മില്ലെറ്റ് ഫെസ്റ്റ് 13ന്, ടിഷ്യുകൾച്ചർ വാഴത്തൈകളും ചേനവിത്തും റബർത്തൈകളും വിൽപനയ്ക്ക്: കാർഷിക വാർത്തകൾ

Millet-Initiative
SHARE

അന്താരാഷ്ട്ര ചെറുധാന്യ (മില്ലറ്റ് ) വര്‍ഷാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 13 മുതല്‍ 18 വരെ തിരുവനന്തപുരം, പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന ഗവേഷണ സ്ഥാപനമായ CSIR–NIISTല്‍ മില്ലറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഈ പരിപാടിയുടെ ഭാഗമായി മില്ലറ്റ് ഭക്ഷ്യോൽപന്നങ്ങളുടെ 60ല്‍പരം സ്റ്റാളുകളുടെ പ്രദര്‍ശനവും വിൽപനയും ഒരുക്കിയിരിക്കുന്നു. ഈ അവസരത്തില്‍ മില്ലറ്റ് കൃഷിരീതികളെപ്പറ്റിയും തൊഴില്‍ സാധ്യതകളെപ്പറ്റിയും വിദഗ്ധരുടെ അവബോധ ക്ലാസുകള്‍, മില്ലറ്റ് ഭക്ഷ്യോൽപന്നങ്ങളുടെ പ്രദര്‍ശനം, വിൽപന, മില്ലറ്റ് വിത്ത് വിതരണം എന്നിവയും സംഘടിപ്പിച്ചിരിക്കുന്നു. കൂടാതെ മാര്‍ച്ച് 13ന് രാവിലെ 10.30 മുതല്‍ വൈകുന്നേരം 3 വരെ കര്‍ഷകസംഗമവും നടക്കുന്നു. കര്‍ഷക സംഗമത്തില്‍ പങ്കെടുക്കുന്നതിന് റജിസ്ട്രേഷന്‍ സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846777133,  9847032159, 9496100937.

നെല്ല് സംഭരണം: റജിസ്ട്രേഷൻ നീട്ടി

സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2022-23 രണ്ടാംവിള സീസണിലെ ഓണ്‍ലൈന്‍ കര്‍ഷക റജിസ്ട്രേഷന്‍ മാര്‍ച്ച് 15 വരെ നീട്ടി.  താൽപര്യമുള്ളവര്‍ മാര്‍ച്ച് 15നകം സപ്ലൈകോയുടെ നെല്ല് സംഭരണ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ ആയ www.supplycopaddy.inല്‍  റജിസ്റ്റര്‍ ചെയ്യണം.

ചേനവിത്ത് വിൽപനയ്ക്ക്

കേരള കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളജ് വെള്ളാനിക്കരയിലെ പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ ഗജേന്ദ്ര ഇനത്തില്‍പ്പെട്ട ചേന വിത്ത്  വിൽപനയ്ക്ക് ലഭ്യമാണ്. വില കിലോയ്ക്ക് 50 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188248481. 

ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകള്‍

കേരള അഗ്രിക്കള്‍ച്ചറല്‍ യുണിവേഴ്സിറ്റിയിലെ ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്‍റില്‍ 10,000 ടിഷ്യൂകള്‍ച്ചര്‍ വാഴതൈകള്‍ വിൽപനയ്ക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക്  9048178101, 9745884964.

ഗ്രാമശ്രീ ഹോര്‍ട്ടി സ്റ്റോറുകള്‍ 

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പ് ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ ഗ്രാമശ്രീ ഹോര്‍ട്ടി സ്റ്റോറുകള്‍ ആരംഭിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും പുറമെ മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍/ കുടുംബശ്രീ/ഫാര്‍മേഴ്സ്/ ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ് കമ്പനി/കൃഷി കൂട്ടങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ എന്നിവരുടെ ഉള്‍പ്പന്നങ്ങളും ഹോര്‍ട്ടി സ്റ്റോറില്‍ ലഭ്യമാക്കും. സ്റ്റോറുകള്‍ക്ക് കുറഞ്ഞത് 100 ച.അടി വിസ്തീര്‍ണ്ണം ഉണ്ടായിരിക്കണം. സെക്യൂരിറ്റി ഡെപ്പോസിറ്റായി 25,000 രൂപ അടയ്ക്കണം. ഹോര്‍ട്ടികോര്‍പ്പ് നിര്‍ദ്ദേശിക്കുന്ന മാതൃകയില്‍ സ്റ്റോറുകള്‍ ക്രമീകരിക്കുകയും വേണം. താല്‍പര്യമുളള സംരംഭകര്‍ 0471 2359651, 9447625776 എന്നീ ഫോണ്‍ നമ്പറുകളിലോ, മാനേജിംഗ് ഡയറക്ടര്‍, ഹോര്‍ട്ടികോര്‍പ്പ്, ഉദയഗിരി, പൂജപ്പുര പി.ഒ., തിരുവനന്തപുരം - 695012 എന്ന വിലാസത്തിലോ ബന്ധപ്പെടുക.

റബർത്തൈകൾ

റബര്‍ബോര്‍ഡിന്റ ഉടമസ്ഥതയിലുള്ള റബര്‍ നഴ്സറികളില്‍നിന്ന് നടീല്‍വസ്തുക്കള്‍ വിതരണത്തിന് തയാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്സറിയില്‍നിന്നും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍, ആലക്കോട്, കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജണല്‍ നഴ്സറികളില്‍നിന്നും അംഗീകൃത റബറിനങ്ങളായ ആര്‍ആര്‍ഐഐ 105, ആര്‍ആര്‍ഐഐ 430, ആര്‍ആര്‍ഐഐ 414, ആര്‍ആര്‍ഐഐ 429 എന്നിവയുടെ കപ്പുതൈകള്‍, കൂടത്തൈകള്‍, ഒട്ടുതൈക്കുറ്റികള്‍, ഒട്ടുകമ്പുകള്‍ എന്നിവയാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്.  തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള റീജണല്‍ ഓഫീസില്‍ അപേക്ഷ നല്‍കണം.  www.rubberboard.gov.in  എന്ന വെബ്‌സൈറ്റില്‍നിന്ന്‌ അപേക്ഷ ഡൗണ്‍ലോഡ്‌ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണല്‍ ഓഫീസുമായോ റബര്‍ബോര്‍ഡ് കോള്‍സെന്ററുമായോ (04812576622) ബന്ധപ്പെടുക. 

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS