ADVERTISEMENT

തെങ്ങിനു സമീകൃത വളപ്രയോഗം എങ്ങനെ?

പി.കെ. റോയി, കോട്ടപ്പടി

പൊട്ടാസ്യം ധാരാളം  ആവശ്യമുള്ള വിളയാണ് തെങ്ങ്. അമ്ലാംശം കൂടുതലുള്ള മണ്ണിൽ തെങ്ങൊന്നിന് ഒരു കിലോ കുമ്മായം / ഡോളമൈറ്റ് മേയ്–ജൂൺ മാസങ്ങളിൽ നൽകണം. കുമ്മായം ഇട്ടതിനുശേഷം രണ്ടാഴ്ച കഴിഞ്ഞേ രാസവളങ്ങൾ നൽകാവൂ. കാലവർഷത്തിന് തെങ്ങിന്റെ തടം തുറക്കുന്നതോടെ 15 കിലോയെങ്കിലും ജൈവവളം നൽകണം. ഇത് ചാണകപ്പൊടി, ആട്ടിൻകാഷ്ഠം, പച്ചിലവളങ്ങൾ എന്നിവയെല്ലാം ചേർ‌‍ത്ത് നൽകാം.താഴെ കാണുന്ന പട്ടികപ്രകാരം രാസവളവും നൽകാം.

De

അഞ്ചു വർഷം പ്രായമായ തെങ്ങുകൾക്ക് വർഷത്തിൽ ഒരു പ്രാവശ്യം മഗ്നീഷ്യം സൾഫേറ്റ് 250 ഗ്രാം എങ്കിലും നൽകാം. കേരളത്തിൽ പലയിടത്തും ബോറോൺ എന്ന സൂക്ഷ്മമൂലകത്തിന്റെ അഭാവംമൂലം തെങ്ങുകളിൽ ഓലചുളിയുക, മച്ചിങ്ങ പൊഴിയുക  എന്നീ ലക്ഷണങ്ങൾ കാണാം. 

മണ്ണുപരിശോധന നടത്തുക. ബോറോൺ കുറവ് കാണുന്നുണ്ടെങ്കിൽ 150 ഗ്രാം ബോറാക്സ് രണ്ടു തവണയായി ഇട്ടുകൊടുക്കാം. ബോറാക്സ് മറ്റു വളങ്ങളുമായി ചേർത്തു കൊടുക്കാൻ പാടില്ല.

ഉത്തരങ്ങൾ തയാറാക്കിയത് : 

ജോസഫ് ജോൺ തേറാട്ടിൽ 

കൃഷി ഒാഫിസർ, പഴയന്നൂര്‍ കൃഷിഭവൻ, തൃശൂര്‍ 

ഫോൺ:04884 225140 

മെയിൽ: johntj139@gmail.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT