ADVERTISEMENT

കൃഷിയറിവുകളുടെ കലവറയായ കർഷകശ്രീ ഡയറി 2023 കർഷകരുടെ കൈകളിലേക്ക്. ഇപ്പോള്‍ കര്‍ഷകശ്രീ മാസികയുടെ വാര്‍ഷിക വരിക്കാരാകുന്നവര്‍ക്കു സമ്മാനമായാണ് 2023ലെ ഡയറി നല്‍കുന്നത്. ഇതു പൊതുവിപണിയില്‍ വില്‍പനയില്ല. വാർഷിക വരിസംഖ്യ അടയ്ക്കുന്നവരെ കാത്ത് ഇത്തവണ രണ്ടു ബമ്പർ സമ്മാനങ്ങളുമുണ്ട്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കര്‍ഷകശ്രീ ഡയറി– 2023 സമ്മാനമായി ലഭിക്കുന്ന പദ്ധതിയില്‍ ചേരുന്നവരിലെ ഭാഗ്യശാലികള്‍ക്കാണ് ഗ്രീൻ കൈരളി തിരുവല്ലയും റിയോഷി ടാക്കിൾസ് കോട്ടയവും സ്പോൺസർ ചെയ്യുന്ന രണ്ടു സമ്മാനങ്ങൾ ലഭിക്കുക.

ഗ്രീൻ കൈരളി തിരുവല്ല സ്പോൺസർ ചെയ്യുന്ന സ്മാർട്ട് അർബൻ ഗാർഡനാണ് ഒന്നാം സമ്മാനം. മഴമറയും തുള്ളിനന സൗകര്യവുമടങ്ങിയ 24 ഗ്രോബാഗുകൾ വയയ്ക്കാവുന്ന ഈ സ്മാർട്ട് അർബൻ ഗാർഡന് 17,400 രൂപ വിലയുണ്ട്. നഗരത്തിലും ഗ്രാമത്തിലും ചെറിയ വീട്ടുവളപ്പിലും ഇത്തിരിവട്ടത്തിലും വീടുകളുടെ ടെറസിലും സ്മാർട്ട് ആയി കൃഷി നടത്താവുന്ന ഒരു പോർട്ടബിൾ സംവിധാനമാണിത്. സ്മാർട്ട് അർബൻ ഗാർഡനിലെ 24 ഗ്രോബാഗുകളിലും തുള്ളിനന സംവിധാനത്തിലൂടെ വെള്ളവമെത്തുമെന്ന് മാത്രമല്ല വാട്ടർ ടൈമറുടെ സഹായത്തോടെ നനസമയം ക്രമീകരിക്കുകയുമാകാം. 

ചൂണ്ടയിടാൻ താൽപര്യമുള്ളവർക്ക് ഒരു സംപൂർണ ഫിഷിങ് കിറ്റ് ആണ് രണ്ടാം സമ്മാനം. റിയോഷി ടാക്കിൾസ് കോട്ടയം സ്പോൺസർ ചെയ്യുന്ന 10,000 രൂപ വില വരുന്ന ഫിഷിങ് കിറ്റിൽ എട്ട് അടി നീളമുള്ള റോഡ്, റീൽ, ബ്രെയ്ഡ്, വിവിധതരം ലൂറുകൾ, ഫ്രോഗ്, ലിപ് ഗ്രിപ്പർ, ക്രാബ് നെറ്റ് തുടങ്ങിയവയാണുള്ളത്.

ഓൺലൈനായി കർഷകശ്രീ വരിക്കാരാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൃഷിയറിവിന്റെ കലവറ കർഷകശ്രീ ഡയറി 

കര്‍ഷകശ്രീ ഡയറി വെറുമൊരു ഡയറിയല്ല, കൃഷിയറിവിന്റെ കലവറ കൂടിയാണ്. കൃഷി, മൃഗസംരക്ഷണ, മത്സ്യ പരിപാലനത്തില്‍ കര്‍ഷകര്‍ അറിയേണ്ടതെല്ലാം ഈ ഡയറിയിലുണ്ട്. 

ഉള്ളടക്കം ഇങ്ങനെ: സസ്യനഴ്സറി എങ്ങനെ തുടങ്ങാം, വാണിജ്യ പച്ചക്കറിക്കൃഷിക്കു  മികച്ച ഇനങ്ങള്‍ ഏതൊക്കെ, ഇവയുടെ വിത്തുകളും തൈകളും എവിടെ കിട്ടും, കാര്‍ഷിക അടിസ്ഥാന സൗകര്യ നിധിയുടെ ആനുകൂല്യങ്ങള്‍ എങ്ങനെ നേടാം, കൃഷിഭവനടക്കമുള്ള സ്ഥാപനങ്ങളുടെ സഹായങ്ങളും സേവനങ്ങളും, സബ്സിഡി നിരക്കില്‍ യന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള സ്മാം പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം, വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍, കര്‍ഷകക്ഷേമ പെന്‍ഷന്‍ എങ്ങനെ നേടാം, സംരംഭകര്‍ക്ക് ഇന്‍കുബേഷന്‍ സൗകര്യവും പരിശീലനവും നല്‍കുന്ന സ്ഥാപനങ്ങള്‍,  പോഷകത്തോട്ടമൊരുക്കലും പരിപാലിക്കലും, അകത്തളച്ചെടികളുടെ ഇനങ്ങളും പരിപാലനവും, അവയെ എങ്ങ നെ ആദായമാര്‍ഗമാക്കാം, പോത്തുവളര്‍ത്തല്‍ ആദായസംരംഭം, കുറഞ്ഞ ചെലവില്‍ സ്വയം കാലിത്തീറ്റ നിര്‍മാണം, ക്ഷീരമേഖലയിലെ കേന്ദ്രപദ്ധതികള്‍, വീട്ടുവളപ്പിലെ മുട്ടക്കോഴി വളര്‍ത്തല്‍, മത്സ്യത്തീറ്റ വീട്ടിലുണ്ടാക്കാം, കേരളത്തിലെ പെറ്റ് ക്ലിനിക്കുകളുടെ വിശദവിവരങ്ങള്‍, വിളപരിപാലനത്തിലെയും മൃഗചികിത്സയിലെയും നാട്ടറിവുകള്‍. 

വിവരങ്ങള്‍ക്ക് ഫോണ്‍:  9495080006, 0481 2587403

ഓൺലൈനായി കർഷകശ്രീ വരിക്കാരാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Karshakasree Dairy Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com