‘ബഫര്‍ സോണ്‍ ഇഞ്ചി വില്‍ക്കപ്പെടും’; ജോമോന്റെ കടയിൽ അമിട്ട് ബീറ്റ് റൂട്ട് മുതൽ കുട്ടപ്പൻ പൊട്ടറ്റോ വരെ

buffer-zone-inchi
SHARE

മലയോരമേഖല ബഫര്‍സോണ്‍ പ്രതിസന്ധിയില്‍ ജീവിക്കുമ്പോള്‍ തന്റെ ആശങ്ക കച്ചവടം കൂടിയാക്കുകയാണ് ഒരു വ്യാപാരി. ഇടുക്കി കുമളിയിലെ പച്ചക്കറി വ്യാപാരി ജോമോന്റെ കടയില്‍ ചെന്നാല്‍ ബഫര്‍സോണ്‍ ഇഞ്ചിയും ബഫര്‍സോണ്‍ കാച്ചിലുമൊക്കെ ലഭിക്കും. 

ബഫര്‍ സോണ്‍ ഇഞ്ചി വില്‍ക്കപ്പെടും... പരസ്യബോര്‍ഡ് കണ്ടവര്‍ ആദ്യമൊന്ന് അന്തംവിട്ടെങ്കിലും കാര്യങ്ങളുടെ കിടപ്പ് പിന്നെയാണ് മനസിലായത്. ബഫര്‍സോണാണ് നാട്ടിലാകെ പ്രധാന ചര്‍ച്ചാവിഷയവും ആശങ്കയും. എങ്കില്‍ പിന്നെ പച്ചക്കറിക്കും കിടക്കട്ടെ ബഫര്‍സോണെന്ന പേരെന്ന് തീരുമാനിച്ചു കച്ചവടക്കാരന്‍ ജോമോന്‍.  ഇഞ്ചിക്ക് മാത്രമല്ല, ചേനയ്ക്കും ചേമ്പിനും കാച്ചിലിനുമൊക്കെ ഇപ്പൊ പേരിന് മുമ്പില്‍ ബഫര്‍സോണ്‍ എന്ന് വാക്കുണ്ട്. കടയില്‍ വന്ന ആരോ പകര്‍ത്തിയ പരസ്യബോര്‍ഡിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

പരസ്യബോര്‍ഡുകളില്‍ ഇത്തരം വ്യത്യസ്തത കൊണ്ടുവരുന്നത് ജോമോന് ഒരു ഹരമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ എല്‍ഡിഎഫ് മുദ്രാവാക്യം ജോമോന്‍ പരസ്യമാക്കിയത് ‘ചീര കഴിക്കൂ, എല്ലാം ശരിയാകും’ എന്നായിരുന്നു. പരസ്യബോര്‍ഡിലെ വ്യത്യസ്തതകൊണ്ട് കച്ചവടത്തിലും മെച്ചമുണ്ടെന്നാണ് ജോമോന്‍ സാക്ഷ്യപ്പെടുത്തുന്നത്.

English summary: Trader sells Buffer zone vegetables

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS