സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ഫെബ്രുവരി 10 മുതൽ 15 വരെ മണ്ണുത്തിയിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

padav
ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീരസംഗമം പടവ് 2023ന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി തപാൽ സ്റ്റാമ്പ് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പ്രകാശനം ചെയ്യുന്നു. ചടങ്ങിൽ ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ പി.എ.ബീന, സിൽവി മാത്യു, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ റെയ്ണി ജോസഫ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ ആർ.രാംഗോപാൽ, ശാലിനി ഗോപിനാഥ്, ആർ.രജിത, അസിസ്റ്റന്റ് ഡയറക്ടർ ജെ.ജാക്ക്വലിൻ, ക്ഷീര വികസന ഓഫീസർ ഷാജു ചന്ദ്രൻ, ഡെയറി ഫാം ഇൻസ്ട്രക്ടർ ഷീജ ആർ. നായർ എന്നിവർ സമീപം.
SHARE

സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ നേത്യത്വത്തിൽ ആറു ദിവസം നീളുന്ന സംസ്ഥാന ക്ഷീരസംഗമം ഈ മാസം 10 മുതൽ 15 വരെ മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസിൽ വെച്ച് നടക്കും. ഫെബ്രുവരി 10  വെള്ളിയാഴ്ച്ച രാവിലെ പത്തിന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ പതാക ഉയർത്തുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ക്ഷീരസംഗമത്തിന് തുടക്കമാകും. തുടർന്ന് ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. കേരള ഡെയറി എക്സ്പോ, മാധ്യമ ശിൽപശാല, ക്ഷീര കർഷക അദാലത്ത്, കർഷക സെമിനാർ, സഹകാരികൾക്കും ക്ഷീരസംഘം ജീവനക്കാർക്കുമുള്ള ശിൽപശാല, വനിതാ സംരംഭകത്വ ശിൽപശാല, ദേശീയ ഡെയറി സെമിനാ‍ർ, ഡോ. വർഗീസ് കുര്യൻ അവാർഡ് ദാനം, ക്ഷീര സഹകാരി അവാർഡ് ദാനം, നാടൻ പശുക്കളുടെ പ്രദർശനം, കലാസന്ധ്യകൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, എന്നീ വൈവിധ്യമാർന്ന പരിപാടികൾ ക്ഷീരസംഗമത്തോടനുബന്ധിച്ച് നടക്കും. മൃഗസംരക്ഷണ വകുപ്പ്, മിൽമ, കേരള ഫീഡ്സ്, കെഎൽഡി ബോ‍ർഡ്, വെറ്ററിനറി സർവകലാശാല, ക്ഷീരസംഗങ്ങൾ, ക്ഷീരകർഷക ക്ഷേമനിധി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്ഷീരസംഗമം നടക്കുന്നത് .

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, അഡ്വ. കെ.രാജൻ, കെ.എൻ.ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി,  ജി.ആർ.അനിൽ, വി.എൻ.വാസവൻ, പി.രാജീവ്, എം.ബി.രാജേഷ്, പി.പ്രസാദ്, ആർ.ബിന്ദു, കെ.രാധാകൃഷ്ണൻ, നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി ചിറ്റയം ഗോപകുമാ‍ർ, മേയർ എം.കെ.വർഗീസ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംപിമാർ, എംഎൽഎമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങി സാമൂഹിക സാംസ്കാരിക, ഔദ്യോഗിക രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുക്കും.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS