കോഴിയിറച്ചി വില വരുതിയിൽ നിർത്താൻ വൻ പദ്ധതി; കേരളത്തിൽ ആയിരത്തോളം ഫാമുകൾ ഉടൻ: മന്ത്രി

minister-chinchurani
മന്ത്രി ജെ. ചിഞ്ചു റാണി കൊല്ലം ജില്ലാതല മൃഗസംരക്ഷണ രംഗത്തെ കർഷക അവാർഡുകൾ കൊട്ടിയത്ത് വിതരണം ചെയ്തു സംസാരിക്കുന്നു
SHARE

ഇതരസംസ്ഥാന ലോബികൾ കയ്യടക്കി വെച്ചിരിക്കുന്ന ഇറച്ചിക്കോഴി രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താൻ  പദ്ധതി തയാറാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കൊല്ലം ജില്ലാതല മൃഗസംരക്ഷണ രംഗത്തെ കർഷക അവാർഡുകൾ കൊട്ടിയത്ത് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കോഴിയിറച്ചിയുടെ വില തോന്നും പോലെ കയറിയും ഇറങ്ങിയും പോകുന്നു. കോയമ്പത്തൂരും നാമക്കല്ലും പല്ലടത്തും ദിണ്ടിഗല്ലുമൊക്കെയുള്ള കുത്തകകളാണ് കേരളത്തിലെ ഇറച്ചി വില തീരുമാനിക്കുന്നത്. ആ സ്ഥിതിക്ക് മാറ്റം വരും. ആദ്യഘട്ടത്തിൽ ആയിരത്തോളം ഇറച്ചിക്കോഴി ഫാമുകൾ കേരളത്തിൽ സ്ഥാപിക്കും. ഇറച്ചി സംസ്കരണ പ്ലാന്റുകൾ, അവശിഷ്ടങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കുന്ന യൂണിറ്റുകൾ, ബ്രോയിലർ ബ്രീഡിങ് ഫാമുകൾ, കുടുംബശ്രീയുടെ വിപണന കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ കേരള ബ്രാൻഡിൽ ചിക്കൻ പുറത്തിറക്കും. ഇതിനായി 65.82 കോടിയുടെ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ കൂടുതൽ ക്ഷീരഗ്രാമങ്ങൾ സ്ഥാപിക്കും. പുറത്തു നിന്നു വരുന്ന കാലികളെ പാർപ്പിക്കാൻ പത്തനാപുരത്തെ പന്തപ്ലാവിൽ ക്വാറന്റൈൻ കേന്ദ്രവും കന്നുകുട്ടികൾക്ക് തീറ്റ നൽകാൻ കർഷകർക്ക് ധനസഹായവും നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS