കാർഷിക വാർത്തകൾ (08–02–2023)

agriculture
SHARE

വൈഗ 2023 ഈ മാസം 25 മുതൽ മാർച്ച് 2 വരെ

കൃഷി വകുപ്പ് നടത്തുന്ന വൈഗ 2023 അന്താരാഷ്ട്ര ശിൽപശാലയും കാര്‍ഷിക പ്രദര്‍ശനവും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കും. വൈഗ 2023ല്‍ ഉൽപാദക-സംരഭക മീറ്റിന്‍റെ (B2B മീറ്റ്) റജിസ്ട്രേഷന്‍ ഇന്ന് അവസാനിക്കും. 2023 ഫെബ്രുവരി 28ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന വൈഗ B2B മീറ്റില്‍ പങ്കെടുക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍, കാര്‍ഷിക ഉൽപാദക സംഘടനകള്‍ (FPO), കൃഷി അനുബന്ധ മൈക്രോ സ്മാള്‍ മീഡിയം സംരംഭങ്ങള്‍, എക്സ്പോട്ടേര്‍സ്, കൃഷിക്കൂട്ടങ്ങള്‍ തുടങ്ങിയവര്‍ക്ക് www.vaigakerala.com എന്ന വെബ്സൈറ്റ് വഴിസൗജന്യമായി റജിസ്റ്റര്‍ ചെയ്യാം. കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ അസംസ്കൃത ഉല്‍പന്നങ്ങളും, മൂല്യവർധിത ഉല്‍പന്നങ്ങളും വില്‍ക്കാനും വാങ്ങാനും ഉദ്ദേശിക്കുന്ന ഉൽപാദകരെയും ഉപഭോക്താക്കള്‍/സംരഭകരെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഇതുവഴി ലക്ഷ്യമിടുന്നു. ഇതിനായി അന്നേ ദിവസം വ്യക്തിഗത മീറ്റിങ് ക്രമപ്പെടുത്തി നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387877557, 9846831761.

റേഡിയോ നിലയത്തിൽ ഒഴിവ്

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം ഓഫീസിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയിലെ കളര്‍കോട് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ നിലയത്തിലേക്ക് കാഷ്വല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ 1075 രൂപ ദിവസവേതന നിരക്കില്‍ കരാര്‍ നിയമനം നടത്തുന്നതിനുവേണ്ടി 09.03.2023ന്  വാക്-ഇന്‍-ഇന്റര്‍വ്യൂ ആലപ്പുഴ കളര്‍കോട് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന്‍, വിത്തു പരിശോധനാകേന്ദ്രത്തില്‍ വച്ച് നടത്തുന്നു. ഒഴിവുകളുടെ എണ്ണം - 8 (കുട്ടനാട് റേഡിയോ നിലയത്തില്‍ പരിപാടികള്‍ തയാറാക്കുന്നതിനും അവതരിപ്പിക്കുന്നതിനും 15 കാഷ്വല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാരുടെ പാനല്‍ തയാറാക്കുന്നതിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ മുഖേനയും തിരഞ്ഞടുക്കും).

യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയില്‍നിന്നും ലഭിച്ചിട്ടുള്ള ബിരുദം. റേഡിയോ പരിപാടികള്‍ തയാറാക്കുന്നതിലുള്ള പരിജ്ഞാനം/അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം. വാണി സര്‍ട്ടിഫിക്ക‌റ്റുള്ളവര്‍ക്ക് മുന്‍ഗണന. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നിശ്ചിത യോഗ്യതകളുള്ള        ഉദ്യോഗാർഥികള്‍ 09/03/2023ന് രാവിലെ 9 മുതല്‍ 11 വരെ നടക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകേണ്ടതാണ്. സര്‍ട്ടിഫിക്കേറ്റ് പരിശോധന സമയത്ത് എസ്എസ്എല്‍സി ബുക്ക്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആയവയുടെ പകര്‍പ്പുകളും    ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2318186

കിസാന്‍ സമ്മാന്‍ നിധി 13–ാം ഗഡു ലഭിക്കുന്നതിന്

പിഎം കിസാന്‍ (പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി) 13-ാം ഗഡു ലഭിക്കുന്നതിന്  ഗുണഭോക്താക്കള്‍, ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിങ്, ഇകെവൈസി, പിഎഫ്എം എസ് ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയവ നിര്‍ബന്ധമായും  2023 ഫെബ്രുവരി 10നു മുന്‍പായി പൂര്‍ത്തീകരിക്കണമെന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഈ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ പിഎം കിസാന്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാം.

കർഷകരുടെ ഉൽപന്നങ്ങൾ വിൽക്കാൻ പ്രീമിയം സ്റ്റാളുകൾ 

2022-23 വര്‍ഷത്തെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഫാം പ്ലാന്‍ അധിഷ്ഠിത കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി, കര്‍ഷകര്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വിൽപന നടത്തുന്നതിനായി പ്രീമിയം സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് ലക്ഷ്യമിടുന്നു. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എഫ്‌പിഒകള്‍, കുറഞ്ഞത് മൂന്നു വര്‍ഷം മാര്‍ക്കറ്റിങ് മേഖലയില്‍ വൈദഗ്ധ്യമുള്ള സന്നദ്ധസംഘടനകള്‍, കാര്‍ഷിക ഉൽപന്നങ്ങളുടെ സംഭരണം, വിപണനം എന്നിവ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍, പ്രാഥമിക സര്‍വീസ് സഹകരണ സൊസൈറ്റികള്‍, ഫെഡറേറ്റഡ് ഓര്‍ഗനൈസേഷനുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, തുടങ്ങിയവയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ ഫെബ്രുവരി പത്തിനകം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  അതാത് ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

തലശേരി നാടൻ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ഒരു മാസം പ്രായമായ തലശേരി നാടന്‍ ഇനത്തില്‍പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങള്‍ ഒന്നിന് 120 രൂപ നിരക്കില്‍ 08.02.2023 മുതല്‍ വില്‍പ്പന ആരംഭിക്കും. ഫോൺ: 6282937809, 0466 2912008, 0466 2212279.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS