കേരള ബജറ്റ് 2023: റബറിന് 600 കോടി, കൃഷിക്ക് 971 കോടി; കാർഷികമേഖലയ്ക്ക് ലഭിച്ചത് ഇവയൊക്കെ

iStock-514856110
Image Credit: Oleh_Slobodeniuk/istockphoto
SHARE

കേരളം വളർച്ചയുടെയും അഭിവൃദ്ധിയുടെയും പാതയിലേക്ക് തിരിച്ചുവന്നിരിക്കുന്നുവെന്ന സ്ഥിതിവിവരക്കണക്കുകൾ പങ്കുവച്ചാണ് കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കാർഷികമേഖലയ്ക്ക് ഒട്ടേറെ പ്രതീക്ഷ നൽകുന്ന നീക്കിവയ്ക്കൽ ആമുഖത്തിൽത്തന്നെ നൽകിക്കൊണ്ടായിരുന്നു അദ്ദേഹം തുടങ്ങിയത്. റബർ സബ്സിഡിക്കായി 600 രൂപ വകയിരുത്തിയതായി അദ്ദേഹം തുടക്കംതന്നെ പ്രഖ്യാപിച്ചു. അതിനൊപ്പംതന്നെ ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ കയറ്റുമതിയെയും സാമ്പത്തിക വളർച്ചയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും മന്ത്രി സൂചിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റേഷൻ മേഖല കേരളത്തിലാണ്. റബർ കർഷകർ വലിയ പ്രതിസന്ധി നേരിടുകയാണ്. കേന്ദ്രനയമാണ് ഇതിനു കാരണമെന്നും മന്ത്രി പറഞ്ഞു.

മനുഷ്യ–വന്യജീവി സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ മനുഷ്യ–വന്യജീവി സംഘർഷ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായി 50.85 കോടി രൂപ അനുവദിച്ചു. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം മനുഷ്യജവനും ഉപജീവനമാർഗങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതിന്റെ യഥാർഥ കാരണങ്ങൾ കണ്ടെത്തണം. അതിനുവേണ്ടുന്ന ശാസ്ത്രീയ നിർദേശങ്ങളും പരിഹാരങ്ങളും സർക്കാർ തേടും. വന്യജീവികളുടെ ആക്രമങ്ങളുടെ നഷ്ടപരിഹാരം വർധിപ്പിക്കാനും റാപിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കാനുമുള്ള പദ്ധതിത്തുക 30.85 കോടി രൂപ ഇതിൽ ഉൾപ്പെടും.

കാർഷികമേഖലയിലേക്കുള്ളത്

കൃഷിക്ക് പ്രധാന പരിഗണന നൽകുന്നതിനാൽ 971.71 കോടി രൂപ വകയിരുത്തിയതായി മന്ത്രി അറിയിച്ചു. ഇതിൽ 156.30 കോടി രൂപ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നു.

വിളപരിപാലനത്തിന് 732.46 കോടി രൂപ.

നെൽക്കൃഷിക്ക് 95.10 കോടി രൂപ (നേരത്തെ 76 കോടി രൂപ).

ജൈവകൃഷിക്ക് 6 കോടി രൂപ.

പച്ചക്കറി വികസന പദ്ധതികൾക്ക് 93.45 കോടി രൂപ.

നാളികേര വികസന പദ്ധതികൾക്ക് 68.95 കോടി രൂപ. വിത്തുതേങ്ങ സംഭരിക്കുന്നതിനും തൈ വിതരണത്തിനുമായി 25 കോടി രൂപ.

നാളികേരത്തിന്റെ താങ്ങുവില 34 രൂപയായി ഉയർത്തി (നേരത്തെ 32 രൂപ).

സുഗന്ധവ്യഞ്ജനമേഖലയ്ക്ക് 4.60 കോടി രൂപ.

വിഎഫ്‌പിസികെയ്ക്ക് 30 കോടി രൂപ (നേരത്തെ 25 കോടി).

ഫലവർഗങ്ങളുടെ ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിന് 18.92 കോടി രൂപ.

വന്യജീവികൾ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയുന്നതിന് കൃഷിവകുപ്പിന് 2 കോടി രൂപ.

സ്മാർട്ട് കൃഷിഭവനുകൾക്ക് 10 കോടി രൂപയും കൃഷിവകുപ്പിന്റെ കൃഷിദർശൻ പരിപാടിക്ക് 2.10 കോടി രൂപയും.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് 6 കോടി രൂപ.

ഫാം യന്ത്രവൽക്കരണത്തിനുള്ള സഹായ പദ്ധതികൾക്ക് 19.81 കോടി.

കർമ്മസേനകൾക്ക് 8 കോടി. വിള ഇൻഷുറൻസിന് 30 കോടി.

കുട്ടനാട്ടിലെ കൃഷിവികസനത്തിന് 17 കോടി രൂപയും സാങ്കേതിക സൗകര്യ വികസനത്തിന് 12 കോടി രൂപയും.

കാർഷികോൽപന്നങ്ങളുടെ സംഭരണം, വിപണനം, വെയർഹൗസിങ് എന്നിവയ്ക്കായി 74.50 കോടി.

ചെറുകിട–ഇടത്തര സംസ്കരണ സംരംഭങ്ങൾക്കുള്ള യന്ത്രോപകരണങ്ങൾ എഫ്‌പിഒകൾ വഴി വാങ്ങുന്നതിന് 3.75 കോടി.

മൃഗസംരക്ഷണം ക്ഷീരവികസനം

മൃഗസംരക്ഷണ ക്ഷീരവികസന ഉപമേഖലകൾക്കുള്ള ആകെ അടങ്കൽത്തുക 435.40 കോടി രൂപയാണ്. മൃഗസംരക്ഷണത്തിന് 320.64 കോടി രൂപയും ക്ഷീരവികസനത്തിന് 114.76 കോടി രൂപയും വകയിരുത്തി. കേന്ദ്രസഹായമായി 9.91 കോടി രൂപ പ്രതീക്ഷിക്കുന്നു. 

മൃഗചികിത്സ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് 41 കോടി രൂപ.

കെഎൽഡിബിക്കുള്ള സഹായം 29.68 കോടി രൂപയായി ഉയർത്തി.

കെഎൽഡിബിക്ക് കീഴിൽ പുതുതായി ഡെയറി പാർക്ക് നിർമിക്കാൻ പദ്ധതിയുണ്ട്. 20 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഡെയറി പാർക്കിന് ആദ്യപടിയയി 2 കോടി രൂപ വകയിരുത്തി.

കേരള ഫീഡ്സിന് 20 കോടി രൂപ.

വാതിൽപ്പടി വെറ്ററിനറി സേവനങ്ങൾക്ക് 20 കോടി രൂപ.

മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യക്ക് 13.50 കോടി രൂപ.

കൊല്ലം, കാസർകോഡ് ജില്ലകളിൽ പെറ്റ് ഫുഡ് ഫാക്ടറി സ്ഥാപിക്കുന്നതിന് 4 കോടി രൂപ.

ക്ഷീരവികസനം

ക്ഷീരവികസന മേഖലയ്ക്ക് RIDF വായ്പ അടക്കം ആകെ 114.76 കോടി രൂപ.

ക്ഷീരഗ്രാമം പദ്ധതി വ്യാപിക്കുന്നതിന് 2.40 കോടി രൂപ. വാണിജ്യ ക്ഷീരവികസന പ്രവർത്തനങ്ങളും മിൽക്ക് ഷെഡ് വികസന പ്രവർത്തനങ്ങൾക്കും 42.33 കോടി രൂപ.

തീറ്റപ്പുൽ, അസോള, ചോള കൃഷികൾക്കുള്ള സഹായം, ജലസേചന സഹായം, സൈലേജ് നിർമാണ യൂണിറ്റുകൾ, തീറ്റപ്പുൽ ഹബ്ബ് എന്നിവയ്ക്കായി 8.50 കോടി രൂപ.

സംസ്ഥാന കാലിത്തീറ്റ ഫാമും മോഡൽ ഡെയറി യൂണിറ്റും സ്ഥാപിക്കൽ എന്ന പുതിയ പദ്ധതിക്ക് 11 കോടി രൂപ.

മത്സ്യക്കൃഷി

സമുദ്ര കൂടുമത്സ്യക്കൃഷിക്ക് 9 കോടി രൂപ.

മത്സ്യോൽപന്ന സംസ്കരണത്തിന് ആധുനിക സംവിധാനം കൊണ്ടുവരുന്നതിന് 20 കോടി രൂപ.

മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞമാസ സഹായത്തിന് 27 കോടി രൂപ.

ഉൾനാടൻ മത്സ്യബന്ധന മേഖലയ്ക്ക് 82.11 കോടി രൂപ.

അക്വാകൾച്ചർ ഉൽപാദനം വർധിപ്പിക്കുന്നതിന് 67.50 കോടി രൂപ.

വനാമി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 5.88 കോടി രൂപ.

നൂതന മത്സ്യക്കൃഷിക്കും കൈപ്പാട്, കോൾ, പൊക്കാളി പ്രദേശങ്ങളിൽ കൊഞ്ച് കൃഷി വ്യാപിപ്പിക്കുന്നതിനും 5 കോടി രൂപ.

ഫിഷ് സീഡ് ഫാക്ടറികളും ഹാച്ചറികളും വിപുലീകരിക്കാൻ 20 കോടി രൂപ.

ഫിഷറിസ് ഇന്നൊവേഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരു കോടി രൂപ.

മത്സ്യഫെഡിനു കീഴിൽ പൂർത്തിയാകാതെ കിടക്കുന്ന ആറാട്ടുപുഴ ഫിഷ് മീൽ പ്ലാന്റിന് 3 കോടി രൂപയും നീണ്ടകരയിലെ ഫിഷ് യാൺ ട്വിസ്റ്റിങ് ആൻഡ് നെറ്റ് ഫാക്ടറി പൂർത്തീകരിച്ച് പ്രവർത്തിക്കുന്നതിന് 5 കോടി രൂപ.

പയ്യന്നൂരിലെ ഫിഷറീസ് ക്യാമ്പസിന് 2 കോടി രൂപ.

English summary: Kerala budget 2023 agriculture and animal husbandry

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS