Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അകലെനിന്നെത്തിയ അബിയു'

abiu-fruit1

ബ്രസീലിൽ നിന്നു കേരളത്തിലെത്തിയ അബിയു പഴങ്ങളിൽ കേമനാണ്. ഇടത്തരം വൃക്ഷമായി വളരുന്ന ഈ നിത്യഹരിത സസ്യത്തിൽ ധാരാളം ശാഖകളും ഇടതൂർന്ന് ഇലകളുമുണ്ടാകും. നമ്മുടെ സപ്പോട്ടയുടെ അടുത്ത ബന്ധുവാണ്. മഴക്കാലത്തിനൊടുവിൽ വെള്ളപ്പൂക്കൾ ശാഖകളിലാകെ വിരിയും. പച്ച നിറത്തിലാണ് കായ്കൾ കാണുക ഇവ വിളഞ്ഞ് പഴുക്കുന്നത് വേനലിലാണ്. മഞ്ഞ നിറത്തിൽ ഗോളാകൃതിയിലുള്ള പഴങ്ങൾ ശേഖരിച്ച് മുറിച്ച് ഉള്ളിലെ മാധുര്യം നിറഞ്ഞ വെള്ള നിറത്തിലുള്ള പഴക്കാമ്പ് കഴിക്കാം. പോഷകസമൃദ്ധമായ ഇവ കഴിച്ചാൽ ദാഹമകന്ന് ഉൻമേഷമുണ്ടാകും.

പഴത്തിനുള്ളിലെ ചെറു വിത്തുകൾ മുളപ്പിച്ചാണ് തൈകൾ വളർത്തുന്നത്. ചെറുകൂടകളിൽ ഇവ കിളിർപ്പിച്ച് അനുയോജ്യമായ സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള സ്ഥലത്ത് നട്ടുവളർത്താം. ജൈവവളങ്ങൾ സമൃദ്ധമായി ചേർക്കുന്നതും, വേനൽക്കാലത്ത് ജലസേചനം നൽകുന്നതും അബിയു'മരത്തിന്റെ വളർച്ചയെ സഹായിക്കും.

മൂന്നു വർഷത്തിനുള്ളിൽ ഇവ പുഷ്പിച്ച് ഫലം നൽകി തുടങ്ങും. കൊമ്പുകോതി വളർച്ച നിയന്ത്രിച്ചാൽ പഴങ്ങൾ നിലത്തു നിന്നു വിളവെടുക്കാം. കേരളത്തിലെ പഴത്തോട്ടങ്ങളിൽ ഇപ്പോൾ അബിയു ധാരാളം കാണാം.