ADVERTISEMENT

ദേശീയ ഗോപാല്‍ രത്ന പുരസ്കാരം- 2022ന് അപേക്ഷകള്‍ ക്ഷണിച്ചു.  രാജ്യത്തെ തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്നതിനും അവയുടെ പാലുല്‍പ്പാദനവും, ഉല്‍പ്പാദനക്ഷമതയും വർധിപ്പിക്കുന്നതിനുമായി, ആ ജനുസ്സില്‍പ്പെട്ട കന്നുകാലികളെ പരിപാലിക്കുന്ന വ്യക്തികള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. 

തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികളെ ശാസ്ത്രീയമായി ഏറ്റവും നല്ല രീതിയില്‍ പരിപാലിക്കുന്ന ക്ഷീരകര്‍ഷകന്‍, ഏറ്റവും നല്ല എഐ ടെക്നീഷ്യന്‍ (AIT),  ഏറ്റവും നല്ല ഡെയറി കോപ്പറേറ്റീവ്/ മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനി/ ഡെയറി എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ (എന്‍ബിഎജിആര്‍) അംഗീകരിച്ച തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികള്‍ (പശുക്കള്‍-50 ജനുസ്സുകള്‍, എരുമ - 17 ജനുസ്സുകള്‍) പരിപാലിക്കുന്ന കര്‍ഷകര്‍ക്ക് ഏറ്റവും നല്ല ക്ഷീരകര്‍ഷകനുള്ള ഗോപാല്‍ രത്ന പുരസ്കാരത്തിനായി അപേക്ഷിക്കാം.

90 ദിവസത്തെ കൃത്രിമ ബീജധാന പരിശീലനം ലഭിച്ചിട്ടുള്ള സംസ്ഥാനങ്ങളിലെയോ, കേന്ദ്ര ഭരണ പ്രദേശങ്ങളിലേയോ കന്നുകാലി വികസന ബോര്‍ഡുകള്‍/ മില്‍ക്ക് ഫെഡറേഷനുകള്‍/ NGO's/ മറ്റു സ്വകാര്യ ബീജാധാന കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന എഐ ടെക്നീഷ്യന്മാര്‍,  കുറഞ്ഞത് 50 ക്ഷീര കര്‍ഷകര്‍ അംഗങ്ങളായുള്ളതും, ദിനംപ്രതി 100 ലീറ്റര്‍ പാല്‍ ശേഖരിക്കുന്ന, കമ്പനീസ്/ കോപ്പറേറ്റീവ് ആക്ടിന്‍റെ കീഴില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങള്‍/ മില്‍ക്ക് പ്രോസസിങ് കമ്പനി/ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവര്‍ക്കും ഗോപാല്‍ രത്ന പുരസ്കാരത്തിന് അപേക്ഷ സമര്‍പ്പിക്കാം.

https://awards.gov.in എന്ന ഓണ്‍ലൈന്‍ അവാര്‍ഡ് പോര്‍ട്ടലിലൂടെ അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 30 (30/09/2022) ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള മൃഗാശുപത്രിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയോ, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥനെയോ, ക്ഷീര സഹകരണ സംഘങ്ങളേയോ സമീപിക്കാവുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com