sections
MORE

കരയിക്കുന്ന സവോള

Red-onions-012
SHARE

വിപണി പഠിക്കാതെ ഉൽപാദനം നടത്തുന്നതിന്റെ അപകടങ്ങൾ ഒരിക്കൽകൂടി കാണിച്ചുതരികയാണ് മഹാരാഷ്ട്രയിലെയും കർണാടകത്തിലെയു മൊക്കെ സവോള കർഷകരുടെ കണ്ണീർ കഥകൾ. സവോളയുടെ വിളവെടുപ്പ് സീസൺ തുടങ്ങിയപ്പോൾ തന്നെ വില കുത്തനെ താഴുകയാണ്. കഴിഞ്ഞ വർഷത്തെ വിളവ് വിറ്റുതീരാത്തതാണ് പ്രശ്നമെന്നു പറയപ്പെടുന്നു. കേരളവും തമിഴ്നാടും പോലെയുള്ള പ്രധാന വിപണികളിലേക്ക് ‘ഗജ’ മൂലം ചരക്കുനീക്കം തടസ്സപ്പെട്ടതും വില താഴാൻ കാരണമായി. കയറ്റുമതിയും മന്ദഗതിയിലാണ്. 

കഴിഞ്ഞ വർഷം നവംബർ–ഡിസംബർ മാസങ്ങളിൽ സവോള ക്വിന്റലിനുമൂവായിരം രൂപയിലധികം വില കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ വില പരമാവധി 1500 രൂപ മാത്രം. കഴിഞ്ഞ വർഷത്തെ സവോളയ്ക്കാ വട്ടെ ഇപ്പോൾ ക്വിന്റലിനു 450 രൂപ മാത്ര മാണ് കിട്ടുന്നത്. ചില വിപണികളിൽ ഇത് 325 രൂപയായി വരെ താഴ്ന്നിട്ടുണ്ട്. മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് സൂക്ഷിച്ചുവച്ചിരുന്ന സവോള കൃഷിക്കാർക്കു ബാധ്യതയായി മാറിയിരിക്കുകയാണിപ്പോൾ. പുതിയ ചരക്ക് എത്തുമ്പോഴേക്കും പഴക്കം മൂലം നിലവാരം നഷ്ടപ്പെട്ട ഉൽപന്നം വിറ്റഴിക്കാനുള്ള പെടാപ്പാടിലാണവർ . 

കുരുമുളകുവില ഉയരുമെന്ന് 

കുരുമുളകിന്റെ വില അടുത്തവർഷം അവസാനത്തോടെ ഉയർന്നേക്കുമെന്നു സൂചന. രാജ്യാന്തര കുരുമുളകുസമൂഹത്തിന്റെ മേധാവി ഹോഹ് തി ലീനാണ് ഇങ്ങനൊരു സാധ്യതയെക്കുറിച്ചു പറയുന്നത്. കുരുമുളക് ഉൽപാദകരാജ്യങ്ങളിലെ സർക്കാരുകളുടെ കൂട്ടായ്മയാണ് രാജ്യാന്തര കുരുമുളക് സമൂഹം (ഐപിസി). ഐപിസിയുെട പഠനമനുസരിച്ച് 2016 ലാരംഭിച്ച വിലത്തകർച്ച ഒരു വർഷം കൂടി നീണ്ടുനിേന്നക്കും. ഇപ്പോൾ വില ഒരുവിധം സ്ഥിരമാണെന്നു ലീൻ ചൂണ്ടിക്കാട്ടി. എല്ലാക്കാലത്തും വില ഉയർന്നു നിൽക്കു മെന്നു കരുതരുത്. വിലനിലവാരം ചാക്രി കമാണ്. അവ ഉയരുകയും താഴുകയും ചെയ്യും– ലീൻ അഭിപ്രായപ്പെട്ടു. കയറ്റുമതി വിപണിയിൽ ഇന്ത്യയെക്കാൾ മികവ് കാണിക്കാനാവുക ബ്രസീലിനാണെന്നും ലീൻ പറഞ്ഞു. കൂടുതൽ വിസ്തൃതിയുള്ള കുരുമുളകു തോട്ടങ്ങളാണ് അവിടെയുള്ളത്. അതുകൊണ്ടുതന്നെ യന്ത്രവൽക്കരണത്തിലൂടെ ഉൽപാദനച്ചെലവ് കുറയ്ക്കാ നും വിപണിയിൽ മത്സരക്ഷമത വർധിപ്പി ക്കാനും അവർക്കു സാധിക്കും. 

വിലയിടിവിന്റെ കാലം 

കോട്ടയത്ത് 40 രൂപ മൊത്തവിലയുണ്ടായിരുന്ന നേന്ത്രപ്പഴത്തിന് അതേ ദിവസം കൽപറ്റയിൽ 18 രൂപയാണ് കൃഷിക്കാരനു കിട്ടിയത്. മറ്റു വിപണികളിൽ നേന്ത്രന്റെ വില 30–36 നിരക്കിലായിരുന്നു. ഞാലിപ്പൂവനു മുന്തിയ വില ആലപ്പുഴയിലായിരുന്നു– 46 രൂപ. കോട്ടയത്തു 44 രൂപയും എറണാകുളത്ത് 42 രൂപയും കൊല്ലത്തും പാലക്കാടും 40 രൂപയും കിട്ടിയ ഞാലിപ്പൂവനു കൽപറ്റയിൽ 30 രൂപ കിട്ടി. ചില ജില്ലകളിൽ മാത്രം ലഭ്യമായിരുന്ന നാടൻ ഞാലിപ്പൂവനു കൽപറ്റയിൽ 26 രൂപയും മഞ്ചേരിയിൽ 23 രൂപയും കിട്ടിയപ്പോൾ തൃശൂരിലും ആലുവയിലും 18 രൂപയും പെരുമ്പാവൂരിൽ 17 രൂപയുമായിരുന്നു വില. പൂവൻപഴത്തിനു വിവിധ ജില്ലകളിൽ ഏറക്കുറെ ഒരേ വിലയായിരുന്നു(30–34 രൂപ). നാടൻ റോബസ്റ്റ യാവട്ടെ തൃശൂരിലും (15 രൂപ), മ‍ഞ്ചേരിയിലും(17 രൂപ) മാത്രമാണുണ്ടായിരുന്നത്. 

നാടൻവെണ്ടയ്ക്ക വിപണിയിലെത്തിയതേയില്ല. ആലുവ വിപണിയിൽ നാടൻ കാരറ്റിനു 30 രൂപ രേഖപ്പെടുത്തിയത് കൗതുകകരമായി. മൂന്നാറിൽ നിന്നാവണം ആലുവയിൽ കാരറ്റ് എത്തുന്നത്. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരവുകാരറ്റിനു 26 രൂപ മുതൽ 55 രൂപ വരെ രേഖപ്പെടുത്തി. പാലക്കാട്ടുകാർ കാറിലോ ജീപ്പിലോ വയനാടിനു പോകുന്നുണ്ടെങ്കിൽ ഒരു ചാക്കിലെങ്കിലും കുറച്ചു നാളികേരം എടുക്കാവുന്നതാണ്. പാലക്കാട്ട് 16 രൂപ മാത്രം വിലയുള്ള തേങ്ങയ്ക്ക് കൽപറ്റയിൽ കിലോയ്ക്ക് 32 രൂപയാണ് വില! ആലപ്പുഴയിലാവട്ടെ തേങ്ങ കിലോയ്ക്ക് 20 രൂപ വിലയുണ്ട്. കൂർക്കയ്ക്ക് ആലുവയിൽ 35 രൂപയും എറണാകുളത്ത് 48 രൂപയും കൽപറ്റയിൽ 60 രൂപയും കോട്ടയത്ത് 52 രൂപയും പാല ക്കാട് 42 രൂപയും വില രേഖപ്പെടുത്തി. 

ചേമ്പിനു കൊല്ലത്തായിരുന്നു ഏറ്റവും കൂടിയ വില കിട്ടിയത്–60 രൂപ. എറണാകുളം 50 രൂപ, ആലപ്പുഴ 48 രൂപ, കോട്ടയം–44 രൂപ, തൃശൂർ 40 രൂപ, മഞ്ചേരി 36 രൂപ എന്നിങ്ങനെ മറ്റിടങ്ങളിൽ ചേമ്പിനു വില രേഖപ്പെടുത്തി. അതേസമയം ചേനയ്ക്ക് പരമാവധി 28 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്– തലശ്ശേരിയിലും ആലപ്പുഴയിലും. കൽപറ്റ യിൽ 27 രൂപയും എറണാകുളത്ത് 25 രൂപ യും കോട്ടയത്ത് 26 രൂപയും കിട്ടിയ ചേന യ്ക്ക് തൃശൂരിൽ 18 രൂപ മാത്രമായിരുന്നു വില. കൊല്ലത്ത് കിലോയ്ക്ക് 80 രൂപ‌ കിട്ടിയ ഇഞ്ചിക്ക് കൽപറ്റയെത്തിയപ്പോൾ വില 50 രൂപ മാത്രം. പാലക്കാട് 55 രൂപയും തൃശൂരും തലശ്ശേരിയിലും 60 രൂപയും കോട്ടയ ത്തും പെരുമ്പാവൂരും 65 രൂപയും ആലപ്പുഴ യിൽ 70 രൂപയുമായിരുന്നു ഇഞ്ചിവില. മര ച്ചീനിയോട് കോട്ടയത്തുള്ള പ്രിയം മറ്റെ ങ്ങുമില്ല, കിലോയ്ക്ക് 26 രൂപയായിരുന്നു അവിടെ കപ്പയുടെ വില. തലശ്ശേരിയിൽ 24 രൂപയും കൽപറ്റയിൽ 22 രൂപയും തൃശൂ രും പാലക്കാടും കൊല്ലത്തും എറണാകുള ത്തും 20 രൂപയും കിട്ടിയ മരച്ചീനിക്ക് പക്ഷേ മഞ്ചേരിയിൽ 15 രൂപയും ആലപ്പുഴയിൽ 17 രൂപയും മാത്രമാണ് രേഖപ്പെടുത്തിയത്. 

അച്ചിങ്ങായ്ക്ക് പെരുമ്പാവൂരിൽ 55 രൂ പ വില കിട്ടിയപ്പോൾ പാലക്കാട്, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ 25 രൂപ മാത്രമാ യിരുന്നു വില. എറണാകുളത്ത് 28 രൂപയും കൽപറ്റയിൽ 32 രൂപയും മഞ്ചേരിയിൽ 35 രൂപയും അച്ചിങ്ങായ്ക്കു വില കിട്ടി. കേരള ത്തിനുപുറത്തുനിന്നു ചതുരപ്പയർ വിപണിയിലെത്തിതുടങ്ങി. തൃശൂരിൽ 20 രൂപ മാത്രമുണ്ടായിരുന്ന ചതുരപ്പയറിനു കൂടു തൽ വില കിട്ടിയത് തലശ്ശേരിയിലായിരു ന്നു– 35 രൂപ. മ‍ഞ്ഞുകാലമായതോടെ ന മ്മുടെ നാട്ടിലും ചതുരപ്പയർ വിളവെടുക്കാ റായിട്ടുണ്ട്. നാടൻ കോവക്കായ്ക്ക് ആലു വയിലും തൃശൂരിലും 30 രൂപ വില കിട്ടി. എന്നാൽ കോട്ടയത്ത് 22 രൂപ മാത്രമായി രുന്നു വില. 

പടവലമാണ് കഴിഞ്ഞ മാസം ഏറ്റവും വിലക്കുറവ് രേഖപ്പെടുത്തിയ പച്ചക്കറി. പാലക്കാട് ഒരു കിലോ പടവല ങ്ങായ്ക്ക് ഏഴു രൂപ മാത്രമായിരുന്നു വില. എന്നാൽ ആലപ്പുഴയിൽ 20 രൂപയും തൃശൂ രിലും കോട്ടയത്തും മഞ്ചേരിയിലും 15 രൂ പയും വില കിട്ടി. വെള്ളരിയാണ് വിലക്കുറവുണ്ടായിരുന്ന മറ്റൊരു പച്ചക്കറി. പാലക്കാട് കിലോയ്ക്ക് എട്ടു രൂപയ്ക്കും തൃശൂ രിൽ ഒമ്പതു രൂപയ്ക്കും വിപണിയിലെ ത്തിയ വെള്ളരിക്ക് കോട്ടയത്ത് 12 രൂപയും മഞ്ചേരിയിൽ 10 രൂപയും കിട്ടി. പൈനാപ്പി ളിന് ഏറ്റവും വില കിട്ടിയത് കൽപറ്റാ വിപ ണിയിലായിരുന്നു– 40 രൂപ. പാലക്കാട് –35 രൂപ, തലശ്ശേരി–32 രൂപ, എറണാകുളം–30 രൂപ, തൃശൂർ, കൊല്ലം, ആലപ്പുഴ– 25 രൂപ എന്നിങ്ങനെയായിരുന്നു മറ്റിടങ്ങളിലെ പൈനാപ്പിൾ വില. അതേസമയം വാഴക്കു ളത്ത് 16 രൂപയും കോട്ടയത്ത് 18 രൂപയും മാത്രമാണ് രേഖപ്പെടുത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA