‘മാറുന്ന കാർഷിക മേഖലയും മാധ്യമങ്ങളും ’– ശിൽപശാല ജനുവരി 27ന് കായംകുളത്ത്

Mail This Article
കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ കായംകുളം പ്രാദേശിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 27ന് ‘മാറുന്ന കാർഷിക മേഖലയും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ ഒരു ശിൽപശാല സംഘടിപ്പിക്കുന്നു. കൊച്ചിയിലെ കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവകലാശാല (കുഫോസ്) വൈസ് ചാൻസിലർ ഡോ. ടി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്ന ശിൽപശാലയിൽ സിപിസിആർഐ ഡയറക്ടർ ഡോ. കെബി.ഹെബ്ബർ അധ്യക്ഷത വഹിക്കുന്നതും നെതർലാന്റസ് മുൻ അംബാസിഡർ വേണു രാജാമണി, സംസ്ഥാന പ്ലാനിങ് ബോർഡ് വിദഗ്ധാംഗം ഡോ. ജിജു പി. അലക്സ് എന്നിവർ മുഖ്യാതിഥികളുമായിരിക്കും. ഡിജിറ്റൽ യുഗത്തിലെ അച്ചടി കാർഷിക മാധ്യമപ്രവർത്തനം, ദൃശ്യ- ശ്രവ്യ- ഡിജിറ്റൽ മാധ്യമങ്ങളും കൃഷിയും എന്നിവയാണ് ശിൽപശാലയുടെ പ്രധാന വിഷയങ്ങൾ.
കാർഷിക മാധ്യമരംഗത്തെ വിദഗ്ധരായ ടി.കെ.സുനിൽകുമാർ (മലയാള മനോരമ കർഷകശ്രീ), അഞ്ജനാ നായർ (അഗ്രിക്കൾച്ചർ ടുഡേ), ശ്രീപദ്രേ (അടികെ പത്രികെ), സുരേഷ് മുതുകുളം (കൃഷി ജാഗരൻ), ജി.അനുഷ (ദൂരദർശൻ), ജയിംസ് തുരുത്തുമാലിൽ (മലയാള മനോരമ കർഷകശ്രീ), ജി.എസ്.ഉണ്ണികൃഷ്ണൻ നായർ (റിട്ട. കൃഷി വകുപ്പ്), ഷിബു ജോർജ് (ആകാശവാണി), വൈ.എസ്.ജയകുമാർ (ദീപിക), മുരളീധരൻ തഴക്കര (റിട്ട. ആകാശവാണി), സാജൻ ഗോപാൽ (ദൂരദർശൻ റിട്ട.) തുടങ്ങിയവർ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കേരള കാർഷിക സർവകലാശാലയിലെ വിദഗ്ധരായ ഡോ. സി.ഭാസ്‌കരൻ, ഡോ. വി.ബി.പത്മനാഭൻ, ഡോ. ബിനു പി ബോണി, ഡോ. ശ്രീവത്സൻ ജെ മേനോൻ, സിപിസിആർഐ ശാസ്ത്രജ്ഞരായ ഡോ. സി.തമ്പാൻ, ഡോ. കെ.മുരളീധരൻ, ഡോ. കെ.ഷംസുദീൻ, ഡോ. എം.കെ.രാജേഷ്, ഡോ. പി.മുരളീധരൻ, ഡോ. കെ.പി.ചന്ദ്രൻ, ഡോ. എസ്.ജയശേഖർ, ഡോ. ടി.ശിവകുമാർ, ശ്രീകാര്യത്തെ കിഴങ്ങ് വർഗ്ഗ ഗവേഷണ സ്ഥാപനം ശാസ്ത്രജ്ഞൻ ഡോ. ഡി.ജഗന്നാഥൻ, നാളികേര വികസന ബോർഡ് ഡയറക്ടർ ടി. ബാലസുധാഹരി, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രമോദ് മാധവൻ, സിപിസിആർഐ കായംകുളം പ്രാദേശിക കേന്ദ്രം മേധാവി ഡോ. റെജി ജേക്കബ് തോമസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ചർച്ച നയിക്കും.
കേരള കാർഷിക സർവകലാശാല, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ചു തയാറാക്കിയ 'ഹോർത്തുസ് മലബാറിക്കസ്' എന്ന വീഡിയോ ഡോക്കുമെന്ററിയുടെ പ്രകാശനവും വേണു രാജാമണി നിർവഹിക്കും.
മാധ്യമ പ്രവർത്തകർ, മാധ്യമ വിദ്യാർഥികൾ, കാർഷിക വിദ്യാർഥികൾ തുടങ്ങിയവർക്ക് ശിൽപശാലയിൽ പങ്കെടുക്കാം.
റജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റജിസ്ട്രേഷൻ ഫീസ് 250 രൂപ.
അവസാന തീയതി ജനുവരി 23
കൂടുതൽ വിവരങ്ങൾക്ക് 0479 244 2104