sections
MORE

ചെറുപ്രാണികളിൽ നിന്നും വിളകളെ രക്ഷിക്കാം

HIGHLIGHTS
  • വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, പച്ചത്തുള്ളൻ, ചുവന്ന മണ്ഡരി, മീലിമൂട്ട എന്നിവയാണ് പ്രധാന ശല്യക്കാർ
small-pests
SHARE

മഴ മാറി അന്തരീക്ഷ ഊഷ്മാവ് വർധിച്ചതോടെ പച്ചക്കറികൾ, അലങ്കാരച്ചെടികൾ, പയർവർഗങ്ങൾ, പഴവർഗങ്ങൾ തുടങ്ങി ഒട്ടേറെ വിളകളിൽ നീരൂറ്റിക്കുടിക്കുന്ന ചെറുകീടങ്ങൾ വലിയ ശല്യമായിട്ടുണ്ട്. വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, പച്ചത്തുള്ളൻ, ചുവന്ന മണ്ഡരി, മീലിമൂട്ട എന്നിവയാണ് പ്രധാന ശല്യക്കാര്‍. ഇവ കൂട്ടമായിരുന്ന് ഇലകളിൽ നിന്നും തണ്ടുകളിൽ നിന്നും നീരൂറ്റിക്കുടിക്കുന്നു. തൻമൂലം ഇലകളുടെ പച്ചനിറം മാറി മഞ്ഞയ്ക്കുന്നു. തുടര്‍ന്ന് ഇലകളുടെ മാർദവം നഷ്ടപ്പെട്ടു കുരുടിക്കുക, ഇലകളുടെ അഗ്രഭാഗം താഴോട്ടോ, മേലോട്ടോ കപ്പുമാതിരി വളയുക, കരിയുക, മുരടിക്കുക എന്നീ ലക്ഷണങ്ങൾ കാണിക്കുന്നു. സാധാരണ ഗതിയില്‍ ഇവ കണ്ണിൽപ്പെടില്ല. എന്നാല്‍ ഇല അനക്കിയാൽ പറ ക്കുകയോ നടന്നു നീങ്ങുകയോ ചെയ്യുന്നതു കാണാം. 

വെള്ളീച്ച പ്രധാനമായും മുളക്, തക്കാളി, വഴുതന, മരച്ചീനി, അലങ്കാരച്ചെടികൾ എന്നിവയിലാണ് കാണുക. ഇലകളുടെ അടിഭാഗത്തു കാണുന്ന ഇവ മൊസേക്ക്, ഫില്ലോഡി എന്നീ വൈറസ് രോഗങ്ങളെ പകർത്തും. പയർ, വെണ്ട, റോസ് ചെടികളിലാണ് മുഞ്ഞ അധികവും കാണുക. ഇവയും വൈറസ് രോഗവാഹികളാണ്. ഇലപ്പേനിെന മുളക്, തക്കാളി, വഴുതന, ബീൻസ്, കാപ്സിക്കം, അലങ്കാരച്ചെടികൾ, ഏലം എന്നിങ്ങനെ ഒട്ടേറെ വിളകളിൽ കാണാം. പച്ചത്തുള്ളൻ അഥവാ ജാസിഡ് വെണ്ട, ചീര, നിലക്കടല, തുവര, സൂര്യകാന്തി, തക്കാളി, വൻപയർ, ഉഴുന്ന്, ചെറുപയർ എന്നിവയിൽ ധാരാളമായി കാണപ്പെടുന്നു. ചുവന്നമണ്ഡരിയെ എല്ലാവിധ അലങ്കാരച്ചെടികളിലും പച്ചക്കറികളിലും കാണാം. കൊക്കോ, വാഴ, കാപ്പി, പൈനാപ്പിൾ, പേര, പ്ലാവ്, മരച്ചീനി, ചെ മ്പരത്തി, വഴുതന, തക്കാളി, വെണ്ട തുടങ്ങി കേരളത്തിലെ മിക്ക വിളകളിലും മീലിമൂട്ടയെ കാണാറുണ്ട്. 

ഇവയെ നിയന്ത്രിക്കാനുള്ള പൊതുമാർഗങ്ങൾ താഴെ:

∙ ശല്യമൊതുങ്ങുന്നതു വരെ 20 മില്ലി വേപ്പെണ്ണയും 5 ഗ്രാം ബാർ സോപ്പും ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ആഴ്ചതോറും സ്പ്രേ ചെയ്യുക. 

∙ 2 ശതമാനം വീര്യമുള്ള വെളുത്തുള്ളി – വേപ്പെണ്ണ – സോപ്പ് മി ശ്രിതം രണ്ടാഴ്ച ഇടവിട്ടു സ്പ്രേ ചെയ്യുക. ഇതിന് 50 ഗ്രാം ബാർ സോപ്പ് ചീകി 500 മില്ലി ചെറു ചൂടുവെള്ളത്തിൽ അലിയിക്കുക. ഇത് 200 മില്ലി വേപ്പെണ്ണയിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. 200 ഗ്രാം വെളുത്തുള്ളി 300 മില്ലി വെള്ളം ഒഴിച്ച് അരച്ചെടുത്തശേഷം അരിച്ചെടുത്ത് മേൽപ്പറഞ്ഞ ലായനിയിലേക്ക് ഒഴിച്ച് ഇളക്കുക. ഈ ലായനിക്കൂട്ടിലേക്ക് 9 ലീറ്റർ വെള്ളം കൂടി ചേർത്ത് സ്പ്രേ ചെയ്യുക. 

∙ 5 ശതമാനം വീര്യമുള്ള വേപ്പിൻകുരുസത്ത്. 50 ഗ്രാം വേപ്പിൻ കുരു പൊടിച്ച് കിഴികെട്ടി ഒരു ലീറ്റർ വെള്ളത്തിൽ ഒരു രാത്രി ഇട്ടു കുതിർക്കുക. പിറ്റേന്ന് അതു തവിട്ടുനിറം മാറുന്നതുവരെ ഈ വെള്ളത്തിൽ മുക്കി വീണ്ടും വീണ്ടും പിഴിഞ്ഞെടുത്ത് രണ്ടാഴ്ച കൂടുമ്പോൾ സ്പ്രേ ചെയ്യാം. ലെക്കാനിസീലിയം 20 മില്ലിയും 10 മില്ലി ശർക്കര ഉരുക്കിയ ലാ യനിയും ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ലായനിയു ണ്ടാക്കി 15 ദിവസം ഇടവിട്ടു സ്പ്രേ ചെയ്യുക. 

∙ മഞ്ഞക്കെണി വെള്ളീച്ചയ്ക്കും നീലക്കെണി ഇലപ്പേനിനും എതിരെ ഫലപ്രദം.

 ∙ ചെടികൾ നനയ്ക്കുമ്പോൾ ഹോസ് ഉപയോഗിച്ച് വെള്ളം ഇലകളിൽ മർദത്തിൽ സ്പ്രേ ചെയ്യുക. 

∙ രാസമാർഗമാണെങ്കിൽ 5 ഗ്രാം suckgan 25 wg 10 ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു സ്പ്രേ ചെയ്യുക (0.5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ). സ്പ്രേ ചെയ്യുമ്പോൾ കീടനാശിനി ലായനി ദേഹത്ത് വീഴാതെയും മൂക്കിലൂടെ പ്രവേശിക്കാതെയും ചെയ്യണം. സ്പ്രേ ചെയ്താൽ അഞ്ചാം ദിവസമേ പച്ചക്കറി വിളവെടുത്ത് ഉപയോഗിക്കാൻ പാടുള്ളൂ. രാസമാർഗങ്ങൾ വിളകളെ വിഷലിപ്്തമാക്കുന്നതുകൊണ്ട് കഴിവതും ജൈവരീതിയിൽ കീടങ്ങളെ നിയന്ത്രിക്കുക. 

കുരുമുളകു വിളവെടുപ്പ് 

വിളവെടുപ്പ് തുടരുന്നു. തിരികൾ കൂട്ടിയിട്ട് ചാക്കുകൊണ്ട് മൂടി യിട്ടാൽ എളുപ്പം ചവിട്ടിയെടുക്കാം. ഉതിർന്ന മണികൾ 4–5 ദിവസം വെയിലത്തുണക്കി സൂക്ഷിക്കുക. ചെറുകൊടികൾക്കു തണൽ നൽകുക. കൊടിയുടെ ചുവട്ടിൽ പുതയിട്ട് ഉണക്കിന്റെ കാഠിന്യം കുറയ്ക്കുക. 

മാമ്പഴപ്പുഴുവിനെ ഒഴിവാക്കാൻ

മഞ്ഞുകാലം വരുമ്പോൾ മാവു പൂക്കും. മഞ്ഞു നീങ്ങിക്കഴിഞ്ഞാൽ മാമ്പഴത്തിൻ കാലമാവും. വേനൽക്കാലമാവുന്നതോടെ ശരിക്കും മാമ്പഴക്കാലമാവും. എന്നാൽ മാങ്ങാ പൂളി നോക്കുമ്പോൾ ഉള്ളിൽ പുഴുക്കൾ. ഇതൊഴിവാക്കാൻ നടപടിയെടുക്കേണ്ട സമയമാണിപ്പോൾ. 

ജൈവനിയന്ത്രണം: മാവിൽ ഫിറമോൺ കെണി കെട്ടിത്തൂക്കാം. ഈ കെണിക്കുള്ളിൽ പെൺകീടത്തിന്റെ ഗന്ധമുള്ള ഹോർമോണുണ്ട്. ഗന്ധത്തിൽ ആകൃഷ്ടമായി ആൺകീടങ്ങളെല്ലാം പറന്നുവരും. അവ കെണിയിൽപ്പെട്ടു ചാവുന്നതോടെ, മാമ്പഴപ്പു ഴുവിന്റെ ആക്രമണം ഇല്ലാതാകും. 25 സെന്റ് സ്ഥലത്ത് ഒരു കെണി മതി. കെണിക്കുള്ളിൽ വീഴുന്ന ആൺകീടങ്ങളെ ഇടയ്ക്കു പെറുക്കിക്കളയണം. കേരള കാർഷിക സർവകലാശാലയുടെ വിപണനകേന്ദ്രങ്ങൾ, കൃഷിവിജ്ഞാനകേന്ദ്രങ്ങൾ, ചില കൃഷി ഭവനുകൾ എന്നിവ വഴി മാമ്പഴക്കെണി ഇപ്പോൾ വിതരണം ചെയ്യുന്നുണ്ട്. റബർ തൈകൾക്കു തണൽ‌ ചെറുതൈകൾക്ക് തെക്കുപടിഞ്ഞാറൻ വെയിലടിക്കാതിരിക്കാൻ തണൽ നൽകുക. 2–4 വർഷം പ്രായമുള്ള തൈകളുടെ കട മുതൽ കവരവരെ കുമ്മായം പൂശണം. ഈ വർഷം വെട്ടിയ പട്ടയിൽ ബോർഡോ പെയ്സ്റ്റ് അല്ലെങ്കിൽ ചൈനാ ക്ലേ തേക്കുന്നത് കൊ ള്ളാം. നഴ്സറിയിലെ തൈകൾക്ക് ആവശ്യാനുസരണം നന, കൂട ത്തൈകൾക്കായി പോട്ടിങ് മിശ്രിതം നിറച്ച കൂടകൾ തയാറാക്കുക. 

വാഴയ്ക്കു വളം

നേന്ത്രൻ: ചെറിയ അളവിൽ താഴെ കാണുംവിധം വളം ചേർക്കാം.

detail

നിമാവിരബാധ, കരിക്കിൻകേട് എന്നിവ ഒഴിവാക്കാൻ വേപ്പിൻ പിണ്ണാക്ക് മതി. കുറുനാമ്പുരോഗം വരുത്തുന്ന വൈറസുകളെ പര ത്തുന്ന ചെറുകീടങ്ങളെ നശിപ്പിക്കാൻ വെളുത്തുള്ളി– വേപ്പെണ്ണ– സോപ്പുമിശ്രിതം ഒരാഴ്ച ഇടവിട്ട് രണ്ടു തവണ തളിക്കുക. കഴി വതും വാഴ ഓരോ വർഷവും സ്ഥലംമാറ്റി കൃഷിചെയ്യുക. തടതുര പ്പൻ പുഴുവിനെ നിയന്ത്രിക്കാൻ നിമാസോൾ 10 മില്ലിലീറ്റർ ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് 5–ാം മാസം മുതൽ ഓരോ മാസവും തടയിൽ സ്പ്രേ ചെയ്യുകയും ഇലക്കവിളുകളിൽ നിറയ്ക്കുകയും ചെയ്യുക. ഉണങ്ങിയ ഇലകൾ നീക്കം ചെയ്ത് തടം വൃ ത്തിയാക്കി സൂക്ഷിക്കുക. കൂടാതെ വാഴയുടെ അവശിഷ്ടങ്ങൾ വാഴക്കൃഷി ചെയ്യുന്നിടത്ത് ഉണ്ടാകാൻ പാടില്ല.

ഇഞ്ചി വിളവെടുപ്പ്

ginger

വിളവെടുപ്പു തുടരുന്നു. കേടില്ലാത്ത വാരങ്ങളിൽനിന്നു വിത്തിഞ്ചി എടുക്കുക. ഡൈത്തേൻ എം–45 ഏഴു ഗ്രാം, മാല ത്തയോൺ രണ്ടു മി.ലീ. എന്നിവ ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു ലായനിയുണ്ടാക്കി വൃത്തിയാക്കിയ വിത്ത് അതിൽ അര മണിക്കൂർ കുതിർക്കുക. തുടർന്ന് തണലിൽ നിരത്തി വെള്ളം വാർന്നതിനുശേഷം നനവില്ലാത്ത സ്ഥല ത്തു സൂക്ഷിക്കുക. ജൈവകൃഷിയാണെങ്കിൽ വിത്തിഞ്ചി പച്ചച്ചാണകം കലക്കിയ വെള്ളത്തിൽ അരമണിക്കൂർ കുതിർത്ത് തണലത്തുണക്കി സൂക്ഷിക്കുക. വിത്തിഞ്ചിയുടെ അടിയിലും മുകളിലും പാണലിന്റെ ഇലകൾ നിരത്തുന്ന പതിവുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA