sections
MORE

ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാം, ആരോഗ്യത്തിനും ആദായത്തിനും

HIGHLIGHTS
  • ഒരേസമയം അലങ്കാരച്ചെടിയും ഭക്ഷ്യവിളയുമാണ് ഡ്രാഗൺ ചെടികൾ
  • 20–30 ഡിഗ്രി സെൽഷ്യസ് ചൂടുള്ള കാലാവസ്ഥയിൽ നന്നായി വളരും.
dragon-fruit
SHARE

ഒട്ടേറെ വിദേശ ഇനം പഴവർഗങ്ങൾ നമ്മുടെ വിപണിയിൽ ഇടം പിടിക്കു ന്നുണ്ട്. ഇവയിൽ പലതും കേരളത്തിൽ കൃഷി ചെയ്യുന്നുമുണ്ട്. കേരളത്തിൽ കൃ ഷി ചെയ്തുവരുന്ന, കള്ളിമുൾച്ചെടി വിഭാ ഗത്തിൽ പെടുന്ന വിദേശ ഇനമാണ് ഡ്രാ ഗൺ ഫ്രൂട്ട്.

DSCN2233

ഒരേസമയം അലങ്കാരച്ചെടിയും ഭക്ഷ്യവിളയുമാണ് ഡ്രാഗൺ ചെടികൾ. തായ്‌ ലൻഡ്, ഇസ്രയേൽ, വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ വലിയ തോതിൽ കൃഷി ചെയ്തു വരുന്നു. ആന്റി ഓക്സിഡന്റുകളു ടെയും വൈറ്റമിനുകളുടെയും സവിശേഷ ഉറവിടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്.

പ്രധാനമായും മൂന്നിനങ്ങളാണുള്ളത്. 

1) പുറം ചുവന്ന്, ഉള്ളിൽ വെളുത്ത മാംസളഭാഗമുള്ളത്

 2) പുറം ചുവന്ന്, ഉള്ളിൽ ചുവന്ന മാംസളഭാഗമുള്ളത്

 3) പുറം മ‍ഞ്ഞ, ഉള്ളിൽ വെളുത്ത മാംസളഭാഗമുള്ളത്

20–30 ഡിഗ്രി സെൽഷ്യസ് ചൂടുള്ള കാലാവസ്ഥയിൽ നന്നായി വളരും. അധിക വെയിലിൽ തണൽ നല്‍കണം. ചുവട്ടിൽ പുതയിടുന്നത് വേരുകളുടെ സംരക്ഷണത്തിനും ചെടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു. ജൈവാംശമുള്ള മണൽ കലർന്ന മണ്ണാണ് നല്ലത്. മണ്ണിൽ അധികം ആഴത്തിൽ വേരുകൾ ഇറങ്ങാത്തതിനാൽ വെള്ളക്കെട്ടുണ്ടായാൽ ചെടി അഴുകിപ്പോകാ നിടയുണ്ട്. അതുകൊണ്ട് നീർവാഴ്ചയുള്ള മണ്ണിലായിരിക്കണം ഇവ നടുന്നത്.

dragonfruit2

പോട്ടിങ് മിശ്രിതത്തിൽ 20 സെ.മീ. നീളമുള്ള കാണ്ഡഭാഗങ്ങൾ മുളപ്പിച്ചെടുത്താണ് തൈയുണ്ടാക്കുന്നത്. രോഗപ്രതിരോധ ശക്തിയും അത്യുൽപാദനശേഷിയുമുള്ള ചെടികളുടെ കാണ്ഡഭാഗങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്.

കോൺക്രീറ്റ് തൂണുകള്‍ താങ്ങുകാലുകളായി ഉപയോഗിക്കാം. 6 – 6.5 അടി ഉയരത്തിൽ താങ്ങുകാലുകൾ കുഴിച്ചിട്ടശേഷം അവയ്ക്ക് ചുവട്ടിൽ ചുറ്റിലുമായി രണ്ടോ മൂന്നോ ഡ്രാഗൺ തൈകൾ പിടിപ്പിക്കാം. തൂണിനു മുകളിൽ വൃത്താകൃതിയിലുള്ള ചട്ടം ഉറപ്പിക്കുക. ഇതിനായി പഴയ ടയറുകൾ ഉപയോഗിക്കാം. താങ്ങുകാലിന് മീതെ വളർന്ന ഡ്രാഗൺ ചെടികളെ ടയറിനു മുകളിലൂടെ വളച്ച് താഴോട്ട് ഇറക്കണം. ഇത് അവയുടെ വളർച്ച കൂടുതൽ സുഗമമാ ക്കും. കുഴികൾ തമ്മിൽ ഏഴടി അകലവും വരികൾ തമ്മിൽ ഒൻപത് അടി അകലവും നന്ന്.

ജൈവവളത്തിനു പുറമെ നല്ല വിളവിന് മതിയായ അളവിൽ രാസവളവും നല്‍ക ണം. ഒരു കുഴിയിൽ 10 – 15 കിലോ ജൈവവളം ചേർക്കാം. പൂവിടൽ, കായിടൽ സമയങ്ങളിലും വിളവെടുപ്പ് കഴിഞ്ഞും രാസവളം ചേര്‍ക്കാം. വളം ചേർക്കൽപോലെ പ്രധാനമാണ് നടീൽ, പൂവിടൽ, കായിടൽ സമയത്തും ചൂടുകാലത്തും നന. 

കീട,രോഗബാധ പൊതുവേ കുറവാണ്. ചിലപ്പോൾ പുഴുക്കൾ, ഉറുമ്പ്, മുഞ്ഞ എന്നിവയുടെ ശല്യം ചെറിയ തോതിൽ കാണാറുണ്ട്. ഇവയ്ക്കെതിരെ ജൈവ കീടനാശിനി പ്രയോഗിക്കാം.

ശരിയായ പരിചരണത്തിൽ, നട്ട് രണ്ടാം വർഷം മുതൽ വിളവെടുപ്പ് ആരംഭിക്കാം. മൊട്ട് വന്നു കഴിഞ്ഞ് 20 – 25 ദിവസത്തിനകം പൂവ് വിടരും. രാത്രിയിലാണ് പൂവ് വിടരുന്നത്. പൂവ് വിടർന്ന് 25 – 30 ദിവസത്തിനുള്ളിൽ അതു പഴമായിത്തുടങ്ങും. പഴമായവ 4 – 5 ദിവസത്തിനകം പറിച്ചു തുടങ്ങണം. ഇങ്ങനെ ഒരു വർഷം നാലു തവണ വരെ ഡ്രാഗൺ ചെടി വിളവ് നൽകുന്നു. കേരളത്തിലെ കാലാവസ്ഥയിൽ ജൂലൈ –ഡിസംബർ മാസത്തിനിടെ കായ്ഫലം ലഭിക്കും. പഴുക്കുമ്പോൾ കായ്കളുടെ പുറം ചുവപ്പാകും. ഉദ്ദേശം 8 – 10 കിലോ വരെ കായ്കൾ ഒരു ചെടിയിൽനിന്ന് ലഭിക്കും. പഴത്തിന് 300 – 500 ഗ്രാം തൂക്കം വരും. ഒരു കിലോ ഡ്രാഗൺ പഴത്തിന് 200 – 250 രൂപ വിലയുണ്ട്. ജാം, ജെല്ലി, ഐസ്ക്രീം, ജ്യൂസ്, വൈൻ, മുഖലേപനം എന്നിങ്ങനെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനും ഡ്രാഗൺ ഫ്രൂട്ട് ഉപയോഗിക്കുന്നു.

വിലാസം: കാര്‍ഷിക കോളജ്, 

പടന്നക്കാട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA