ADVERTISEMENT

ഞാൻ തക്കാളി, വഴുതന, മുളക് തുടങ്ങിയ വിളകൾ ടെറസിൽ ഗ്രോബാഗിലായി ചെയ്തുവരുന്നു. ഇതിൽ വെള്ളീച്ച ശല്യം രൂക്ഷം.  പപ്പായയിൽ മീലിബഗ്ഗിനെയും കാണുന്നു. ഇവയ്ക്കെതിരെ ഫലപ്രദമായ ജൈവ കീടനാശിനി ഉണ്ടോ.

പൊന്നുമണി, വാഴോട്

വേനൽ‌ക്കാലം തുടങ്ങുന്നതോടെ എല്ലാത്തരം പച്ചക്കറിച്ചെടികളിലും നീരൂറ്റിക്കുടിക്കുന്ന വെള്ളീച്ചകളുടെ ആക്രമണം ശക്തമാകുന്നതായി കാണാം. ഇവയെ നിയന്ത്രിക്കുക അത്ര എളുപ്പമല്ല. പക്ഷേ, നിയന്ത്രിച്ചില്ലെങ്കിൽ ചെടി നശിക്കും. അതുപോലെതന്നെയാണ് പപ്പായയിൽ കാണുന്ന മീലിബഗ് അഥവാ മീലിമൂട്ടയും. ഇവ ചെടിയുടെ ഇലകൾ, തണ്ടുകൾ, കായ്കൾ എന്നിവയിൽ കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. മഴ തുടങ്ങിയാൽ ആക്രമണത്തിനു പ്രകൃത്യാ കുറവുവരുന്നതായും നിയന്ത്രിക്കപ്പെടുന്നതായും കാണാം.

മണ്ണെണ്ണ–ഷാമ്പൂ എമൽഷൻകൊണ്ട് ഇവയെ ഒരു പരിധിവരെ നിയന്ത്രിക്കാം. മീലിബഗിനെയും വെള്ളീച്ചകളെയും ഒരുപോലെ നിയന്ത്രിക്കാവുന്ന നാടൻ കീടനാശിനിയാണ് മണ്ണെണ്ണ –ഷാമ്പൂ എമൽ‌ഷൻ. ഇതിനായി 5 മില്ലി മണ്ണെണ്ണ എടുക്കണം. അളവ് കൃത്യമായിരിക്കണം. ഇതിന്റെയൊപ്പം രണ്ടു രൂപയ്ക്ക് ലഭ്യമാകുന്ന ഏതെങ്കിലും ഷാമ്പൂ പായ്ക്കറ്റിലുള്ള അത്രയും ഷാമ്പൂ അഞ്ച് മില്ലി മണ്ണെണ്ണയുമായി നന്നായി ചേർ‌ത്തിളക്കണം.

അതിലേക്ക് 3 ലീറ്റർ വെള്ളം ചേർ‌ത്ത് നന്നായി ഇളക്കണം. ഈ ലായനി ചെടികളുടെ ഇലകളിൽ തളിച്ചുകൊടുക്കാം. ഒരു തവണ ഉണ്ടാക്കിയാൽ അപ്പോൾതന്നെ ഉപയോഗിച്ചു തീർക്കണം. സൂക്ഷിച്ചു വയ്ക്കാനാവില്ല എന്ന ന്യൂനതയുണ്ടെങ്കിലും നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ ഏറ്റവും ഫലപ്രദമായ കീടനാശിനിയാണിത്.

ഉത്തരങ്ങൾ തയാറാക്കിയത് :

ജോസഫ് ജോൺ തേറാട്ടിൽ

കൃഷി ഒാഫിസർ, പഴയന്നൂര്‍ കൃഷിഭവൻ, തൃശൂര്‍

ഫോൺ:04884 225140

മെയിൽ: johntj139@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT