ADVERTISEMENT

ഇടുക്കി ജില്ലയിൽ കഴിഞ്ഞ വർഷം കാട്ടാന കവർന്നത് 7 ജീവനുകളാണ് 

പരിമള (44):ജനുവരി 8നു തോണ്ടിമല പന്നിയാർ എസ്റ്റേറ്റിൽ തേയിലക്കൊളുന്ത് നുള്ളാൻ പോയ തോട്ടം തൊഴിലാളിയായ പരിമളമാണ് (44) കാട്ടാനയുടെ അടിയേറ്റ് കഴിഞ്ഞ വർഷം ആദ്യം കൊല്ലപ്പെട്ടത്. രാവിലെ എട്ടോടെ പന്നിയാറിനും പന്തടിക്കളത്തിനും ഇടയിലുള്ള തേയിലത്തോട്ടത്തിൽ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെടുകയായിരുന്നു.

 സൗന്ദർരാജൻ (68):ജനുവരി 22ന് ഉച്ചയ്ക്കു 2ന് കാെച്ചുമകൻ ഗ്രെയ്സനാെപ്പം കൃഷിയിടത്തിൽ ജോലി ചെയ്യവേയാണ്, ചക്കക്കൊമ്പൻ എന്ന ഒറ്റയാൻ ചിന്നക്കനാൽ ബിഎൽ റാം സ്വദേശിയായ വെള്ളക്കല്ലിൽ സൗന്ദർരാജനെ (68) ആക്രമിച്ചത്. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി 26നു മരിച്ചു.

കെ.പോൾ രാജ് (79):ജനുവരി 23നു ബന്ധുവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കോയമ്പത്തൂർ സ്വദേശി കെ.പോൾ രാജ് (79) മൂന്നാറിൽ കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടു. രാത്രി 9.30നു തെന്മല ലോവർ ഡിവിഷനിലെ കന്റീനിൽനിന്നു ഭക്ഷണം കഴിച്ചശേഷം വീട്ടിലേക്കു പോകുന്നതിനിടയിലാണു കാട്ടാനയുടെ മുന്നി‍ൽപെട്ടത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടയിൽ വീണ പോൾരാജിനെ കാട്ടാന ചവിട്ടുകയായിരുന്നു.

സുരേഷ് കുമാർ (46):യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ ഒറ്റയാൻ അടിച്ചുതകർത്ത സംഭവത്തിലാണ് ഓട്ടോ ഡ്രൈവർ മൂന്നാർ കന്നിമല എസ്റ്റേറ്റിൽ ടോപ് ഡിവിഷനിൽ സുരേഷ് കുമാർ (മണി–46) മരിച്ചത്. ഡ്രൈവറെ ആന തുമ്പിക്കയ്യിലെടുത്ത് എറിയുകയായിരുന്നു. 3 യാത്രക്കാർക്ക് ഗുരുതര പരുക്കേറ്റു.മൂന്നാർ പെരിയവര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു സുരേഷ് കുമാർ.. ഫെബ്രുവരി 26ന് രാത്രി 10ന് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമായിരുന്നു സംഭവം.

ഇന്ദിര രാമകൃഷ്ണൻ(72):മാർച്ച് 4നാണ് അടിമാലി കാഞ്ഞിരവേലി മുണ്ടോകണ്ടത്തിൽ ഇന്ദിര (72) കൊല്ലപ്പെട്ടത്. പ്രഭാതഭക്ഷണമെടുക്കാൻ കൃഷിയിടത്തിൽനിന്നു വീട്ടിലേക്കു പോകുംവഴി ഇന്ദിര അയൽവാസിയോടു സംസാരിച്ചുനിൽക്കെ പിന്നിൽനിന്നു കാട്ടുകൊമ്പൻ പാഞ്ഞെത്തുകയായിരുന്നു. ഇന്ദിരയെ തള്ളിവീഴ്ത്തി കുത്തിയ ആന പിന്നീട് വനത്തിലേക്കു മറഞ്ഞു.

കണ്ണൻ (47):ജൂലൈ 21നാണ് ചിന്നക്കനാൽ ടാങ്ക് കുടിയിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് ടാങ്ക്കുടി സ്വദേശി കണ്ണൻ(47) കൊല്ലപ്പെട്ടത്. ആനയിറങ്കൽ ജലാശയത്തിനു സമീപം വണ്ണാത്തിപ്പാറയിലെ സ്വന്തം കൃഷിയിടത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോൾ കാട്ടാനക്കൂട്ടത്തിനു മുന്നിൽപെടുകയായിരുന്നു. കാട്ടാനകൾ കണ്ണനെ തുമ്പിക്കൈ കൊണ്ട് അടിക്കുകയും തുടർന്ന് ചവിട്ടുകയും ചെയ്തു.

അമർ ഇബ്രാഹിം(23):ഡിസംബർ 29നാണ് മുള്ളരിങ്ങാട് ജനവാസ മേഖലയിൽ കാട്ടാന ആക്രമണത്തിൽ വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയൽതൊട്ടി പാലിയത്ത് വീട്ടിൽ ഇബ്രാഹിം–ജമീല ദമ്പതികളുടെ മകൻ അമർ ഇബ്രാഹിം (23) കൊല്ലപ്പെട്ടത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഇവരുടെ വീടിന്റെ സമീപത്തെ തേക്ക് കൂപ്പിൽ മേയാൻ വിട്ട പശുവിനെ കാണാതെ അന്വേഷിച്ച് പോകുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com