Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെർജ‍ിൻ വെളിച്ചെണ്ണ, ഒൗഷധ ഗുണങ്ങൾ ഒട്ടേറെ

virgin-coconut-oil

തൊണ്ണൂറുകളുടെ ആരംഭത്തിൽത്തന്നെ രോഗപ്രതിരോധശേഷി നൽകുന്ന കാപ്സ്യൂൾ (Immune capsule) ആയും ത്വക് സംരക്ഷണ (Skin Care) ടോണിക്കായും രാജ്യാന്തര വിപണിയിൽ സ്ഥാനം പിടിച്ച വെർജ‍ിൻ വെളിച്ചെണ്ണയ്ക്കും അനുബന്ധ ഉൽപന്നങ്ങൾക്കും നമ്മുടെ വിപണിയിലും പ്രിയമേറുന്നു.

ഒൗഷധഗുണങ്ങൾ: വെർജിൻ വെളിച്ചെണ്ണയുടെ ഒൗഷധഗുണങ്ങൾക്ക് അടിസ്ഥാനം അതിൽ 50 ശതമാനത്തോളമുള്ള ലോറിക് ആസിഡ് (fatty acid) എന്ന കൊഴുപ്പ് അമ്ല (fatty acid) മാണ്. മധ്യശ്രേണി ശ്യംഖലയിലെ (medium chain fatty acid) ലോറിക് ആസിഡ് (C12) കൂടാതെ, വൈറ്റമിൻ – ഇ യും ഇതിലുണ്ട്. ലോറിക് ആസിഡ് മനുഷ്യ ശരീരത്തിലെത്തിയാൽ വിഘടിച്ച് മോണോലോറിൻ (Monolaurin) എന്ന ഘടകമായി മാറുന്നു ഇതിന് വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ ശരീരകവചം (cell walls) നശിപ്പിക്കാൻ ശേഷിയുണ്ട്. ശരീരത്തിനു രോഗപ്രതി രോധശേഷി ലഭിക്കുന്നതിനു പിന്നിലെ രഹസ്യം ഇതാണ്.

നവജാതശിശുക്കൾക്ക് അമ്മയുടെ പാലിൽനിന്ന് ലഭിക്കുന്ന അതേ മോണോ ലോറിനാണ് വെർജിൻ വെളിച്ചെണ്ണയിലുള്ളത്. ലോറിക് ആസിഡ് കൂടാതെ മധ്യശ്രേണി ശ്യംഖലയിലുള്ള മിരിസ്റ്റിക് (C14), പാമറ്റിക് (C16), സ്റ്റിയറിക് (C18) എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.

വെർജിൻ വെളിച്ചെണ്ണ അണുനാശകശേഷിയുള്ളതാണെന്നും ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും കാൻസറിനെതിരെ പ്രതിരോധശേഷി ഉള്ളതാണെന്നും ഡോ. മേരി ജി. എനിഗ് എന്ന ഗവേഷകയുടെ പഠനങ്ങൾ തെളിയിക്കുന്നു.

മറ്റു ഗുണങ്ങൾ: എയ്ഡ്സ്, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കു ഹേതുവായ അണുക്കളെ നശിപ്പിച്ച് രോഗപ്രതിരോധശേഷി നൽകും ട്യൂമർ വളർച്ച പ്രതിരോധിക്കും ചീത്ത കൊളസ്ട്രോൾനില കുറയ്ക്കുന്നതിനൊപ്പം വയറിനു ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് (abdomen fat) ഇല്ലാതാക്കും നല്ല കൊളസ്ട്രോൾ– (HDL Cholesterol) നില കൂട്ടുകയും ചെയ്യും സ്മൃതിനാശത്തിനു (അൽസ്ഹൈമർ) കാരണമായ അമൈലോയ്ഡ് പ്ളേക്ക് എന്ന ആവരണത്തിന്റെ കട്ടി കുറയ്ക്കുക വഴി രോഗതീവ്രത കുറയ്ക്കും.

ദേഹത്തു പുരട്ടുന്നതു ചൊറി, കരപ്പൻ തുടങ്ങിയവയും സുഖപ്പെടുത്തും. താരൻ, മുഖക്കുരു എന്നിവയും കുറയ്ക്കും. തൊലിപ്പുറത്തുണ്ടാക‍ുന്ന കറുത്ത പാടുകൾ, തീപ്പൊള്ളൽ, ചിക്കൻപോക്സിന്റ‍െയും തൊലി ഉരഞ്ഞതിന്റെയും പാടുകൾ എന്നിവ മാറ്റി ത്വക്കിന് വളരെ പെട്ടെന്ന് സ്വാഭാവികനിറം കൈവരുത്തും. തീപ്പൊള്ളൽ, മുറിവ്, വളംകടി എന്നിവ സുഖമാക്കും. ബെഡ് സോർ (Bed sore), ഉപ്പൂറ്റി വിണ്ടുകീറൽ, വായിലെതൊലി പൊട്ടുന്ന രോഗം തുടങ്ങിയവയ്ക്കെതിരെയും ഫലപ്രദം.

ഹെയർ ക്രീം, സൗന്ദര്യവർധക ക്രീമുകൾ തുടങ്ങിയവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നു. സ്ഥിരമായ ഉപയോഗം തുമ്മൽ, ജലദോഷം എന്നിവയകറ്റും മൗത്ത് ഫ്രഷ്നറായും ആഫ്റ്റർഷേവ്, ലോഷനായും ഉപയോഗിക്കാം മികച്ച മസാജിങ് ഒായിലും ബേബി ഒായിലുമാണ്.

ലേഖകരുടെ വിലാസം:

∙ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് –ഹോം സയൻസ്, കെ.വി.കെ . ആലപ്പുഴ. ഫോൺ : 04472 52105.

∙ പ്രോഗ്രാം കോഒാർഡിനേറ്റർ, കെ.വി.കെ. ആലപ്പുഴ.

(മരുന്നുകളുടെ ഫലസിദ്ധി ക്ലിനിക്കൽ ട്രയലുകളില‍ൂടെയാണ് ആധുനിക വൈദ്യ ശാസ്ത്രം നിർണയിക്കുക. വെർജിൻ കോക്കനട്ട് ഒായിൽ ഏതെങ്കിലും രോഗനിവാരണത്തിന് ഉപയോഗിക്കും മുമ്പ് ഫിസിഷ്യന്റെ സ്ഥിരീകരണ തേടണം)