വെറ്ററിനറി ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത നടപടി അനീതി, സംസ്ഥാന വ്യാപക പ്രതിഷേധമെന്ന് ഐവിഎ

palakkad-veterinary-treatment
SHARE

തിരുവനന്തപുരം കഴക്കൂട്ടം സീനിയർ വെറ്ററിനറി സർജൻ ഡോ. ആർ.സൈര, കോട്ടയം പരിയാരം വെറ്റിനറി പോളിക്ലിനിക്കിലെ ഡോ.  എം.കെ.ബിനു എന്നിവരെ സസ്പെൻഡ് ചെയ്ത നടപടി അനീതിയാണന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള. വെറ്ററിനറി ഡോക്ടർമാർക്ക് എതിരെ അടിക്കടിയുണ്ടാവുന്ന നീതിപൂർവമല്ലാത്ത ശിക്ഷാനടപടികൾക്കെതിരെ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ശക്തമായ പ്രതിഷേധവും അറിയിച്ചു.

മൃഗസംരക്ഷണ വകുപ്പിൽ നിലനിൽക്കുന്ന ജോലിഭാരവും മനുഷ്യവിഭവശേഷിയുടെ  അപര്യാപ്തയുമെല്ലാം നിശബ്ദം സഹിച്ച്

സേവനസന്നദ്ധതയോടെ പ്രവർത്തിക്കുന്നവരാണ് വെറ്ററിനറി ഡോക്ടർമാർ. ഇതൊന്നും പരിഗണിക്കാതെ ദുഷ്പ്രചരണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ വസ്തുതകളുടെ നിജസ്ഥിതി പൂർണമായും മനസിലാക്കാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ചാർത്തി വെറ്ററിനറി ഡോക്ടർമാർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്ന നിലപാട് തികഞ്ഞ അനീതിയാണന്ന് ഐവിഎ കേരള പ്രസ്ഥാവനയിൽ വ്യക്തമാക്കി.

ഫീൽഡ് തലത്തിൽ സേവനം ചെയ്യുന്ന വെറ്ററിനറി ഡോക്ടർമാരുടെ സേവന സന്നദ്ധതയും ആത്മവിശ്വാസവും തകർക്കാൻ ഇത്തരം അന്യായമായ അച്ചടക്ക നടപടികൾ വഴിയൊരുക്കും എന്ന  ആശങ്കയും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള പങ്കുവെച്ചു.

അന്യായമായ സസ്പെൻഷൻ നടപടികൾ പിൻവലിച്ച് ഡോ. ആർ. സൈര,  ഡോ. എം.കെ.ബിനു എന്നിവരെ ഉടൻ സർവീസിൽ തിരിച്ചെടുക്കണമെന്ന് ഐവിഎ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

മൃഗസംരക്ഷണ വകുപ്പിൽ നിലനിൽക്കുന്ന അമിതജോലിഭാരം ലഘൂകരിക്കാൻ നടപടികൾ കൈക്കൊള്ളാനും സംഘടന ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി ലോക സ്പേ ദിനമായ ഫെബ്രുവരി 28നും തുടർന്ന് മാർച്ച് 1നും ഐവിഎ കേരള, ബ്ലാക്ക് റിബൺ ഡേ ആചരിക്കുമെന്നും പ്രസ്തുത ദിവസങ്ങളിൽ കേരളത്തിലെ മുഴുവൻ വെറ്ററിനേറിയൻമാരും കറുത്ത റിബൺ ധരിച്ച് കൊണ്ട് പ്രതിഷേധത്തിൽ പങ്കാളികളാകുമെന്നും വെറ്ററിനറി ഡോക്ടർമാർക്ക് എതിരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അന്യായ നടപടികൾക്കെതിരെ സഹസംഘടനകൾ സംഘടിപ്പിക്കുന്ന  പ്രതിഷേധങ്ങൾക്കും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ

സമ്പൂർണ പിന്തുണ പിന്തുണയുണ്ടെന്നും ജനറൽ സെക്രട്ടറി ഡോ. ഇ.ഇർഷാദ് പ്രസ്ഥാവനയിൽ അറിയിച്ചു.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS