Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്ഷവിളകളിൽ മരുന്നുതളിക്കാൻ

x-default x-default

വൃക്ഷവിളകൾക്കും, ഉയർന്നു പന്തലിച്ച വിളകൾക്കും ദീർഘദൂരത്തിലും വിസ്തൃതിയിലും മരുന്നടിക്കാൻ പറ്റിയതാണ് റോക്കർ സ്പ്രേയർ.

ഒരു മർദ്ദ സംഭരണിയിലേക്ക് ലായനിവലിച്ചെടുത്ത് അതിനെ വായു സമ്മർദ്ദത്തിലാക്കി ഹോസി(പൈപ്പ്) ലൂടെ കടത്തി വിട്ട് അറ്റത്തുള്ള സ്്പ്രേ ലാൻസ് വഴി തളിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന റോക്കർ സ്പ്ര‍േയറുകളിൽ എത്ര നീളത്തിലും ഹോസുകൾ ഘടിപ്പിക്കാം. സാധാരണഗതിയിൽ‌ 5–10 മീറ്റർ നീളമുള്ള ഹോസുകളാണ് ഘടിപ്പിക്കുന്നത്. വലിയ ബജറ്റുകളിൽ മരുന്നു ലായനി തയാറാക്കി അതിലേക്ക് റോക്കർ സ്പ്രേയറിന്റെ മരുന്ന‍ു വലിച്ചെടുക്കുന്ന പൈപ്പ് (ഏകദേശം രണ്ടു മീറ്റർ നീളം) ഇട്ട് സ്പ്രേയറിന്റെ പമ്പ് പ്രവർത്തിപ്പിക്കുമ്പോൾ സംഭരണിയിലേക്ക് ലായനി വലിച്ചെടുത്ത് 10 കിലോ / ച.സെ.മീ മർദ്ദത്തിൽ പുറത്തേക്ക് തള്ളുന്നു. ഒരാൾ മർദ്ദം പമ്പ് ചെയ്യുകയും മറ്റൊരാൾ സ്പ്രേ ലാൻസ് ഉപയോഗിച്ച് തളിക്കുകയും വേണം. കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന പമ്പും കാലുകൊണ്ട് ചവിട്ടി പ്രവർത്തിപ്പിക്കുന്ന പെഡൽ പമ്പുകളുമുണ്ട്. തെങ്ങ്, കമുക്, വാഴ തുടങ്ങിയവയിൽ ജെറ്റ് സ്പ്രേയിങ്ങിന് റോക്കർ സ്പ്രെയർ ഉപയോഗിച്ച് വരുന്നു. ഇതിലുപയോഗിക്കുന്ന സ്പ്രേ ലാൻസിന്റെ നോസിലുകൾ ആവശ്യാനുസരണം മാറ്റാം നല്ലയിനം റോക്കർ സ്പ്രേയറിന് ഏകദേശം 3000 രൂപ വില വരും.

റോക്കർ സ്പ്രേയറുകളുടെ തത്വത്തിൽ പ്രവർത്തിക്കുന്ന ഒാട്ടേ‍ാമാറ്റിക്ക് സ്പ്രേയറുകളാണ് ഹൈ ടെൻഷൻ പിസ്റ്റൺ പവർ സ്പ്രേയറുകൾ. ഏകദേശം 30 കിലോ / ച. സെമീ മർദ്ദത്തിൽ ഒരു മിനിറ്റിൽ 12 ലീറ്റർ മുതൽ 100 ലീറ്റർ വരെ ലായനി ഇതുകൊണ്ടുതളിക്കാം. വിവിധ വലുപ്പത്തിലുള്ള പിസ്റ്റൺ സ്പ്രേയറുകൾ വിപണിയിൽ കിട്ടും ഹൈ ടെൻ‌ഷൻ ട്രിപ്പിൾ പിസ്റ്റൺ പമ്പുകൾ പ്രവർത്തിക്കുന്നത് പെട്രേ‍ാളോ, ഡീസലോ ഉപയോഗിക്കുന്ന എൻജിൻ കൊണ്ടാണ്.

ഉയർ‌ന്ന മർദ്ദത്തിൽ കൂടുതൽ ലായനി തളിക്കുന്നതിന് ഇന്ന് പലതരം പവർ സ്പ്രേയറുകൾ ലഭ്യമാണ്. ഈ സ്പ്രേയറുകൾ ഒരു എൻജിൻ ഉപയോഗിച്ചോ അല്ലെങ്കിൽ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചോ പ്രവർത്തിപ്പിക്കുന്നു. ഒരു പവർ യൂണിറ്റിൽനിന്നു വരുന്ന ശക്തി ഉപയോഗിച്ച് ഒരു പിസിറ്റണോ പ്ലൻജറോ പ്രവർത്തിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. പവർ യൂണിറ്റിനോടൊപ്പം പമ്പ് യൂണിറ്റ്, പ്രഷർ ഗേയ്ജ്, പ്രഷർ റെഗുലേറ്റർ, എയർ ചേമ്പർ, സ്ക്ഷൻ യൂണിററ്, അരിപ്പ, ഡെലിവറി പൈപ്പ്, മരുന്നു തളിക്കാനുള്ള ലാൻസ് എന്നിവ ഇതിന്റെ ഭാഗങ്ങളാണ്, പാമ്പുകളിൽനിന്ന് ഒന്നേ, രണ്ടോ, മൂന്നോ ഹോസുകൾ ഘടിപ്പിച്ച് ദീർഘ ദൂരത്തിൽ ഒരേ സമയത്ത് സ്പ്രേയറുകൾ പ്രവർത്തിപ്പിക്കാം. ഈ സ്പ്രേയറുകൾ ഒറ്റയ്ക്കു കൊണ്ടുനടക്കാവുന്നതോ, രണ്ടു പേർക്ക് ട്രോളിയിൽ ഉന്തിക്കൊണ്ട് നടക്കാവുന്നതോ, എടുത്തു കൊണ്ട് നടക്കാവുന്നതോ എന്നിങ്ങനെ പല മോഡലുകളിൽ ലഭ്യമാണ്. ഉയർന്ന മർദ്ദത്തിൽ പ്രവർത്തിപ്പിക്കാമെന്നതിനാൽ വളരെ ഉയരത്ത‍ിലുള്ള വൃക്ഷത്തലപ്പുകളിൽ മരുന്നു തളിക്കുന്നതിന് ഇത് സഹായകമാണ്. 10 മുതൽ 15 മീറ്റർ വരെ അകലെയുള്ള പ്രതലത്തിലും തെങ്ങിന്റെ ഒാല, കുരൽ പോലെയുള്ള സ്ഥലങ്ങളിലും റബർ മരങ്ങളിലും മരുന്ന് തളിക്കുന്നതിന് ഇത് ഉപയോഗിക്കാം. ഇതിന് പ്രത്യേക തരം സ്പ്രേ ഗണ്ണുകളും ലഭ്യമാണ്.

ഹൈ ടെൻഷൻ സ്പ്രേയറുകൾ ഉപയോഗിക്കുന്നതിന് ഒന്നിലധികം ആളുകൾ വേണം. ഉയർന്ന മർദ്ദത്തിൽ പ്രവർത്തിക്ക‍ുന്നതിനാൽ വളരെ പെട്ടെന്ന് ലായനിപുറത്തേക്ക് പ്രവഹിക്കുന്നു അതുകൊണ്ട് ഈ സ്പ്രേയറുകൾ ഉപയോഗിച്ചുള്ള മരുന്നു തളി വളരെ വേഗത്തിൽ തീർക്കണം . പരീശീലനം ലഭിച്ചവർക്കു മാത്രമേ, ഇവ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ.

മിസ്റ്റ് ബ്ലേ‍ാവർ

ഏകദേശം 35 സിസി വലുപ്പമുള്ള പെട്രോളേ‍ാ, മണ്ണെണ്ണയോ ഉപയോഗിച്ചുള്ള 2 സ്ട്രേ‍ാക്ക് എൻജിനോട് കൂടിയ സെൻട്രിഫ്യൂഗൽ ഫാൻ ബന്ധിപ്പിച്ചിട്ടുള്ളതും മുതുകിൽ വച്ചു കൊണ്ടു നടക്കാവുന്നതുമാണ് മോട്ടോറൈസ്ട് നാപ്സാക്ക് മിസ്റ്റ് ബ്ലേ‍ാവർ. മഞ്ഞുതുള്ളിപോലെ മരുന്നു തളിക്കുന്നതിനും മരുന്നുപൊടി വിതറുന്നതിനു ഇതുകൊണ്ട് സാധിക്കും.

സെൻട്രിഫ്യൂഗൽ ഫാൻ ഉപയോഗിച്ച് ഉയർന്ന വേഗത്തിൽ ഒരു വായുപടലം സൃഷ്ടിക്കുന്നു. ഇതിനെ ഒരു പൈപ്പിലൂടെ വേഗത്തിൽ കടത്തിവിടുന്നു. ഈ ഉലർന്ന വേഗത്തിൽ കടത്തിവിടുന്നു. ഈ ഉയർന്ന വേഗത്തിലുള്ള വായുപടലത്തിലേക്ക് മരുന്നു ലായനി ടാങ്കിൽ നിന്നു റെഗുലേറ്റർ വഴി പ്രവഹിക്കുന്ന‍ു വേഗത്തിലുള്ള വായു ഈ മിശ്രിതം വലിച്ചെടുത്ത് കണികകളാക്കി സ്പ്രേ നോസിലിലൂടെ പുറത്തേക്ക് വിടുന്ന‍ു. ചില സ്പ്രേയറുകളിൽ ഈ മരുന്നു ലായനി പമ്പ് ചെയ്ത് കയറ്റുന്നതിനുള്ള റോളർ പമ്പ് ഉണ്ട്. ഉയർന്ന വേഗത്തിലുള്ള വായുവും അതിലൂടെ കടത്തി വിടുന്ന മിശ്രിതവും സ്പ്രേലാൻസ് വഴി പുറത്തേക്ക് വിടുമ്പോൾ മഞ്ഞുതുള്ളികൾ പോലെ പ്രവഹിച്ച് പ്രതലങ്ങളിൽ വീഴുന്നു കാപ്പി, ഫലവൃക്ഷത്തോട്ടങ്ങളിലും ഉലർന്ന വൃക്ഷവിളകളിലും മരുന്നു തളിക്കുന്നതിന് ഈ മിസ്റ്റ് ബ്ലോവർ ഉപയോഗിക്കുന്നു. ഇതുകൊണ്ട് 10–15 മീറ്റർ ഉയരത്തിൽ മരുന്നു തളിക്കാം.