ADVERTISEMENT

ഓണാഘോഷം കെങ്കേമമാക്കാന്‍ ഓണച്ചന്ത സംഘടിപ്പിച്ച് കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ടെക്കികള്‍. നാലു വര്‍ഷമായി തുടര്‍ന്നുവരുന്ന നാട്ടുനന്മ ജൈവകര്‍ഷക കൂട്ടായ്മയുടെയും ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൊഗ്നിക്കോര്‍ ടെക്‌നോളജീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഇന്‍ഫോപാര്‍ക്കിലേക്കുള്ള വഴിയില്‍ ഓണച്ചന്ത സംഘടിപ്പിച്ചത്. വിഷരഹിത പച്ചക്കറികളും മറ്റ് ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പരിപാടിക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 

അഞ്ചുവര്‍ഷമായി കാക്കനാട് പഞ്ചായത്ത് എല്‍പി സ്‌കൂളില്‍ ഞായറാഴ്ചകളില്‍ നാട്ടുനന്മ ജൈവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്ന നാട്ടുചന്തയാണ് ഓണക്കാലം പ്രമാണിച്ച് ഇന്‍ഫോപാര്‍ക്കിനുള്ളില്‍ സംഘടിപ്പിച്ചത്.

English summary: Onachantha at Infopark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com