ADVERTISEMENT

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി(FICCI)യുടെ അഗ്രി സ്റ്റാർട്ടപ് അവാർഡുകളിൽ ഇന്ത്യയിലെ ഏറ്റവും നൂതനമായ അഗ്രി സ്റ്റാർട്ടപ് അവാർഡ് കരസ്ഥമാക്കി ഫാർമേഴ്‌സ് ഫ്രഷ് സോൺ. ആദ്യമായാണ് കേരളം ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പിന് FICCIയിൽനിന്ന് പുരസ്‌കാരം ലഭിക്കുന്നത്.

അഗ്രി സ്റ്റാർട്ടപ്പ് ടാസ്ക് ഫോഴ്സിന്റെ കീഴിൽ, ആഭ്യന്തരവും ആഗോളവുമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി, വ്യവസായത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇന്ത്യയെ നവീകരണ കേന്ദ്രമായി വികസിപ്പിക്കുക, പങ്കാളിത്തം ആരംഭിക്കുക, പുതിയ സംരംഭങ്ങൾ തുടങ്ങുക എന്നിങ്ങനെ കാർഷിക ലോകത്ത് മാറ്റം സാധ്യമാക്കുന്ന നൂതനമായ ഇടപെടലുകൾ പങ്കുവയ്ക്കാനാണ് ഫിക്കി ശ്രദ്ധിക്കുന്നത്. 

farmers-fresh-zone
ഫാർമേഴ്സ് ഫ്രഷ് സോണിന്റെ സാരഥികൾ

നവംബർ രണ്ടിന് ഡൽഹിയിൽവച്ച് നടക്കുന്ന പുരസ്‌കാര ദാന ചടങ്ങ് കാർഷിക-കർഷകക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി ഉദ്ഘാടനം ചെയ്യും. ഫാർമേഴ്‌സ് ഫ്രഷ് സോണിന്റെ സഹസ്ഥാപകനും സിഇഒയുമായ എസ്. പ്രദീപ് ചടങ്ങിൽ പുരസ്‌കാരം ഏറ്റു വാങ്ങും.

2018ൽ ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ മികച്ച ഗുണനിലവാരവുമുള്ള സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി പ്രവർത്തനങ്ങൾ വാണിജ്യവൽകരിച്ച ഫാർമേഴ്‌സ് ഫ്രഷ് സോൺ ഇന്ത്യയിലെ മുൻനിര ഫ്രഷ് പ്രൊഡക്റ്റ് ഡി2സി ബ്രാൻഡുകളിൽ ഒന്നാണ്.

വിളവെടുപ്പ് കഴിഞ്ഞ് 16 മണിക്കൂറിനുള്ളിൽ പ്രാദേശിക കർഷകർക്ക് ന്യായമായ വില നൽകുകയും ഇടനിലക്കാരെ ഒഴിവാക്കി ആവശ്യ ഉൽപന്നങ്ങൾ നേരിട്ട് ശേഖരിക്കുകയും ചെയ്യുന്നു. ഇത് ഉൽപന്നങ്ങളിൽ ശരീരത്തിന് ദോഷകരമായ രാസവസ്തുക്കളുടെ അവഷിപ്തങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തുന്നു. ഇവരുടെ കീഴിൽ പഴം, പച്ചക്കറികൾ മുതൽ കട്ട്സ്, സാലഡുകൾ, പാൽ തുടങ്ങിയ ഒട്ടേറെ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണുള്ളത്.

ഫാർമേഴ്‌സ് ഫ്രഷ് സോൺ, യൂണിറ്റ് - ലെവൽ ട്രെയ്‌സിബിലിറ്റി ഉപയോഗിച്ചുകൊണ്ട് ഉൽപ്പന്നങ്ങളുടെ ഉറവിടം അറിയാൻ ഉപഭോക്താക്കളെ സഹായിക്കുന്നുമുണ്ട്.

നിലവിൽ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോട്ടയം, കോയമ്പത്തൂർ എന്നീ അഞ്ച് നഗരങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്.  കേരളത്തിലെ പ്രമുഖ പാൽ വിതരണ സ്റ്റാർട്ടപ്പായ എഎം നീഡ്‌സ് ഏറ്റെടുത്തു കൊണ്ട് ഫാർമേഴ്‌സ് ഫ്രഷ് സോൺ അടുത്തിടെ പാൽ വിതരണ മേഖലയിലേക്ക് പ്രവേശിച്ചു.

English summary: Farmers fresh zone wins 'Most Innovative Agri Startup Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com