Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചക്കറിത്തൈ നഴ്സറി തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

vegetable-farming Closeup elevated view of fresh vegetables in basket surrounded by clover

വിദ്യാർഥിയായ ഞാൻ ചെറിയ തോതിൽ പച്ചക്കറിത്തൈ നഴ്സറി തുടങ്ങാൻ ഉദ്ദേശിക്കുന്നു. ഇതിനു ചെലവു കുറ‍ഞ്ഞ രീതി ഏതാണെന്ന് അറിയാണം. ആവശ്യമായ മറ്റു മാർഗ നിർദേശങ്ങളും വേണം.

പച്ചക്കറികളിൽ ചീര, തക്കാളി, മുളക്, വഴുതന തുടങ്ങിയവ വിത്തു പാകി കിളിർപ്പിച്ചു തൈകൾ തയാറാക്കി പിഴുത് മാറ്റിനട്ടാണ് കൃഷി. മറ്റു വിളകൾക്കു പ്രധാന കൃഷിസ്ഥലത്തുതന്നെ മണ്ണ് ഒരുക്കി നേര‍ിട്ടു വിത്ത് നട്ടു കിള‍ിർപ്പിച്ചു കൃഷ‍ി നടത്തുന്നു.

നഴ്സറി തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ

മാധ്യമം/ മണ്ണൊരുക്കൽ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന തുറസ്സായ (തണൽ വീഴാത്ത) സ്ഥലമാണ് നല്ലത്. സ്ഥലവിസ്തൃതി നിർണയിക്കേണ്ടത് ആവശ്യമായ തൈകളുടെ എണ്ണം അനുസരിച്ചാണ്. കുറച്ചു തൈ മതിയെങ്കിൽ പരന്ന പാത്രങ്ങളിൽ (ചട്ടികൾ, ബേസിനുകൾ, പ്ലാസ്റ്റിക് കവറുകൾ) പോട്ടിങ് മിശ്രിതം (മണ്ണ്, മണൽ, ചാണകപ്പൊടി സമം ചേർന്ന) നിറച്ച് അതിൽ വിത്തു പാകുക.

വിത്ത് ഒരേ അകലത്തിൽ പാകാനായാൽ നന്ന് തുടർന്ന് ഉറുമ്പുശല്യം വരാതെ നോക്കണ. രാവിലെ വൈകിട്ടും മിതമായി നനയ്ക്കണം. വേനൽക്കാലത്തു തണൽ നൽകണം. കീട, രോഗബാധ വരാതെ കാക്കണം. നട്ടത് വളം ചേർത്ത‍ായതിനാൽ പിന്നീട് വളം ചേർക്കേണ്ടതില്ല, ചേർക്കുന്നെങ്കിൽത്തന്നെ വളം വെള്ളത്തിൽ കലക്കി കിട്ടുന്ന തെളി തളിച്ചാൽ മതി.

സാധാരണം നിലയിൽ മൂന്നാഴ്ചകൊണ്ട് ചെടിക്കു മുക്കാൽ ചാൺ ഉയരം വയ്ക്കും. മൂന്നുനാല് ഇലകളും ഉണ്ടാകും ഈ സമയം പ്രധാന സ്ഥലത്ത് മണ്ണ് ഒരുക്കിയശേഷം പറിച്ചു മറ്റി നടുക . വൈകുനേരത്ത് നടുന്നതാണ് നല്ലത്. നഴ്സറി എങ്ങനെയുള്ളതായാലും വെള്ളം കെട്ടി നിൽക്കാനിടയാകരുത്. തൈവളർത്തുന്നതു ചട്ടികളിലാണെങ്കിൽ വെള്ളം വാർന്നുപോകാൻ വേണ്ട വലുപ്പത്തിൽ ദ്വാരങ്ങളും നഴ്സറി നിലാത്തെങ്കിൽ ചാലുകളും ഉണ്ടായിരിക്കണം.

തൈകളുടെ ശരിയായ വളർച്ചയ്ക്കും ട്രാൻസ്പോർട്ടിങ്ങിനും സഹായകമായ പ്രോട്രേകൾ വാങ്ങാൻ കിട്ടും. അവ ഉപയോഗിക്കുക. മറ്റു നഴ്സറികൾ സന്ദർശിച്ചു കാര്യങ്ങൾ മനസ്സിലാക്കിയും സ്ഥലം കൃഷിഭവനിൽനിന്നു നിർദേശങ്ങൾ തേടിയും നഴ്സറി ആരംഭിക്കുക.