Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ മാസം കശുമാവ്, റബർ എന്നിവയുടെ പരിപാലനം

cashew-farm

മരം തളിർക്കുന്ന മാസമാണിത്. തേയിലക്കൊതുകും ആന്ത്രാക്നോസ് എന്ന കുമിൾരോഗവും ഒന്നിച്ചുവരാം. ഇവ രണ്ടുംകൂടി വരുമ്പോൾ ഇളം തണ്ട്, തളിരില, പൂങ്കുല, പിഞ്ചണ്ടി എന്നിവ നശിക്കും. ഒരു ലീറ്റർ വെള്ളത്തിൽ രണ്ട് മി.ലീ. ഇക്കാലക്സും മൂന്നു ഗ്രാം കോപ്പർ ഓക്സിക്ലോറൈഡും ചേർത്ത് തളിക്കുക. കശുമാവിൽ കീടനാശിനി തളിക്കുമ്പോൾ കുടിവെള്ളത്തിൽ കലരരുത്. ഓരോ മരം വീതം ട്രീ സ്പ്രേയർ / റോക്കർ സ്പ്രേയർ കൊണ്ടു സ്പ്രേ ചെയ്യുക. കശുമാവിന്റെ ചുവട്ടിലും പുറമെയുള്ള വേരിലും സുഷിരങ്ങൾ കാണുകയും അതിലൂടെ ചണ്ടി പുറത്തേക്കു വരിക യും ചെയ്യുന്നതാണ് തടിതുരപ്പന്റെ ഉപദ്രവം. മൂർച്ചയുള്ള ഉളികൊണ്ട് സുഷിരം വൃത്തിയാക്കുക. പുഴു തിന്നുപോയ വഴി കാണാം. ആ വഴി പിന്തുടർന്നു പുഴുവിനെ പുറത്തെടുത്തു കൊല്ലുക. കശുമാവിന്റെ ചുവടുഭാഗം ഇടയ്ക്കിടെ പരിശോധിച്ച് കീടത്തിന്റെ ഉപദ്രവം ശ്രദ്ധിക്കുക.

റബർ

കഴിഞ്ഞ മാസം വളം ചേർത്തില്ലെങ്കിൽ ഈ മാസം ചേർക്കണം. വെട്ടുപട്ടയും പുതുപ്പട്ടയും കുമിൾനാശിനി ലായനികൊണ്ട് ഇടയ്ക്കിടെ കഴുകണം. ബഡ്തൈകളുടെ തളിരിലകൾ കുമിൾബാധമൂലം കൊഴിയുന്നതു തടയാൻ ബോർഡോമിശ്രിതമോ കോപ്പർ ഓക്സിക്ലോറൈഡോ തളിക്കുക. ബഡ് തൈകളുടെ ചുവട്ടിൽനിന്ന് എട്ടടിക്കു താഴെയുള്ള ചിനപ്പുകൾ മൂർച്ചയുള്ള കത്തികൊണ്ട് നീക്കം ചെയ്യുക. കറ പൊട്ടിയൊലിക്കുകയും ചീക്കു ബാധിക്കുകയും കുമിളിന്റെ വളർച്ച വെള്ളനിറത്തിലോ പിങ്ക് നിറത്തിലോ കാണുകയും ചെയ്താൽ ആ ഭാഗത്തെ തൊലി ചെത്തി മാറ്റി ബോർ ഡോ കുഴമ്പ് തേക്കണം. ആ ഭാഗത്തിന് ഒരടി വീതം മുകളിലേക്കും താഴേക്കും കുമിൾനാശിനി തേക്കണം. ബോർഡോ മിശ്രിതത്തിനു പകരം തൈറാം 75 ഗ്രാം ഒരു ലീറ്റർ റബർകോട്ടിൽ ചേർത്ത് ഉപയോഗിക്കാം.