ഡെയറി ടെക്‌നോളജിയിലും ഫുഡ് ടെക്‌നോളജിയിലും സ്പോട്ട് അഡ്മിഷൻ

kvasu-admission
SHARE

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ കീഴിലെ കോളജുകളായ മണ്ണുത്തി ക്യാമ്പസിലെ വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആൻഡ് ഫുഡ് ടെക്നോളജിയിലും പൂക്കോട്, തിരുവനന്തപുരം, കോലാഹലമേട് ക്യാമ്പസുകളിലെ കോളേജ് ഓഫ് ഡെയറി സയൻസസ് & ടെക്നോളജികളിലും ആയി ബി.ടെക് (ഡെയറി ടെക്‌നോളജി) കോഴ്‌സിന് 13 സീറ്റുകളും ബി.ടെക് (ഫുഡ് ടെക്‌നോളജി) കോഴ്‌സിന് 2 സീറ്റുകളും ഒഴിവുണ്ട്.  

ഈ ഒഴിവുകൾ നികത്തുന്നതിനായി 31/10/2022 തിങ്കളാഴ്ച രാവിലെ 11ന് വയനാട് ജില്ലയിലെ പൂക്കോട് സ്ഥിതി ചെയ്യുന്ന സർവകലാശാല ആസ്ഥാനത്തുവച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്പോട്ട് അഡ്മിഷ‍ന്‍ നടത്തുന്നു. പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളെയാണ്  പരിഗണിക്കുക. താല്‍പര്യമുള്ള വിദ്യാർഥിക‍ള്‍ അക്കാദമിക് യോഗ്യതയും മറ്റു യോഗ്യതകളും തെളിയിക്കുന്നതിനായി KEAM 2022 അപേക്ഷയോടൊപ്പം സമർപ്പിച്ച സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പുക‍‍‍ള്‍ സഹിതം അന്നേ ദിവസം ഹാജരാകേണ്ടതാണ്.  കൂടുതൽ വിവരങ്ങള്‍ക്ക് www.kvasu.ac.inലെ വിജ്ഞാപനം കാണുക. 

ഫോൺ: 04936 209272  (ഓഫീസ്‌ സമയം : 10AM to 5 PM).

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS