ADVERTISEMENT

ഒട്ടേറെ ഇനം പഴങ്ങളുടെ വിളവെടുപ്പു സീസണാണ് ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങൾ. വേനല്‍ച്ചൂട് ഏറ്റവും കടുക്കുന്ന കാലം. ചൂടിനെ അതിജീവിക്കാൻ ഏറ്റവും നല്ല വഴി പഴസത്ത് ഉപയോഗിച്ചുണ്ടാക്കുന്ന പാനീയങ്ങൾ കഴിക്കുകതന്നെ. അതിനാൽ ശീതളപാനീയങ്ങൾ അഥവാ സ്ക്വാഷുകൾ, സിറപ്പുകൾ തുടങ്ങിയവയ്ക്കു വേനൽക്കാലവിപണിയിൽ വലിയ വിപണനസാധ്യതയാണുള്ളത്. ചെമ്പരത്തിപ്പൂവ്, റോസാപ്പൂവ്, വാഴപ്പിണ്ടി എന്നിവയൊക്കെ ഉപയോഗിച്ചും ശീതളപാനീയങ്ങൾ തയാറാക്കാം.

 

ശീതളപാനീയം തയാറാക്കുന്ന വിധം

 

detail

പട്ടികയില്‍ ഓരോ പഴത്തിനു നേരെയും നൽകിയിരിക്കുന്ന അളവനുസരിച്ച് വെള്ളം തിളപ്പിച്ച് പഞ്ചസാര, സിട്രിക് ആസിഡ് എന്നിവ ചേർത്ത് പാനിയാക്കിയതിനുശേഷം പഴച്ചാറ് ചേർക്കുക. തണുത്തതിനുശേഷം ആവശ്യമായ അളവിൽ സംരക്ഷകവസ്തുക്കൾ, നിറം, എസൻസ് എന്നിവ ചേർത്ത് അണുവിമുക്ത ബോട്ടിലുകളിൽ നിറച്ച് ലേബൽ പതിപ്പിച്ച് വിപണനത്തിന് ഒരുക്കാം.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഓറഞ്ച്, ചെറുനാരങ്ങ എന്നിവയുടെ സ്ക്വാഷ് തയാറാക്കുമ്പോൾ പഞ്ചസാരപ്പാനി നന്നായി തണുത്തതിനുശേഷം പഴച്ചാറു ചേർക്കുക. മുന്തിരി, ഞാവൽ, വാഴപ്പിണ്ടി, കാരമ്പോള, ഇലുമ്പിപ്പുളി, ജാതിത്തോട്, ചീരയില, ചെമ്പരത്തിപ്പൂവ് എന്നിവ വെള്ളത്തിൽ വേവിച്ച് ചാറ് പിഴിഞ്ഞെടുക്കുക. കശുമാങ്ങയുടെ നീര് പിഴിഞ്ഞെടുത്തു കറ നീക്കണം. അതിനായി 10 ഗ്രാം ജെലാറ്റിൻ നൂറു മില്ലി വെള്ളത്തിൽ ലയിപ്പിച്ച് ഒരു ലീറ്റർ കശുമാങ്ങാനീരിൽ ചേർത്ത് നേർമയുള്ള തുണിയിലൂടെ അരിച്ചെടുക്കുക. ചുവപ്പുനിറമുള്ള പഴങ്ങളുടെ സ്ക്വാഷിനോടൊപ്പം സോഡിയം ബെൻസോയേറ്റും മറ്റുള്ളവയോടൊപ്പം പൊട്ടാസ്യം മെറ്റാ ബൈ സൾഫൈറ്റും സംരക്ഷകമായി ചേർക്കാം. പഞ്ചസാരയ്ക്കു പകരം ഉപ്പു ചേർത്തും സ്ക്വാഷ് തയാറാക്കാം. ആവിയില്‍ വേവിച്ച െനല്ലിക്ക, കാന്താരിമുളക് എന്നിവ അരച്ചുണ്ടാക്കിയ പൾപ്പും മതിയായ അളവിൽ ഉപ്പും സിട്രിക് ആസിഡും ചേർത്ത് മധുരമില്ലാത്ത സ്ക്വാഷും തയാറാക്കാം.

 

വേനലിന്റെ കാഠിന്യം കൂടുന്ന മാർച്ച് – ഏപ്രിൽ മാസങ്ങളിൽ ആരോഗ്യദായകമായ ഇത്തരം സ്ക്വാഷുകൾ തയാറാക്കി വിപണനം നടത്തുന്നത് ലാഭകരമായ സംരംഭമാണ്. വിപണനത്തിന് തയാറെടുക്കുന്നതിനു മുൻപ് മതിയായ ലൈസൻസുകളും റജി‍സ്ട്രേഷനുകളും നേടിയെടുക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT