ഇളനീരിനു പറ്റിയ തെങ്ങിനങ്ങൾ

കേരളത്തിൽ കൃഷിക്ക‍ു ശുപാർശ ചെയ്തിട്ടുള്ളതും കൃഷി ചെയ്തുപോരുന്നതുമായ കുറിയ (ഉയരം കുറഞ്ഞ) തെങ്ങിനങ്ങൾ ഇളനീരാവശ്യത്തിനും നന്ന്. പ്രധാന കുള്ളൻ ഇനങ്ങളെക്കുറിച്ചുള്ള വിവരണം താഴെ:

ചാവക്കാട് ഗ്രീൻ ഡ്വാർഫ് (പച്ചത്തെങ്ങ്)

ലഭിക്കാവുന്ന വാർഷികവിളവ്–41 എണ്ണം

കൊപ്രയുടെ തൂക്കം –125 ഗ്രാം / തേങ്ങ

കൊപ്രയ‍ിൽ എണ്ണയുടെ തൂക്കം –73 ശതമാനം

ചെന്തെങ്ങ് (ചാവക്കാട് ഒാറഞ്ച് ഡ്വാർഫ്)

തെങ്ങിന്റെ വാർഷികവിളവ് –47 എണ്ണം

കൊപ്രയ‍ുടെ തൂക്കം –163 ഗ്രാം / തേങ്ങ

കൊപ്രയിൽ എണ്ണയുടെ തൂക്കം – 66 ശതമാനം

മലയൻ യെലോ ഡ്വാർഫ്

തെങ്ങിന്റെ വാർഷികവിളവ് – 68 എണ്ണം ‌

കൊപ്രയുടെ തൂക്കം –130 ഗ്രാം / തേങ്ങ

കൊപ്രയ‍ുടെ എണ്ണയുടെ തൂക്കം –68 ശതമാനം

ഗംഗാബോണ്ടം

തെങ്ങിന്റെ വാർഷികവിളവ് – 60 എണ്ണം

കൊപ്രയ‍ുടെ തൂക്കം – 189 ഗ്രാം / തേങ്ങ

കൊപ്രയ‍ുടെ അടങ്ങിയിട്ടുള്ള എണ്ണ – 68 ശതമാനം

ഇളനീരാവശ്യത്തിനുള്ള ഇനങ്ങൾക്ക് വേണ്ട കൂടിയ വിളവു ശേഷി, ഉയരക്കുറവ് മധുരമുള്ള ഇളനീർ എന്നീ ഗുണങ്ങൾ കുറിയ ഇനങ്ങൾക്കുണ്ട്.