പതിനൊന്നോളം ആനുകൂല്യങ്ങള്‍: കര്‍ഷക ക്ഷേമനിധിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

farmer-welfare-fund
SHARE

സംസ്ഥാനത്ത് കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉപജീവനം നടത്തുന്ന എല്ലാ കര്‍ഷകരുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഈ പദ്ധതിയില്‍ ചേരുന്നതിലൂടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, കുടുംബ പെന്‍ഷന്‍, അനാരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യങ്ങള്‍, കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ, ചികിത്സാസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, ഒറ്റത്തവണ ആനുകൂല്യം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ആനുകൂല്യം തുടങ്ങിയ പതിനൊന്നോളം ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കും. 

5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും വിസ്തീര്‍ണ്ണമുള്ള ഭൂമി കൈവശം വെച്ചിരിക്കുകയും, മൂന്നു വര്‍ഷത്തിൽ കുറയാത്ത കാലയളവില്‍ കൃഷി- കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന ഉപജീവനമാര്‍ഗം ആയിരിക്കുകയും വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കവിയാത്തതായുമുള്ള 18നും 65നും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും അപേക്ഷിക്കാം. പ്രതിമാസ അംശദായം 100 രൂപ. അംഗങ്ങള്‍ നിധിയിലേക്ക് അംശദായമായി നല്‍കുന്ന തുകയുടെ തുല്യമായ തുക പരമാവധി പ്രതിമാസം 250 രൂപ എന്ന നിരക്കില്‍ സര്‍ക്കാര്‍ അംശദായമായി നല്‍കും. 

അംഗമായി റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ https://kfwfb.kerala.gov.in/ എന്ന പോര്‍ട്ടല്‍ വഴിയാണ് നല്‍കേണ്ടത്. പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നതിന് പദ്ധതിയില്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരമുള്ള രേഖകളും (കര്‍ഷകന്റെ സത്യപ്രസ്താവന, ഫോട്ടോ, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം) വില്ലേജ് ഓഫീസറില്‍ നിന്നും ലഭിക്കുന്ന അപേക്ഷകന്റെ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖ, ഭൂമിയുടെ കരം അടച്ച രസീതോ/ഭൂമി സംബന്ധിച്ച രേഖകളോ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപ്‌ലോഡ് ചെയ്യണം. റജിസ്ട്രേഷന്‍ ഫീ ആയി 100 രൂപ ഓണ്‍ലൈന്‍ ആയി അടയ്ക്കേണ്ടതാണ്.

English summary: Membership in Farmers' Welfare Fund Board available online

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}