ADVERTISEMENT

റബർ ബോര്‍ഡ് നടപ്പിലാക്കി വരുന്ന വിവിധ തൊഴിലാളിക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ സ്വന്തം റബര്‍ത്തോട്ടങ്ങളില്‍  സ്വയം ടാപ്പ് ചെയ്യുന്ന ചെറുകിട കര്‍ഷകര്‍ക്കുകൂടി ലഭ്യമാകും. സ്വന്തം പേരിലോ കൂട്ടുടമസ്ഥതയിലോ ജീവിതപങ്കാളിയുടെ പേരിലോ ഒരു ഹെക്ടറില്‍ കൂടാതെ വിസ്തൃതിയുള്ളതും റെയിന്‍ഗാര്‍ഡ് ചെയ്തതുമായ റബര്‍തോട്ടങ്ങളില്‍ ഒരു വര്‍ഷമായി കുറഞ്ഞത് 100 റബര്‍ മരങ്ങളെങ്കിലും സ്വയം ടാപ്പ് ചെയ്തുവരുന്ന കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 

കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യങ്ങള്‍, ചികിത്സാധനസഹായം, പുതിയ ഭവനനിര്‍മ്മാണത്തിനുള്ള ധനസഹായം, ഇന്‍ഷുറന്‍സ് പദ്ധതി, വനിതാ ടാപ്പര്‍മാര്‍ക്കുള്ള വിവാഹധനസഹായം, പ്രസവാനുകൂല്യം തുടങ്ങി റബര്‍ ബോര്‍ഡ് നടപ്പാക്കിവരുന്ന തൊഴിലാളി ക്ഷേമപദ്ധതികളിലേക്കെല്ലാം സ്വന്തം തോട്ടങ്ങളില്‍ സ്വയം ടാപ്പ് ചെയ്യുന്ന ചെറുകിടകര്‍ഷകര്‍ക്കും അപേക്ഷ നല്‍കാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള റബർ ബോര്‍ഡിന്റെ റീജണല്‍ ഓഫീസുകളുമായോ കേന്ദ്ര ഓഫീസിലെ ലേബര്‍ വെല്‍ഫെയര്‍ ഡിവിഷനുമായോ 0481 2301231,336 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

English summary: The benefits of the labor welfare schemes of the Rubber Board will now go to the small farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com