‘ജീവിച്ചു തീരാത്ത മണ്ണിനോട് ഞാനിന്ന് അവസാന യാത്ര പറഞ്ഞിറങ്ങേ...’ വനജീവികളാൽ കൊല്ലപ്പെട്ടവർക്കായി യാത്രാമൊഴി

wild-animal-attack
SHARE

ചരിത്രം മറക്കുന്ന സമൂഹത്തിനു മുന്നിൽ കുടിയേറ്റക്കാർ കയ്യേറ്റക്കാരായി മുദ്രകുത്തപ്പെടുമ്പോൾ ജീവിക്കാൻ കഷ്ടപ്പെടുകയാണ് മലയോര ജനത. ഒരായുസിന്റെ അധ്വാനംകൊണ്ടുണ്ടാക്കിയത് ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണവർ. സ്വന്തം വീട്ടിലും കൃഷിയിടത്തിലും കർഷകർ സുരക്ഷിതരല്ലെന്നതിന്റെ തെളിവായിരുന്നു ഏതാനും ദിവസങ്ങൾക്കു മുൻപ് കോട്ടയം ജില്ലയിലെ കണമലയിലും കൊല്ലത്തും നടന്ന വന്യജീവികളുടെ ആക്രമണം. ഒറ്റ ദിവസംകൊണ്ട് മൂന്നു പേരുടെ ജീവനാണ് കാട്ടുപോത്തുകൾ  കവർന്നെടുത്തത്. ഏതാനും പേർക്കു പരിക്കേറ്റ ആക്രമണങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്നുതന്നെയുണ്ടായി. ഇന്നും കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് കട്ടിപ്പാറയിൽ സ്വന്തം കൃഷിയിടത്തിലെ റബർ ടാപ്പ് ചെയ്തുകൊണ്ടിരുന്ന കർഷകനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. 

അരിക്കൊമ്പനും തെരുവുനായ്ക്കൾക്കുംവേണ്ടി വാദിച്ചും കവിതകളെഴുതിയും രംഗത്തുവന്നവർ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും മൃഗങ്ങൾക്കുവേണ്ടിത്തന്നെയായിരുന്നു നിലകൊണ്ടത്. ജീവ‌ിച്ചു തീരാത്ത മണ്ണിൽനിന്ന് വിടപറഞ്ഞ് ആ ജീവനുകൾ അകന്നുപോയപ്പോൾ നഷ്ടപ്പെട്ടത് അവരുടെ കുടുംബങ്ങൾക്കു മാത്രം. പ്രതിഷേധിച്ചവരെ കേസിൽ കുടുക്കി വായടപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.

വന്യജീവികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് യാത്രാമൊഴി ഏകിക്കൊണ്ട് കോട്ടയം പമ്പാവാലി സ്വദേശിനി സി.ഒ.ബിന്ദു രചിച്ച് ശ്രീഹരി ആലപിച്ച കവിത കർഷകസമൂഹത്തിനിടയിൽ വൈറലാണ്. കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളും കാർഷിക കുടിയേറ്റങ്ങളും വന്യജീവി ആക്രമണവുമെല്ലാം അടങ്ങിയ വരികൾ വേദനയോടെയല്ലാതെ കേൾക്കാനാവില്ല. മൃഗങ്ങൾക്കു മാത്രമല്ല നമുക്കുവേണ്ടി എഴുതാനും കവികളുണ്ടെന്നാണ് ഈ കവിത പങ്കുവച്ച് മലയോര ജനത കുറിച്ചത്. കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) പുറത്തുവിട്ട കവിത ചുവടെ...

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Lyrics for Animal Attack Victims

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS