sections
MORE

സോയാബീൻ മേയ്–ജൂൺ മാസങ്ങളിൽ കൃഷിയിറക്കാം; തയാറെടുപ്പ് തുടങ്ങാം

HIGHLIGHTS
  • മഴക്കാലത്തു വാരമെടുത്ത് വിത്തിടുക
soybean
SHARE

പയർവർഗ വിളകളിലൊന്നാണ് സോയാബീൻ. നമ്മുടെ പച്ചക്കറിത്തോട്ടങ്ങളിലെ ഒരു പുത്തൻ അതിഥി എന്ന് വിശേഷിപ്പിക്കാം. ഇപ്പോൾ കേരളത്തിലെ എല്ലാ കാർഷികമേഖകളിലും ഇതിന്റെ കൃഷി ആരംഭിച്ചിട്ടുണ്ട്. ഇവിടെ നന്നായി വളരും, നല്ല വിളവും കിട്ടും. നമ്മുടെ വീട്ടമ്മമാർ അധികം മൂപ്പെത്തുന്നതിനു മുൻപ് കായ്കൾ പറിച്ചെ‍ടുത്ത് തോരനും ഉപ്പേരിയുമായി ഉപയോഗിക്കുന്നു. മണ്ണിലെ നൈട്രജന്‍ അളവും കൂട്ടാനും ഇൗ പയർവർഗവിളയ്ക്കു കഴിയുന്നു.

കനത്തമഞ്ഞും വേനലും ഒഴിവാക്കി കൃഷിയിറക്കുക. വെള്ളക്കെട്ടില്ലാത്ത മണൽ കലർന്ന വളക്കൂറുള്ള മണ്ണ് കൃഷിക്ക് ഉത്തമം .മേയ്–ജൂൺ മാസങ്ങളിൽ കൃഷിയിറക്കാം. മൂപ്പ് നാലു മാസം. കാലവര്‍ഷാരംഭത്തിൽ കൃഷിയിറക്കുന്നത് നല്ല ഫലം ചെയ്യും. മഴക്കാലത്തു പൂവിടുന്നത് വിളവിനെ ബാധിക്കുന്നതായി കാണുന്നു. മഴക്കാലത്തു വാരമെടുത്ത് വിത്തിടുക. 2- 5 സെ.മീ താഴ്ചയിലിടുന്നത് മണ്ണിലെ ഇൗര‍പ്പനില കണക്കാക്കിയാണ്. ചെടികൾ തമ്മിലുള്ള ഏകലം 20 x 20 സെ.മീറ്റർ മതിയാകും.

അടിസ്ഥാനവളമായി ജൈവവളങ്ങൾ ചേർത്തതിനു പുറമേ അടിവളമായി ഹെക്ടറിനു യൂറിയ 40 കി.ഗ്രാം, രാജ്ഫോസ് 150 കി.ഗ്രാം. പൊട്ടാഷുവളം 20കി.ഗ്രാം എന്നിവ കലർത്തി ചേര്‍ക്കുകയും വേണം.

കളവളർച്ച കൂടുതലായാൽ  അവ നീക്കി മണ്ണടുപ്പിക്കണം. കീടരോഗബാധ പൊതുവെ കുറവാണ്. എന്തെങ്കിലും കണ്ണില്‍പ്പെടാൻ വിദഗ്ധോപദേശം വാങ്ങി പ്രതിവിധി ചെയ്യണം. മൂപ്പെത്തുന്നതോടെ കായ്കൾ പറിച്ചെടുത്ത് ഉണങ്ങി വിത്ത് വേര്‍പ്പെടുത്താം മൂന്നാം വർഷംവരെ വിത്ത് കേടാകാതെ സൂക്ഷിക്കാം.

സോയാപാല്‍ തയാറാക്കുന്ന വിധം: നല്ലതുപോലെ വിളഞ്ഞുപാകമായ സോയാവിത്തുകൾ കഴുകി വൃത്തിയാക്കിയതിനുശേഷം 8–10 മണിക്കൂർ നേരം വെള്ളത്തിലിട്ടു കുതിർക്കുക. കുതിർത്തെടുത്ത വിത്ത് അമര്‍ത്തി പുറന്തൊലി വേര്‍പ്പെടുത്തുക. പരിപ്പു കഴുകി വൃത്തിയാക്കി നല്ലതുപോലെ അരച്ചെടുക്കുക. ഇത് ഇടവിട്ടുപുഴുങ്ങി വീണ്ടും അരച്ചു തയാറാക്കിയ മാവിൽ 6–8 ഇരട്ടി  വെള്ളം ചേര്‍ത്തു തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ഒരിക്കല്‍കൂടി ചെറുതായി ഇളക്കിക്കൊണ്ടു തിളപ്പിക്കണം. ഇനിയത് അഞ്ചു ദിവസത്തേക്കു ഫ്രിഡ്ജിൽ സൂക്ഷിക്കുക.

ഇടയ്ക്കിടെ തിളപ്പിച്ചുവച്ചാൽ കേടാകാതെ സൂക്ഷിപ്പുകാലം ദീർഘിപ്പിക്കാവുന്നതാണ്.

സോയോ പയറിന് ഒരുദുർഗന്ധമുണ്ട്. ഇതു നീക്കാൻ ചൂടു കഞ്ഞിവെള്ളത്തിൽ അരമണിക്കൂർ നേരം മൂക്കിയിട്ടതിനു ശേഷം തണുത്തവെള്ളം  വീഴ്ത്തി കഴുകിയെടുത്താൽ മതിയാകും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA