ലക്ഷ്യമിടുന്നത്. വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടൽ വഴിയാണ് കർഷകർ റജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. 

അക്ഷയകേന്ദ്രങ്ങൾ മുഖേനയും ക്ഷീര സഹകരണ സംഘങ്ങൾ മുഖേനയും ക്ഷീര വികസന ഓഫീസുകൾ മുഖേനയും സ്വന്തം മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റ് ഉപയോഗിച്ച് ksheerasree.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. എല്ലാ ക്ഷീരകർഷകരും ഈ അവസരം ഉപയോഗിച്ച് നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ അതായത് ഓഗസ്റ്റ് 20നുള്ളിൽത്തന്നെ തങ്ങളുടെ റജിസ്ട്രേഷൻ പൂർത്തിയാക്കി സ്മാർട്ട് ഐഡി കരസ്ഥമാക്കേണ്ടതാണെന്ന് വകുപ്പ് ഡയറക്ടർ അറിയിച്ചു. 

ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, ഫോട്ടോ എന്നിവയാണ് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് ആവശ്യമുള്ളത്.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA