Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈയാഴ്ചത്തെ വിള പരിപാലന നിർദ്ദേശങ്ങൾ

kurumulak-naga-image

തിരുവാതിര ഞാറ്റുവേല നടീലിന് ഏറ്റവും യോജിച്ച സമയ മാണ്. വേരു പിടിപ്പിച്ച കുരുമുളകു വള്ളികൾ, തെങ്ങിൻ തൈകൾ, കൊക്കോ, കശുമാവ്, മറ്റ് ഫല വൃക്ഷത്തൈകൾ, എല്ലാം തന്നെ ഈ സമയത്ത് നടാം. ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. നീർവാർച്ച ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

നടീൽ കഴിഞ്ഞ പാടങ്ങളിൽ ചിനപ്പു പൊട്ടുന്നതു മുതൽ അടിക്കണ പ്രായം വരെ പോളകരിച്ചിൽ രോഗത്തിനുള്ള സാദ്ധ്യതയുണ്ട്. നൈട്രജൻ വളങ്ങളുടെ അമിതമായ ഉപയോ ഗവും പൊട്ടാഷ് വളങ്ങളുടെ കുറവും ഈ രോഗത്തിന്റെ തീവ്രത കൂട്ടും. നെൽച്ചെടിയുടെ പുറം പോളകളിൽ പൊള്ളി യതു പോലുള്ള പാടുകൾ കാണുന്നതാണ് പ്രാരംഭ ലക്ഷണം. തുടർന്ന് ഇത് മുകളിലേക്ക് വ്യാപിച്ച് നെല്ലോലകൾ അഴുകി പോകുന്നതിന് ഇടയാകും. കുമിൾ ബാധ മൂലമുണ്ടാകുന്ന ഈ രോഗം വരാതിരിക്കുന്നതിനുള്ള മുൻകരുതലായി സ്യൂഡമോ ണാസ് എന്ന ബാക്ടീരിയപ്പൊടി 1 കിലോഗ്രാം, 20 കിലോ ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കിൽ 20 കിലോ മണലുമായി ചേർത്ത് മണ്ണിൽ ഇട്ടു കൊടുക്കണം.

ചെന്നീരൊലിപ്പ്, കൂമ്പു ചീയൽ എന്നിവ തെങ്ങിനെ ബാധിക്കു ന്ന കുമിൾ രോഗങ്ങളാണ്, ചെന്നീരൊലിപ്പ് ബാധിച്ച തെങ്ങിന് 5 കിലോഗ്രാം വീതം വേപ്പിൻ പിണ്ണാക്ക് ചേർക്കണം. കറ ഒലി ക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി ഉരുകിയ ടാറോ, ബോർഡോ കുഴമ്പോ തേയ്ക്കുക. കാറ്റു വീഴ്ച്ച ബാധിച്ച തെങ്ങിൻ തോട്ടങ്ങളിൽ കൂമ്പുചീയൽ രോഗവും സാധാരണ കാണാറുണ്ട്. നടുനാമ്പിന്റെ അഴുകിത്തുടങ്ങിയ ഭാഗം ചെത്തി മാറ്റി തീയിട്ട് നശിപ്പിക്കുക. പിന്നീട് ബോർഡോ കുഴമ്പ് പുരട്ടി വെള്ളം ഇറങ്ങാത്തവിധം മൺചട്ടികൊണ്ട് മൂടിവയ്ക്കുക. കൂടാതെ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തെങ്ങോലകളിൽ തളിച്ചു കൊടുക്കുകയും വേണം. വർഷ ത്തിൽ 10 തേങ്ങയിലും കുറവു ലഭിക്കുന്ന തെങ്ങുകളും സാര മായ രോഗബാധയുള്ള തെങ്ങുകളും വെട്ടിമാറ്റി നശിപ്പിച്ചതിനു ശേഷം രോഗപ്രതിരോധശേഷിയും അത്യുല്പാദനശേഷിയു മുള്ള ഇനങ്ങളുടെ തൈകൾ നടണം.

മഴക്കാലത്ത് വാഴക്കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ തോട്ട ത്തിൽ ചാലുകൾ കീറി നീർവാർച്ചയ്ക്കുള്ള സൗകര്യമുണ്ടാ ക്കണം. വാഴത്തോട്ടത്തിലെ കളകൾ നീക്കം ചെയ്ത് കട ചെത്തി കൂട്ടണം. വാഴകളിൽ കാണപ്പെടുന്ന ഇലപ്പുള്ളിരോഗം നിയന്ത്രിക്കാനായി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം സാൻഡോവിറ്റ് എന്ന പശ രണ്ട് മില്ലി ഒരു ലിറ്ററി ലേക്ക് എന്ന തോതിൽ കൂട്ടിച്ചേർത്ത് തളിക്കണം. മാത്രമല്ല, മരുന്നു തളിക്കുമ്പോൾ ഇലയുടെ രണ്ട് വശത്തും വീഴുന്നുണ്ട് എന്ന് ഉറപ്പാക്കുകയും വേണം അല്ലെങ്കിൽ സ്യൂഡമോണാസ് എന്ന ബാക്ടീരിയ പൊടി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിയ്ക്കുന്നതും ഈ രോഗം വരാതിരിക്കാനും നിയ ന്ത്രിക്കാനും നല്ലതാണ്.

കമുകിൻ തോട്ടത്തിലെ നീർവാർച്ച ഉറപ്പാക്കണം. കമുകിൻ തോപ്പുകളിൽ വളരെ വ്യാപകമായി കണ്ടു വരുന്ന ഒന്നാണ് മഞ്ഞളിപ്പ്. ഇതിന്റെ കാരണങ്ങൾ നിരവധിയാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മണ്ണിന്റെ നീർവാർച്ച. ഇടച്ചാലുകളുടെ ആഴം രണ്ടടിയിലും കുറയരുത്. മരമൊന്നിന് 500 ഗ്രാം വീതം കുമ്മായം തടത്തിൽ വിതറി കൊത്തിച്ചേർക്കണം. പുളി രസം, വെള്ളക്കെട്ട് എന്നിവ തടയുകയും ചിട്ടയായി വളം ചേർക്കുക യും ചെയ്താൽ ചെടിയുടെ ആരോഗ്യം മെച്ചപ്പെടുകയും ചിട്ടയായി വളം ചേർക്കുകയും ചെയ്താൽ ചെടിയുടെ ആരോഗ്യം മെച്ചപ്പെടുകയും, മഞ്ഞളിപ്പ് കുറയുകയും ചെയ്യും. ഒട്ടു ജാതി, വാഴ, തീറ്റപ്പുല്ല്, ഇഞ്ചി, മഞ്ഞൾ എന്നിവ കമുകിൻ തോട്ടത്തിൽ ഇടവിളയായി കൃഷി ചെയ്താൽ ആദായം കൂടും.

സ്യൂഡമോണാസ് മണ്ണുത്തിയിലുള്ള സെയിൽസ് സെന്ററിലും വെള്ളാനിക്കരയിലുള്ള സെൻട്രൽ നഴ്സറിയിലും ഹോർട്ടി ക്കൾച്ചർ കോളജിലെ BCCP യൂണിറ്റിലും ലഭ്യമാണ്.

അറിയിപ്പ്

1. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള മണ്ണു ത്തി കമ്മ്യൂണിക്കേഷൻ സെന്ററിൽ ജൈവ കീടനാശിനികൾ (സ്യൂഡമോണാസ്, വെർട്ടിസീലിയം, ബ്യുവേറിയ, ട്രൈക്കോ ഡെർമ) ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്.

ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 8086405476, 0487– 2370773

2. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള മണ്ണു ത്തി കമ്മ്യൂണിക്കേഷൻ സെന്ററിൽ കാർഷിക പ്രസിദ്ധീകര ണങ്ങളും, കല്പധേനു എന്ന കാർഷിക സർവ്വകലാശാലയുടെ ത്രൈമാസിക പ്രസിദ്ധീകരണവും വില്പനയ്ക്കുണ്ട്. ബന്ധപ്പെ ടേണ്ട ഫോണ്‍ നമ്പർ : 0487 – 2370773.

3. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഇൻ സ്ട്രക്ഷണൽ ഫാമിൽ വെള്ളരിയുടെ സൗഭാഗ്യ എന്ന ഇനം, പയറിന്റെ ജ്യോതിക, ഗീതിക എന്നീ ഇനങ്ങൾ പടവലത്തിന്റെ മനുശ്രീ എന്ന ഇനം, കുമ്പളത്തിന്റെ കെ.എ.യു ലോക്കൽ ഇനം എന്നിവയുടെ വിത്തുകൾ വിൽപ്പനയ്ക്കുണ്ട്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 0487– 2371751

4. മഞ്ഞളിന്റെ മുന്തിയ ഇനങ്ങളായ സോന, ശോഭ, പ്രതിഭ എന്നിവയുടെ നടീൽ വസ്തുക്കൾ വെള്ളാനിക്കര ഹോർട്ടി ക്കൾച്ചർ കോളജിൽ ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ – 9495739065.

5. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കമ്മ്യൂ ണിക്കേഷൻ സെന്റർ മണ്ണുത്തിയിൽ കൂൺകൃഷി എന്ന വിഷ യത്തിൽ 27/06/2018 ബുധനാഴ്ച ഒരു ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 500 /– രൂപ രജിസ്ട്രേഷൻ ഫീസോടെ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽ പര്യമുള്ളവർ 0484 – 2370773 എന്ന ഫോൺ നമ്പറിൽ ബന്ധ പ്പെടുക.

6. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ താഴെ പറയുന്ന വിഷയങ്ങ ളിൽ സൗജന്യ പരിശീലനം നൽകുന്നു.

ക്രമ നമ്പർ

പരിശീലനത്തിന്റെ പേര്

തീയ്യതി

1

നെല്ലിലെ സംയോജിത കീടരോഗ നിയന്ത്രണം

06/25/18

2

പച്ചക്കറി കൃഷി

06/26/18

3

നഴ്സറി – പരിപാലനം

06/29/18

പരിശീലന പരിപാടിയിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനായി 0487–2375855, 9400483754 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ പരിശീലനത്തിൽ പങ്കെടുക്കാൻ അനുവദിക്കൂ.