Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെല്ലി ശല്യമായാൽ

red-palm

ചെല്ലി ശല്യമായാൽപൂഴി വിരിച്ചു നികത്തിയ സ്ഥലത്തു തെങ്ങിൻതൈകൾ നട്ടു. തൈകൾ കുലച്ചു. ഇപ്പോൾ ചെല്ലിശല്യം മൂലം നശിച്ചു തുടങ്ങി. മൂന്നെണ്ണം മരുന്നടിച്ച് ഒതുക്കി നിർത്തിയിട്ടുണ്ട്. ഈ സ്ഥലത്ത് ഇനിയും തെങ്ങിൻതൈകൾ നട്ടുവളർത്താമോ.

തെങ്ങുകൃഷിക്ക് ഏറ്റവും യോജ്യമായ സ്ഥലത്തു നട്ടാലും ചെല്ലിശല്യം ഉണ്ടാകാം. നല്ല പരിചരണത്തോടെ അനുകൂല സാഹചര്യങ്ങളില്‍ വളരുമ്പോള്‍  കീട, രോഗസാധ്യത കൂടാം. തോട്ടത്തിൽ  ഒന്നോ രണ്ടോ തെങ്ങിൽ കീടശല്യമുണ്ടായാൽ അതിനെ ഉടന്‍ നിയന്ത്രിക്കണം.  ചെല്ലിശല്യം മൂലം ആ സ്ഥലം  തെങ്ങുകൃഷിക്കു യോജ്യമല്ലാതാകുന്നില്ല.തെങ്ങിനെ നശിപ്പിക്കുന്ന കീടമാണ് ചെല്ലി. ചെല്ലി രണ്ടു തരമുണ്ട്, കൊമ്പൻചെല്ലിയും ചെമ്പൻചെല്ലിയും. ഇവയുടെ നിയന്ത്രണ മാർഗങ്ങൾ താഴെ.

കൊമ്പൻചെല്ലി

വളക്കുഴികളിലും അടുത്തുള്ള ജൈവാംശങ്ങൾ ജീർണിക്കുന്നയിടങ്ങളിലും കൊമ്പൻചെല്ലി മുട്ടയിട്ടു പെരുകുന്നു. ഇതിന്റെ ജീവിതചക്രം ഏകദേശം 3–6 മാസമാണ്. പ്രായമായ ആൺചെല്ലി തെങ്ങിന്റെ നാമ്പിലേക്കു തുരന്നുകയറി കുരുത്തോലകളും അഗ്രഭാഗങ്ങളും  നശിപ്പിക്കുന്നു. വിരിഞ്ഞുവരുന്ന നാമ്പോലകൾ ത്രികോണാകൃതിയിലുള്ള മുറിവുകളോടെ കാണപ്പെടുന്നു. മച്ചിങ്ങകളും ചിലപ്പോൾ ആക്രമണത്തിന് ഇരയാകാറുണ്ട്. മടലുകളിലും തുരന്നുകയറും. ഇതുമൂലം മടലുകൾ ഒടിഞ്ഞുതൂങ്ങുന്നു. തൈത്തെങ്ങുകളിലാണ് ആക്രമണം കൂടുതലായി ഉണ്ടാകുന്നത്.

നിയന്ത്രണം: ചെല്ലിക്കോലുകൊണ്ട് ചെല്ലികളെ കുത്തിയെടുത്തു കളയുക. തെങ്ങിൻതോപ്പ് വെടിപ്പായും വൃത്തിയായും സൂക്ഷിക്കുക. മണ്ടയിൽ നടുവിലുള്ള മൂന്ന് ഓലകളുടെ കവിളുകൾ താഴെക്കൊടുക്കുന്നതിൽ ഏതെങ്കിലുമൊരു മിശ്രിതംകൊണ്ടു നിറയ്ക്കുക.

∙ വേപ്പിൻപിണ്ണാക്ക് കാൽ കിലോ സമം മണലും ചേർത്ത് മടൽ ഇടുക്കുകളിൽ നിറയ്ക്കുക. ഇത് വർഷത്തിൽ രണ്ടു തവണ 

ഏപ്രിൽ–മേയ്, സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ‍ നടത്തണം.

∙ 45 ദിവസം ഇടവിട്ടു നാഫ്തലിൻ ഗുളികകൾ ഇട്ടു നേർത്ത മണൽ കൊണ്ടു മൂടുക.

∙ തെങ്ങിൻതോപ്പിലെ ജൈവാംശ ശേഖരത്തിൽ ഏതെങ്കിലും ജൈവ, രാസകീടനാശിനികൾ തളിച്ചു ചെല്ലി ഏതു ദശയിലാണെങ്കിലും അവയെ നശിപ്പിക്കുക.

ചെമ്പൻചെല്ലി 

ഇളം തെങ്ങിന്റെ മാർദവമേറിയ ഭാഗങ്ങളിൽ  ചെറുദ്വാരങ്ങൾ ഉണ്ടാക്കി മുട്ടയിടുന്നു. പ്രായമായ തെങ്ങുകളിൽ ഓലക്കവിളുകൾക്ക് ഇടയിലും കൂടാതെ തടിയിലും മടലിലും മുറിവുണ്ടായാൽ  ആ ഭാഗങ്ങളിലും ചെമ്പൻചെല്ലി മുട്ടയിടുന്നു. ജീവിതചക്രം മുഴുവൻ തെങ്ങിനുള്ളിൽ പൂർത്തിയാക്കുന്നു. ഇതിന് ഉദ്ദേശം 3–4 മാസം വേണ്ടിവരും. ഒരു മരത്തിൽതന്നെ 40–45 ചെല്ലികളെ കാണാം. 

വണ്ടുകൾ തടിക്കുള്ളിലേക്കു തുരന്നുകയറി മൃദുഭാഗങ്ങൾ തിന്നുതീർക്കുന്നു. തടിക്കുള്ളിലെവിടെയും പുഴുക്കളെ കാണാം. മണ്ട, തടി, വേര് എന്നീ ഭാഗങ്ങളും ആക്രമിക്കപ്പെടാം.

ആക്രമണ ലക്ഷണങ്ങൾ: തടിയിൽ ദ്വാരങ്ങൾ കാണാം. ഈ ദ്വാരങ്ങളിലൂടെ തവിട്ടുനിറത്തിൽ കട്ടിയുള്ള ഒരു ദ്രാവകം ഊറി വരുന്നു. കൂടാതെ  ചവച്ചരച്ച നാരുകൾ പുറത്തേക്കു തള്ളി വരികയും തടിയോടു ചേർന്ന ഭാഗത്തു നീളത്തിൽ വിള്ളലുകളുണ്ടാകുകയും ചെയ്യുന്നു. കൂമ്പോല വാടുന്നു. തടിയോടു ചെവി ചേർത്തുപിടിച്ചാൽ പുഴുക്കൾ തുരക്കുന്നതിന്റെ ശബ്ദം കേൾക്കാം.

നിയന്ത്രണം: തടിയിൽ കാണുന്ന ദ്വാരങ്ങൾ സിമന്റ്, ചെളി എന്നിവകൊണ്ട് അടയ്ക്കണം. തടിയിൽ മുറിവുകളുണ്ടാകരുത്. മടൽ വെട്ടേണ്ടത് തെങ്ങിൽനിന്ന് 120 സെ.മീ. വിട്ടാകണം. ഫെറമോൺകെണിയിൽപെടുത്തിയും വക വരുത്താം. (രണ്ടു ഹെക്ടറിന് ഒരു കെണി എന്ന തോതിൽ)കൊമ്പൻചെല്ലിക്ക് ശുപാർശ ചെയ്തപോലെ മടലുകൾക്കിടയിലുള്ള കീടനാശിനിപ്രയോഗം ചെമ്പൻചെല്ലികളെ നിയന്ത്രിക്കുന്നതിനും ഫലപ്രദം. അലുമിനിയം ഫോസ്ഫൈഡ് ഗുളിക മരമൊന്നിന് ഒരെണ്ണം തടിയിൽ ദ്വാരമുണ്ടാക്കി നിക്ഷേപിച്ചു ദ്വാരങ്ങളെല്ലാം നന്നായി അടച്ചുവച്ചാലും ഈ കീടത്തെ നിയന്ത്രിക്കാനാകും.

നെല്ലിനു മികച്ച വിളവുനേടാൻ

കേരളത്തിൽ  നെൽകൃഷി പൊതുവെ നഷ്ടസാധ്യതയും അധ്വാനക്കൂടുതലുമുള്ളതാണല്ലോ. മുണ്ടകൻകൃഷിയിൽനിന്നു  പരമാവധി വിളവു  നേടാ‍ൻ വേണ്ട കൃഷിമുറകള്‍ അറിയണം. ആർ. അബുബക്കർ, കീഴ്ത്തറയിൽ, വടക്കേക്കാട്ചെലവു കുറച്ചു വിളവു വർധിപ്പിക്കുകയാണു നെൽകൃഷി ലാഭകരമാക്കാനുള്ള പ്രധാന പോംവഴി. കേരളത്തിൽ ഹെക്ടറിന് അഞ്ചു ടൺ നെല്ല് വിളവു കിട്ടിയാല്‍ കൃഷി ലാഭകരമാണ്.  

സെപ്റ്റംബർ–ഒക്ടോബറിൽ ആരംഭിച്ചു ഡിസംബർ – ജനുവരിയിൽ അവസാനിക്കുന്ന നെൽകൃഷിയാണു മുണ്ടകൻ. ഇതിനു പറ്റിയ പരമ്പരാഗത രീതി  പറിച്ചുനടീലാണ്. എന്നാൽ ചേറ്റുവിതയും പ്രചാരത്തിലുണ്ട്. ശരിയായ ഈർപ്പ, സസ്യമൂലക ലഭ്യതയ്ക്കും കളനിയന്ത്രണത്തിനും  നിലം ഉഴുതൊരുക്കണം. കൃഷിപ്പണികൾക്കു യന്ത്രങ്ങള്‍ ഉപയോഗിക്കുകയാവും  ലാഭകരം. മുണ്ടകൻ കൃഷിക്കു നല്ലത്  മധ്യകാല മൂപ്പുള്ള ഇനങ്ങളാണ്. ഇന്നേറെ പ്രചാരത്തിലുള്ളത് ‘ഉമ’യാണ്. ശബരി, ഭാരതി, ജയ, കനകം, ആതിര, പവിത്ര, പഞ്ചമി എന്നിവയും നന്ന്. 

വളം ചേർക്കൽ: ഒരു ടൺ നെല്ല് ഉല്‍പാദിപ്പിക്കാൻ വേണ്ട സസ്യമൂലകങ്ങളുടെ അളവ് – െനെട്രജൻ 17.5 കിലോ, ഫോസ്ഫറസ് മൂന്നു കിലോ, പൊട്ടാസ്യം 17 കിലോ, കാത്സ്യം നാലു കിലോ, മഗ്നീഷ്യം 3.5 കിലോ, സൾഫർ 1.8 കിലോ, സിലിക്ക 80 കിലോ, ഇരുമ്പ് 0.5 കിലോ, മാംഗനീസ് 0.5 കിലോ, ചെമ്പ് 0.012 കിലോ, നാകം 0.050 കിലോ, ബോറോൺ 0.015 കിലോ എന്നിങ്ങനെയാണ്. ഒരു യൂണിറ്റ് സ്ഥലത്തുനിന്ന് അഞ്ചു ടൺ വിളവു ലഭിക്കാൻ മൂലകങ്ങൾ ആനുപാതിക അളവിൽ ചേർക്കണം. ഇതു മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിലാകുന്നതാണ് നല്ലത്.  വളം ചേർക്കുന്നതിനു  പൊതു ശുപാർശ.

വളങ്ങൾ  ചേർക്കുന്ന അളവ് / 

സമയം ഏക്കർ

ജൈവവളം നിലമൊരുക്കുമ്പോൾ രണ്ടു ടൺ

നീറ്റുകക്ക / ഡോളമൈറ്റ് നിലമൊരുക്കുമ്പോൾ 75/125 കിലോ

രാജ്ഫോസ് നിലം നിരപ്പാക്കുമ്പോൾ 90 കിലോ 

ജീവാണുവളം 

അസറ്റോബാക്ടർ/ നിലം നിരപ്പാക്കുമ്പോൾ ഒരു കിലോ

ഫോസ്ഫോബാക്ടർ 

പി.ജി.പി.ആർ. മിക്സ്–1 നിലം നിരപ്പാക്കുമ്പോൾ ഒരു കിലോ

ഒന്നാം മേൽവളം 

യൂറിയ വിതച്ച് 15–20 ദിവസം / 26 കിലോ

നട്ട് 4–5 ദിവസം

വേപ്പിൻപിണ്ണാക്ക് വിതച്ച് 15–20 ദിവസം / അഞ്ചു നട്ട് 4–5 ദിവസം കിലോ

പൊട്ടാഷ് വിതച്ച് 15–20 ദിവസം /  10–15 കിലോ

നട്ട് 4–5 ദിവസം

രണ്ടാം മേൽ വളം

യൂറിയ വിതച്ച് 30–35 ദിവസം/ 26 കിലോ

നട്ട് 20–22 ദിവസം

വേപ്പിൻപിണ്ണാക്ക് വിതച്ച് 30–35 ദിവസം/ അഞ്ചു നട്ട് 20–22 ദിവസം കിലോ

പൊട്ടാഷ് വിതച്ച് 30–35 ദിവസം/ 10–15 കിലോ

നട്ട് 20–22 ദിവസം

നീറ്റുകക്ക / ഡോളമൈറ്റ് വിതച്ച് 50 ദിവസം / 75–100 

നട്ട് 40 ദിവസം കിലോ

 മൂന്നാം മേൽ വളം വിതച്ച് 55–58 ദിവസം / 

നട്ട് 45–47 ദിവസം

യൂറിയ 26 കിലോ,

വേപ്പിൻപിണ്ണാക്ക് 5 കിലോ, 

പൊട്ടാഷ് 10–15 കിലോ

മറ്റു പരിചരണം

കീട,രോഗബാധയോ, കളപ്പെരുപ്പമോ കണ്ടാല്‍  കൃഷിഭവൻ, കാര്‍ഷിക വിജ്ഞാനകേന്ദ്രങ്ങള്‍ എന്നിവയുടെ നിർദേശങ്ങള്‍ തേടു

ക. ഹെക്ടറിന് അഞ്ചു ടൺ വിളവ് എന്നതാകട്ടെ ലക്ഷ്യം.