രേഖയിൽ തോട്ടം: വീട് നിർമിക്കാൻ അനുമതിയില്ല, ചെയ്യേണ്ടത്

K-444441
Image Credit: Circle Creative Studio/iStockPhoto
SHARE

? എന്റെ 2 ഏക്കർ സ്ഥലം KLR അനുസരിച്ച് കാപ്പിത്തോട്ടം (Coffee Plantation) എന്നാണ് രേഖയിലുള്ളത്. അതിനാൽ എനിക്ക് അവിടെ വീട് നിർമിക്കുന്നതിന് അനുമതി ലഭിക്കുന്നില്ല. വയനാടാണ് സ്ഥലം. അനുമതി ലഭിക്കുന്നതിന് എന്താണ് വഴി. കാപ്പിത്തോട്ടം എന്നതിൽനിന്ന് ഒഴിവാകാൻ വഴിയുണ്ടോ. 

Shfej1903@gmail.com

  • കേരള ഭൂപരിഷ്കരണ നിയമം 2–ാം വകുപ്പ് 44–ാം ഉപവകുപ്പിൽ പറയുന്നത് ഇങ്ങനെ. പ്രധാനമായും തേയില, കാപ്പി, കൊക്കോ, റബർ, ഏലം, കറുവപ്പട്ട എന്നിവ കൃഷി ചെയ്യുന്നതിനുപയോഗിക്കുന്ന സ്ഥലമാണു പ്ലാന്റേഷൻ. ഇവയെ തോട്ടവിളയെന്നാണ് പറയുന്നത്. വിപണിയിൽ എത്തിക്കുന്നതുവരെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്ഥലവും കെട്ടിടങ്ങളും എല്ലാം പ്ലാന്റേഷന്റെ ഭാഗമാണ്. ‘പ്ലാന്റേഷൻ’ എന്ന വിഭാഗത്തിൽനിന്ന് ഒഴിവാക്കി കിട്ടുന്നതിന് ഒരു വ്യവസ്ഥയും നിയമത്തിലില്ല. ജില്ലയെ സംബന്ധിച്ചിടത്തോളം ഇതിന്റെയെല്ലാം പരമാധികാരി കലക്ടറാണ്. അദ്ദേഹത്തെ സമീപിക്കുക. അല്ലെങ്കിൽ ലാൻഡ് ബോർഡിനോ റവന്യൂ ബോർഡിന് പകരം നിയമിക്കപ്പെട്ട കമ്മീഷണർക്കോ നിവേദനം കൊടുക്കണം. ഇവയൊന്നും ഫലിച്ചില്ലെങ്കിൽ ഹൈക്കോടതിയിൽ ഹർജി കൊടുക്കാം.

English summary: Kerala Land Revenue

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS