മൃഗസംരക്ഷണ മേഖലയിൽ 2021 ലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു; കോട്ടയം ജില്ലയ്ക്ക് 3 അവാർഡുകൾ

Karshaka-sree
SHARE

മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന കർഷക അവാർഡ് 2021 പ്രഖ്യാപിച്ചു. മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വച്ച കർഷകർക്കുള്ള അവാർഡുകളാണ് മന്ത്രി ജെ. ചിഞ്ചുറാണി പ്രഖ്യാപിച്ചത്. മികച്ച ക്ഷീരകര്‍ഷകന്‍, വാണിജ്യ അടിസ്ഥാനത്തിലെ മികച്ച ക്ഷീര കര്‍ഷകന്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍, മികച്ച വനിതാ സംരംഭക, മികച്ച യുവ കര്‍ഷകന്‍ എന്നിങ്ങനെ അഞ്ച് മേഖലകളിൽ നിന്നുമാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്ത്. 3 അവാർഡുകൾ കോട്ടയം ജില്ലയിലെ കർഷകർക്കാണ്.

മികച്ച ക്ഷീരകര്‍ഷകൻ ഇടുക്കിയിലെ ചീനിക്കുഴി ഉടുമ്പന്നൂർ സ്വദേശി ഷൈന്‍ കെ.വി. ആണ് 2021 മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്കാരത്തിന് അർഹനായത്. 1,00,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. വാണിജ്യ അടിസ്ഥാനത്തിലെ മികച്ച ക്ഷീര കര്‍ഷകനുള്ള ക്ഷീരശ്രീ പുരസ്കാരത്തിന് തൃശൂർ അടിച്ചില്ലി മേലൂർ സ്വദേശി ജിജി ബിജു (നവ്യ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ്) അർഹയായി. 1,00,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. മികച്ച സമ്മിശ്ര കര്‍ഷകയായി കോട്ടയം മുട്ടുച്ചിറ സ്വദേശി വിധു രാജീവും (1,00,000 രൂപയും പ്രശസ്തി പത്രവും ഫലകവും) മികച്ച വനിതാ സംരംഭകയായി കോട്ടയം പാറത്തോട് സ്വദേശി റിനി നിഷാദും (50,000 രൂപയും പ്രശസ്തി പത്രവും ഫലകവും) തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച യുവകർഷകനുള്ള പുരസ്കാരം (50,000 രൂപയും പ്രശസ്തി പത്രവും ഫലകവും) കോട്ടയം മരങ്ങാട്ടുപള്ളി തെങ്ങുംതോട്ടത്തിൽ മാത്തുക്കുട്ടി ടോമിനാണ്.

English Summary: Animal Husbandry State Awards Announced

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS