ADVERTISEMENT

മുളക്, വഴുതന, തക്കാളി എന്നിവയ്ക്കു മൂന്നു നാലു ദിവസത്തിൽ ഒരു നന. നട്ട് ഒരു മാസമായ തൈകൾക്ക് സെന്റിന് 160–200 ഗ്രാം യൂറിയയും 80 ഗ്രാം പൊട്ടാഷും ചേർക്കാം. വളം തൈകൾക്കു ചുറ്റും വിതറി മണ്ണിൽ കൊത്തിച്ചേർക്കുകയും ഇളകിയ മണ്ണ് ചുറ്റും കൂട്ടുകയും വേണം. മണ്ണിന്റെ ഫലഭൂയിഷ്ഠിയനുസരിച്ച് വളത്തിന്റെ അളവിൽ മാറ്റം വരുത്താം. ജൈവകൃഷിയാണെങ്കിൽ മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, ശീമക്കൊന്ന ചവറ്, ചാരം, എല്ലുപൊടി, മീൻവളം എന്നിവ ഉപയോഗിക്കാം. കുമ്മായം ചേർക്കുന്നത് രോഗബാധ കുറയുന്നതിനും കായ്കൾക്ക് നല്ല വലുപ്പവും ആകൃതിയും കിട്ടുന്നതിനും ഉപകരിക്കും.

 

വഴുതനയിൽ കായും തണ്ടും തുരക്കുന്ന കീടത്തിന്റെ ഉപദ്രവമേറ്റ ഭാഗങ്ങൾ മുറിച്ചു ചുടുക. കാര്യമായ ഉപദ്രവമുണ്ടെങ്കിൽ വേപ്പിൻകുരുസത്ത് അഞ്ചുശതമാനം വീര്യത്തിൽ തയാറാക്കി തളിക്കുക. കുരുടിപ്പ്, ഇലകളുടെ മാർദവം നഷ്ടപ്പെടുക, അരികു വളയുക എന്നിവ വരുത്തുന്ന ചെറുപ്രാണികളെ വെളുത്തുള്ളി നീര് നേർപ്പിച്ച് തളിച്ച് നിയന്ത്രിക്കുക. കൂടാതെ വെളുത്തുള്ളി – വേപ്പെണ്ണ –സോപ്പു മിശ്രിതം, വേപ്പ് അടിസ്ഥാനമായുള്ള കീടനാശിനികൾ എന്നിവ മാറിമാറി തളിക്കുകയുമാവാം. പകരമായി 20 ഗ്രാം വെർട്ടിസീലിയം ലക്കാനി എന്ന കൾച്ചർ + 10 മി. ലീ. ശർക്കര ലായ നി ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യാം. 

 

∙ചീര

 

ഒരടി ഉയരത്തിൽ വളർച്ചയെത്തുമ്പോൾ ചീരയുടെ ആദ്യ വിളവെടുപ്പ്. ഇടയ്ക്കിടെ നേരിയ അളവിൽ യൂറിയയും പൊട്ടാഷ് വളവും ജൈവവളങ്ങളുമായി ചേർത്തു കൊടുക്കുക. ജൈവകൃഷിക്ക് മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, ശീമക്കൊന്ന ചവറ് എന്നിവ ഉപയോഗിക്കാം. കീടങ്ങളെ നിയന്ത്രിക്കാൻ വെളുത്തുള്ളി– വേപ്പെണ്ണ–സോപ്പ് മിശ്രിതം, വേപ്പിൻകുരുസത്ത് എന്നിവ ഉപയോഗിക്കുക. 

 

∙വെള്ളരിവർഗങ്ങൾ

 

വെള്ളരിവർഗങ്ങൾ പടർ‌ന്നു തുടങ്ങുമ്പോഴും കായ്ച്ചുതുടങ്ങുമ്പോഴും സെന്റിന് 160–220 ഗ്രാം യൂറിയ മേൽവളമായി ചേർക്കുക. വളം ചുറ്റും വിതറി മണ്ണിൽ കൊത്തിച്ചേർക്കണം. ഇടയ്ക്കിടെ പച്ചച്ചാണക സ്ലറി ഒഴിക്കുന്നതും നന്ന്. സ്യൂഡോമോണാസ് 10 ഗ്രാം ഒ രു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് തളിക്കുന്നതും ചുവട്ടിൽ ഒഴിക്കുന്നതും രോഗനിയന്ത്രണത്തിന് ഉപകരിക്കും. നന നാലുദിവസത്തിൽ ഒന്നു മതി. നന കൂടിയാൽ അഴുകൽരോഗം വരാം. മഞ്ഞ ബോർഡിൽ ആവണക്കെണ്ണ തേച്ച് പച്ചക്കറികൾക്കിടയിൽ കെട്ടിയിടാമെങ്കിൽ ചെറുപ്രാണികളെ ആകർഷിച്ച് നശിപ്പിക്കാം. കായീച്ചകളെ നശിപ്പിക്കാൻ ഫിറമോൺ കെണി ഫലപ്രദം. 

 

ബാക്ടീരിയ വരുത്തുന്ന വാട്ടത്തെ നിയന്ത്രിക്കാൻ നടുന്ന സമയത്ത് തടങ്ങളിൽ കുമ്മായം ചേർക്കുക. കായ്ക്കുന്ന സമയത്തു വാട്ടം കണ്ടാൽ ചുറ്റുമുള്ള തടങ്ങളിൽ 400 ഗ്രാം കുമ്മായവും 40 ഗ്രാം യൂറിയയും ഒന്നിച്ച് ഓരോ തടത്തിലും വിതറി മണ്ണിൽ കൊത്തിച്ചേർ‌ക്കുക. ഇതു പകർച്ച തടയും. 10 ലീറ്റർ ഗോമൂത്രത്തിൽ രണ്ടു കിലോ വീതം ശീമക്കൊന്നയിലയും കപ്പയില അല്ലെങ്കിൽ പപ്പായ ഇലയും 10 ദിവസം മുക്കിവച്ച് കിട്ടുന്ന ലായനി 10 ഇരട്ടി വെള്ളവുമായി നേർപ്പിച്ച് സ്പ്രേ ചെയ്താൽ മിക്ക കീടങ്ങളും നശിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT